ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ല; സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും കെ.ടി.റമീസിനെയും ആശുപത്രിയില്‍നിന്ന് ജയിലിലേക്ക് മാറ്റി

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും കെ.ടി.റമീസിനെയും ആശുപത്രിയില്‍നിന്ന് ജയിലിലേക്ക് മാറ്റി. ഇരുവര്‍ക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തൃശൂർ മെഡിക്കൽ കോളജിൽനിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. പ്രശ്നങ്ങളെ തുടർന്ന് സ്വപ്നയെ ആൻജിയോഗ്രാമിനും റമീസിനെ എൻഡോസ്കോപ്പിക്കും വിധേയരാക്കിയിരുന്നു.
സ്വപ്നയുടെ കുടുംബം ആശുപത്രിയിൽ എത്തിയിരുന്നെങ്കിലും കാണാനായില്ല. ഞായറാഴ്ച വൈകിട്ട് ആറരയ്ക്കാണ് സ്വപ്നയെ നെഞ്ചുവേദനയെ തുടർന്നു ആശുപത്രിയിലെത്തിച്ചത്. സ്വപ്നയെത്തി അരമണിക്കൂറിനു ശേഷം റമീസിനെയും ആശുപത്രിയിലെത്തിച്ചു. വയറുവേദനയെ തുടർന്നാണ് റമീസിനെ എത്തിച്ചത്. ആറ് ദിവസത്തെ ചികിത്സയ്ക്കുശേഷം ശനിയാഴ്ചയാണ് സ്വപ്നയെ ഡിസ്ചാർജ് ചെയ്തിരുന്നത്.
എന്നാൽ കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നു മെഡിക്കൽ ബോർഡ് വ്യക്തമാക്കിക്കഴിഞ്ഞു ഒരു ദിവസം തികയുംമുൻപേ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ദുരൂഹത ആരോപിക്കപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് സ്വപ്നയെ പാർപ്പിച്ച വനിതാ ജയിലിന്റെ സൂപ്രണ്ട്, റമീസിനെ പാർപ്പിച്ച അതിസുരക്ഷാ ജയിലിന്റെ സൂപ്രണ്ട് എന്നിവരിൽ നിന്നു വിശദീകരണം തേടിയിരുന്നു.
https://www.facebook.com/Malayalivartha

























