കെ.ടി. ജലീലിന് ക്ലീന്‍ചിറ്റുനല്‍കാതെ ഇ.ഡി.; വീണ്ടും ചോദ്യം ചെയ്യും; പ്രോട്ടോക്കോള്‍ സംഘിച്ചത്തില്‍ അന്വേഷണം നടത്തും; മന്ത്രിയുടെ മൊഴി പരിശോധിച്ചത് ഡല്‍ഹിയില്‍; നേരത്തെ മന്ത്രിയെ ചോദ്യം ചെയ്ത് രണ്ടു ദിവസം

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിന് ക്ലീന്‍ ചിറ്റുനല്‍കാതെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇഡി അറിയിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് മേധാവി എസ് കെ മിശ്ര തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രോട്ടോക്കോള്‍ ലംഘിച്ചെന്നതടക്കമുളള കാര്യങ്ങളില്‍ അന്വേഷണം നടക്കുകയാണെന്നും ഇ ഡി അറിയിച്ചു.
അതെ സമയം സ്വര്‍ണക്കടത്ത്, ഖുറാന്‍ എത്തിച്ച സംഭവം എന്നീ വിഷയങ്ങളിലാണ് മന്ത്രിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രണ്ടു ദിവസം ചോദ്യം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാത്രി 7.30 ഓടെയാണ് മന്ത്രി കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ആദ്യമെത്തിയതെന്നാണ് വിവരം. രാത്രി പതിനൊന്നോടെ തിരിച്ചുപോയ മന്ത്രി വെള്ളിയാഴ്ച രാവിലെ 10 മണിയോടെ വീണ്ടും ഹാജരായി. അതേ സമയം ഇക്കാര്യത്തില്‍ ഇതുവരെ മന്ത്രി ഔദ്യോഗികമായ ഒരു പ്രതികരണവും നടത്തിയിട്ടില്ല. മൊഴിയെടുക്കല്‍ രഹസ്യമാക്കണമെന്നും ആരോടും ഇക്കാര്യം പറയരുതെന്നു മന്ത്രി അഭ്യര്‍ത്ഥിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. മന്ത്രിയുടെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ക്കു കൈമാറുകയായിരുന്നു. മൊഴി പരിശോധിച്ച ശേഷം തുടര്‍നടപടിയെടുക്കുമെന്നാണ് ഇഡി വ്യക്തമാക്കി.
നേരത്തെ തന്നെ മന്ത്രിയോട് എന്‍ഫോഴ്‌സ്‌മെന്റ് കേസുമായി ബന്ധപ്പെട്ട ചില കാര്യങ്ങളില്‍ വിശദീകരണം ചോദിച്ചിരുന്നു. ഇതിന് മറുപടി എഴുതി നല്‍കുകയായിരുന്നു. ഈ ഉത്തരങ്ങളില്‍ ഊന്നികൊണ്ടാണ് രണ്ടു ദിവസവും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തത്. മന്ത്രി നല്‍കിയ മൊഴി ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധിച്ചു വരികയാണ്. ഇത് പൂര്‍ത്തിയായ നിലക്കായിരിക്കും മന്ത്രിയെ ചോദ്യം ചെയ്യുമെന്ന് ഇ.ഡി പറയുന്നത്.
https://www.facebook.com/Malayalivartha

























