നടി ഉന്നതരുടെ കൈകളിൽ സുരക്ഷിതം ! പഴുതൊരുക്കി പൊലീസും ;കൊട്ടിയം സ്വദേശി റംസി ആത്മഹത്യ ചെയ്ത കേസിൽ പ്രതി ചേർക്കപ്പെട്ടവരെ ദുർബല വകുപ്പുകൾ ചുമത്തി രക്ഷിക്കാൻ ശ്രമം നടക്കുന്നതായി കുടുംബത്തിന്റെ ആരോപണം

വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചതിൽ മനംനൊന്ത് കൊട്ടിയം സ്വദേശി റംസി ആത്മഹത്യ ചെയ്ത കേസിൽ പ്രതി ചേർക്കപ്പെട്ടവരെ ദുർബല വകുപ്പുകൾ ചുമത്തി രക്ഷിക്കാൻ ശ്രമം നടക്കുന്നതായി റംസിയുടെ കുടുംബത്തിന്റെ ആരോപണം. കേസിൽ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകാനൊരുങ്ങുകയാണ് റംസിയുടെ പിതാവ് റഹീം .
പ്രധാന പ്രതിയായ ഹാരീസ് മുഹമ്മദിൽ അന്വേഷണം ഒതുക്കാനാണ് ശ്രമം. മരണം നടന്ന് പത്തു ദിവസം കഴിഞ്ഞിട്ടും ആരോപണ വിധേയരിൽ ഒരാളെ മാത്രമാണ് പൊലീസ് ചോദ്യം ചെയ്തത്. പ്രതിസ്ഥാനത്തുള്ള സീരിയൽതാരം ലക്ഷ്മി പ്രമോദിനെ ഒരിക്കൽ മാത്രമാണ് വിളിപ്പിച്ചത്. ഉന്നത ബന്ധങ്ങൾ ഉപയോഗപ്പെടുത്തി നടിയെ രക്ഷിക്കാനാണ് ശ്രമം. നടി ഒളിവിൽ പോയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ തന്നെ പറയുന്നത്. തെളിവുകൾ ശേഖരിക്കുന്നുവെന്ന പതിവ് പല്ലവി പൊലീസ് ആവർത്തിക്കുകയാണെന്നാണ് പിതാവിന്റെ ആരോപണം. അതുകൊണ്ടുതന്നെ മകൾക്ക് നീതി കിട്ടും വരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകാനാണ് റഹീമിന്റെ തീരുമാനം.
അന്വേഷണ സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥർ ക്വാറന്റീനിൻ ആണെന്ന കാരണം പറഞ്ഞ് അന്വേഷണം വൈകിപ്പിക്കുകയാണ്. തെളിവുകൾ ഏറെയുണ്ടായിട്ടും പ്രതികൾ കൺമുന്നിൽ ഉണ്ടായിട്ടും കണ്ടെത്താൻ സാധിക്കാത്തത് അന്വേഷണം തെറ്റായ രീതിയിലാണ് എന്നതിനു തെളിവാണെന്നും റഹീം പറയുന്നു. കേസിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണും. കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും റംസിയുടെ പിതാവ് ആവശ്യപ്പെട്ടു. റംസിയെ മാനസികമായി പീഡിപ്പിക്കുകയും പണവും സ്വർണവും തട്ടിയെടുക്കാൻ കൂട്ടുനിൽക്കുകയും ഗർഭച്ഛിദ്രത്തിനു പ്രേരിപ്പിക്കുകയും ചെയ്ത ഹാരീസിന്റെ അമ്മയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും റഹീം ആവശ്യപ്പെട്ടു.
അതേസമയം കേസില്‍ ആരോപണ വിധേയയായ സീരിയല്‍ നടി ലക്ഷ്മി പ്രമോദ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കൊല്ലം ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. റംസിയെ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കാന്‍ ലക്ഷ്മി കൂട്ടുനിന്നെന്നാണ് പ്രധാന ആരോപണം. ലക്ഷ്മിയെയും കേസില്‍ അറസ്റ്റിലായ ഹാരിസിന്റെ വീട്ടുകാരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് റംസിയുടെ വീട്ടുകാര്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. ലക്ഷ്മി ദിവസങ്ങളായി ജില്ലയില്‍ നിന്ന് മാറിനില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. നടിയുടെ മൊബൈല്‍ഫോണ്‍ പൊലീസ് നേരത്തേ പിടിച്ചെടുത്തിരുന്നു.
