തോമസൂട്ടി വിട്ടോടാ... മന്ത്രി കെടി. ജലീലിന് പുറകെ മറ്റൊരു മന്ത്രിയുടെ കൂടി ഉറക്കം കെടുത്തി അന്വേഷണ സംഘം; മന്ത്രി പുത്രന്‍ സ്വപ്നയ്ക്ക് വിരുന്നൊരുക്കിയതായി അന്വേഷണ സംഘം; മന്ത്രിപുത്രനെ സ്വപ്ന സുരേഷിന് പരിചയപ്പെടുത്തിയത് മറ്റൊരു മകന്‍; വിവരങ്ങള്‍ തേടി കേന്ദ്ര ഏജന്‍സികള്‍; മന്ത്രി പുത്രനെ ഉടന്‍ ചോദ്യം ചെയ്യും

നാലര വര്‍ഷം ഒരു പേരുദോഷവും വരുത്താതെ ഭരണം കൊണ്ടുപോയ സര്‍ക്കാരിനും പാര്‍ട്ടിക്കും തലവേദനയായി മക്കള്‍ എത്തുകയാണ്. ഭരണത്തിന്റെ സ്വാധീനതയില്‍ മക്കളുണ്ടാക്കിയ പൊല്ലാപ്പില്‍ വെള്ളം കുടിക്കുകയാണ് അച്ഛന്‍മാരും സര്‍ക്കാരും. ബിനോയ് കോടിയേരിയും ബിനീഷ് കോടിയേരിയും ഉണ്ടാക്കിയ പുലിവാലിന് പുറകേ മറ്റൊരു മന്ത്രി പുത്രന്‍ കൂടി വാര്‍ത്തകളില്‍ സജീവമായി നിറയുകയാണ്. മന്ത്രി പുത്രന് പേരില്ലേയെന്ന് പലരും ചോദിക്കുമ്പോള്‍ ആ പേര് ബിജെപി അധ്യക്ഷന്‍ സുരേന്ദ്രന്‍ വെളിപ്പെടുത്തുകയും ചെയ്തു. ആ പേര് മലയാളികള്‍ക്ക് കാണാപാഠവുമാണ്. എന്നാല്‍ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നതോടെ ആ പേര് ഉടന്‍ ഔദ്യോഗികമായി പുറത്ത് വരും. അതേസമയം അന്വേഷണം കടുപ്പിക്കാന്‍ തന്നെയാണ് അമിത്ഷായുടെ നിര്‍ദേശം.
സര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് തലസ്ഥാനത്ത് മന്ത്രിയുടെ മകന്‍ വിരുന്നൊരുക്കിയതിന്‍ന്റെ വിശദാംശങ്ങള്‍ തേടി കേന്ദ്ര ഏജന്‍സികള്‍ രംഗത്തെത്തിയതായാണ് പുതിയ വാര്‍ത്ത. സ്വപ്നയുമൊത്തുള്ള മന്ത്രിയുടെ മകന്റെ ചിത്രങ്ങള്‍ ലഭിച്ചതിന് പിന്നാലെയാണ് വിശദാംശങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ തേടിയത്. 2018 ല്‍ തലസ്ഥാനത്തെ ഹോട്ടലിലായിരുന്നു മന്ത്രിപുത്രന്റെ വിരുന്ന്.
മന്ത്രിയുടെ മകന്റെ യുഎഇയിലെ വീസാ കുരുക്ക് പരിഹരിച്ചത് അന്ന് കോണ്‍സുലേറ്റിലായിരുന്ന സ്വപ്ന സുരേഷ് ഇടപെട്ടായിരുന്നു. ഇതിന് നന്ദി പ്രകടിപ്പിച്ചാണ് വിരുന്നൊരുക്കിയതെന്നാണ് പുറത്ത് വരുന്ന വിവരം. വിരുന്നില്‍ തലസ്ഥാനത്തെ മറ്റൊരു സിപിഎം പ്രമുഖന്റെ ദുബായിലുള്ള മകനടക്കം പങ്കെടുത്തിരുന്നു. ഇദ്ദേഹമാണ് മന്ത്രിപുത്രനെ സ്വപ്ന സുരേഷിന് പരിചയപ്പെടുത്തിയിരുന്നത്.