അതിനിടെ ഗര്‍ഭഛിദ്രം നടത്തിയ ആശുപത്രി അധികൃതരെ പൊലീസ് ചോദ്യം ചെയ്തു. റംസിയെ കൊച്ചിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത് ലക്ഷ്മിയാണെന്ന് നേരത്തേ പൊലീസ് വ്യക്തമാക്കിയിരുന്നു. ആശുപത്രിയുടെ നടപടി നിയമവിധേയമാണോ എന്ന് പരിശോധിക്കാന്‍ പൊലീസ് ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് റംസി വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. കഴിഞ്ഞ 10 വര്‍ഷമായി റംസിയും ഹാരിസും പ്രണയത്തിലായിരുന്നു. പ്ലസ്ടു കഴിഞ്ഞ് പള്ളിമുക്കിലെ കംപ്യൂട്ടര്‍ സെന്ററില്‍ പഠിക്കാന്‍ പോകുമ്ബോഴാണ് ഹാരിസ് റംസിയുമായി പരിചയത്തിലാവുകയും പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയും ചെയ്തത്. ഇതിനിടയില്‍ ഹാരിസ് റംസീനയുടെ പിതാവ് റഹീമിനെ കണ്ട് തനിക്ക് വിവാഹം കഴിച്ച് നല്‍കണമെന്നും സ്വത്തും പണവുമൊന്നും വേണ്ട പൊന്നുപോലെ നോക്കികൊള്ളാമെന്നും പറഞ്ഞിരുന്നു. പഠിച്ചു കൊണ്ടിരിക്കുന്നതിനാല്‍ അത് കഴിഞ്ഞതിന് ശേഷം വിവാഹത്തെകുറിച്ച് ചിന്തിക്കാമെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. പിന്നീട് ഹാരിസ് മിക്കപ്പോഴും റംസിയുടെ വീട്ടിലെത്തി കുടുംബാഗങ്ങളുമായി സംസാരിക്കുക പതിവായി. വീട്ടുകാര്‍ക്ക് എതിര്‍പ്പില്ലാത്തതിനാല്‍ റംസി ഹാരിസുമായി കൂടുതല്‍ അടുത്തു. ഇതിനിടയില്‍ റംസിയുടെ അനുജത്തിക്ക് വിവാഹാലോചന വന്നു. അങ്ങനെ വിവാഹം ഉടന്‍ നടത്തണമെന്ന് റംസിയുടെ വീട്ടുകാര്‍ ഹാരിസിന്റെ വീട്ടുകാരോട് പറഞ്ഞു.
ഹാരിസ് ഒരു കാര്‍ വര്‍ക്ക് ഷോപ്പ് തുടങ്ങാന്‍ ആലോചിക്കുന്നുണ്ട്, അത് പൂര്‍ത്തിയാക്കിയതിന് ശേഷം വിവാഹം നടത്താമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ അനുജത്തിയുടെ വിവാഹം ഉടന്‍ നടത്തേണ്ടതായിട്ടുള്ളതിനാല്‍ നിക്കാഹ് നടത്തണമെന്ന് റംസിയുടെ വീട്ടുകാര്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് ബന്ധുക്കളെല്ലാം ചേര്‍ന്ന് വളയിടീല്‍ ചടങ്ങ് നടത്തി. ചടങ്ങില്‍ സ്ത്രീധനമായി നല്ലൊരു തുകയും നല്‍കി. വര്‍ക്ക്‌ഷോപ്പ് ആരംഭിക്കുന്നതിനുള്ള താമസം പറഞ്ഞ് ഹാരിസ് പിന്നീട് വിവാഹം നീട്ടിക്കൊണ്ട് പോകുകയായിരുന്നു. അങ്ങനെ ഒന്നര വര്‍ഷം കഴിഞ്ഞിട്ടും വിവാഹത്തിനുള്ള യാതൊരു നീക്കങ്ങളും ഹാരിസിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല.
വര്‍ക്ക് ഷോപ്പ് തുടങ്ങാന്‍ പണമില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. അങ്ങനെ വര്‍ക്ക് ഷോപ്പ് തുടങ്ങാനായി റസിയുടെ വീട്ടില്‍ നിന്നും സ്വര്‍ണ്ണാഭരങ്ങളും പണവും വീണ്ടും ഇയാള്‍ വാങ്ങി. ഈ പണം ഉപയോഗിച്ച് മൂന്ന് മാസം മുന്‍പ് കൊല്ലം പള്ളിമുക്കില്‍ പോസ്റ്റ്‌ഓഫീസ് ജങ്ഷന് സമീപം കാര്‍ വര്‍ക്ക് ഷോപ്പ് ആരംഭിച്ചു. റംസീന ഇത് ആരംഭിക്കാനായി പലരില്‍ നിന്നും പണം കടം വാങ്ങി നല്‍കുകയും ലോണ്‍ എടുത്ത് നല്‍കുകയും ചെയ്തിരുന്നു. പലപ്പോഴായി 5 ലക്ഷത്തോളം രൂപ ഇയാള്‍ റംസീനയുടെ കുടുംബത്തില്‍ നിന്നും വാങ്ങി. ഇതിന് ശേഷം ഇയാള്‍ മറ്റൊരു വിവാഹത്തിന് വേണ്ടി ശ്രമിക്കുകയും റംസീനയെ ഒഴിവാക്കുകയുമായിരുന്നു. ഇതോടെയാണ് റംസീന ആത്മഹത്യ ചെയ്തത് എന്നാണ് ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
https://www.facebook.com/Malayalivartha

