ഈ വിരുന്നിന് പിന്നാലെയാണ് 2019 ല്‍ ലൈഫ് മിഷന്‍ കരാറില്‍ മന്ത്രിയുടെ മകന്‍ ഇടനിലക്കാരനായതെന്നാണ് സൂചന. കേന്ദ്ര ഏജന്‍സികള്‍ മന്ത്രിയുടെ മകനെയും ചോദ്യം ചെയ്യും. വിരുന്നിലെ ചിത്രങ്ങള്‍ കേന്ദ്ര ഏജന്‍സിക്ക് ലഭിച്ചതിന് പിന്നാലെ ഇതിന്റെ് വീഡിയോ ദൃശ്യങ്ങള്‍ക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ട്. എന്തായാലും ഈ പുത്രന്‍മാരെല്ലാം കൂടി ചെയ്യുന്നതിന് ഉത്തരം പറയേണ്ടി വരിക സര്‍ക്കാരിനാണ്.
അതേസമയം ജലീലിന്റെ രാജി ആവശ്യപ്പെട്ട് തലസ്ഥാനം ഇന്ന് ചൂടുപിടിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യലില്‍ മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരുകയാണ്. പ്രതിപക്ഷ വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും. ഇന്നലെ മലപ്പുറം മുതല്‍ തിരുവനന്തപുരം വരെയുള്ള മന്ത്രിയുടെ യാത്രയിലുടനീളം പ്രതിഷേധം ഉയര്‍ന്നിരുന്നു.
കുരുക്ക് മുറുകുന്നതിനിടെ, കെടി ജലീല്‍ ഇന്ന് മാധ്യമങ്ങളെ കാണാനും സാധ്യതയുണ്ട്. അതേസമയം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി കെടി ജലീലിനെ കസ്റ്റംസും ഉടന്‍ ചോദ്യം ചെയ്യും. എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിന് പിറകെയാണ് നീക്കം.
നയതന്ത്ര ബാഗ് വഴി മതഗ്രന്ധങ്ങള്‍ വന്നതിന്റെ മറവില്‍ സ്വപ്ന സുരേഷും സംഘവും സ്വര്‍ണക്കകളളക്കടത്ത് നടത്തിയോ എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യുക. ഇതിനിടെ ലൈഫ് മിഷനുമായി ബന്ധപ്പെട്ട കമ്മീഷന്‍ ആരോപണത്തില്‍ സിഇഒ യു.വി.ജോസിനെ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്‌തേക്കുമെന്നും സൂചനയുണ്ട്.
റെഡ് ക്രസന്റ് കേരളത്തിലേക്ക് സാന്പത്തിക സഹായം നല്‍കാന്‍ ഇടയായ സാഹചര്യം, നിര്‍മ്മാണത്തിനായി യൂണിടെകിനെ തെരഞ്ഞെടുത്ത സാഹചര്യം, ഇതിന്റെ പേരിലുള്ള കൈക്കൂലി ഇടപാട് എന്നിവയിലാണ് ചോദ്യം ചെയ്യല്‍.
ഇതിന് പിന്നാലെയാണ് മന്ത്രി പുത്രനും ചൂടുപിടിപ്പിക്കുന്നത്. എന്തായാലും ഈ മന്ത്രി പുത്രന്റെ പേര് പുറത്ത് വരുന്നതോടെ അതിന് പിന്നാലെ പല കഥകളും പുറത്തേക്കെത്തുമെന്ന കാര്യത്തില്‍ സംശയമില്ല.
"
https://www.facebook.com/Malayalivartha






















