മഴ മാറും മുമ്പ്... ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ നിലപാട് കുടപ്പിക്കുന്നു; രമേശ് ചെന്നിത്തലയ്‌ക്കെതിരെ മന്ത്രി ഇ.പി.ജയരാജന്റെ ഭാര്യയും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ മുഖ്യമന്ത്രിയുടെ മകളും കേസ് ഫയല്‍ ചെയ്യും

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വ്യവസായ മന്ത്രി ഇ.പി.ജയരാജന്റെ ഭാര്യയും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ മുഖ്യമന്ത്രിയുടെ മകളും കേസ് ഫയല്‍ ചെയ്യും.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പ്രസ്താവനകള്‍ പ്രധാനമന്ത്രിയുടെയും ബി ജെ പി ദേശീയ അധ്യക്ഷന്റെയും ശ്രദ്ധയില്‍ മുഖ്യമന്ത്രി കൊണ്ടുവരും. വാക്കുകളില്‍ മിതത്വം പാലിക്കണമെന്ന നിര്‍ദ്ദേശം നല്‍കണമെന്നാണ് ആവശ്യം. തനിക്കെതിരെ പറയുന്നത് രാഷ്ട്രീയമാണ്. എന്നാല്‍ മകള്‍ക്കെതിരെ പറയുന്നത് രാഷ്ട്രീയമല്ല. ഇതാണ് മുഖ്യമന്ത്രിയുടെ നിലപാട്.
സി പി എം നേതാക്കള്‍ക്കെതിരെ പ്രതിപക്ഷം ആരോപണം കൊഴുപ്പിക്കുമ്പോള്‍ നിയമപരമായ മാര്‍ഗ്ഗത്തിലൂടെ പ്രതിപക്ഷത്തിന്റെ വായടപ്പിക്കാനാണ് സി പി എമ്മും സര്‍ക്കാരും ശ്രമിക്കുന്നത്. മന്ത്രി കെ.റ്റി. ജലീലും കേസ് ഫയല്‍ ചെയ്യുന്നതിനെ കുറിച്ചുള്ള ആലോചനയിലാണ്.
മുഖ്യമന്ത്രിയുടെയും ഇപിയുടെയും കുടുംബാംഗങ്ങള്‍ക്കെതിരെ യാതൊരു തെളിവും കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ പക്കലില്ലെന്ന വിവരവും അടിസ്ഥാനത്തിലാണ് സര്‍ക്കാരും സി പി എമ്മും അനാവശ്യമായി ആരോപണം ഉന്നയിക്കുന്നവര്‍ക്കെതിരെ നീങ്ങുന്നത്.
അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ ലോക് സഭയില്‍ ചോദിച്ച ചോദ്യത്തിന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കുമായിരുന്നുവെന്നാണ് സംസ്ഥാനം കരുതുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ തെളിവുണ്ടോ എന്ന ചോദ്യത്തിന് കേന്ദ്രം മൗനം പാലിക്കുകയാണ് ചെയ്തത്.
തെറ്റായ കാര്യങ്ങള്‍ തനിക്കെതിരെ പ്രചരിപ്പിച്ച് മാനഹാനിയുണ്ടാക്കിയതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജയരാജന്റെ ഭാര്യ പികെ ഇന്ദിര ചെന്നിത്തലയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചു. താന്‍ നേരത്തെ ജോലി ചെയ്തിരുന്ന ബാങ്കിലെത്തി ലോക്കര്‍ തുറന്നതുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചതായാണ് ഇന്ദരിയുടെ പരാതി.
അതേസമയം ദിവസവും കള്ളം പറഞ്ഞ് അപഹാസ്യനാവുകയാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ കുറ്റപ്പെടുത്തി. ജലീലിനെതിരെ ഒരു കേസും നിലവിലില്ല.
ജലിലീനെതിരായ വ്യക്തിവിരോധം തീര്‍ക്കാന്‍ ലീഗ് നേതാക്കള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ചെന്നിത്തല ആവര്‍ത്തിക്കുകയാണ്. ജലിലീനെതിരായ ആക്രമണത്തെ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും ബിജെപിക്കും ചേര്‍ന്ന് മന്ത്രിയെ തെരുവില്‍ ആക്രമിക്കാനായി കോണ്‍ഗ്രസും മുസ്ലീംലീഗും മത്സരിക്കുകയാണെന്നും വിജയരാഘവന്‍ പറഞ്ഞു.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് മാനസിക നില തെറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് നിയമ നടപടിയുടെ തുടക്കം മാത്രമാണ്. സുരേന്ദ്രന് താന്‍ മറുപടി നല്‍കും എന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് സുരേന്ദ്രനുള്ള മുന്നറിയിപ്പാണ്.
സുരേന്ദ്രന്‍ അടിസ്ഥാനമില്ലാതെയാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും എന്തെങ്കിലും വിളിച്ചു പറഞ്ഞാല്‍ ഗൗരവതരമായ ആരോപണമാകുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ലൈഫ് മിഷനില്‍ മുഖ്യമന്ത്രിക്ക് കമ്മീഷനും മകള്‍ക്ക് അഴിമതിയില്‍ പങ്കുമുണ്ടെന്ന കെ സുരേന്ദ്രന്റെ പരാമര്‍ശം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ക്ഷുഭിതനായാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. ആദ്യം മൗനം പാലിച്ച മുഖ്യമന്ത്രി ആവര്‍ത്തിച്ചുള്ള ചോദ്യത്തെ തുടര്‍ന്ന് സുരേന്ദ്രനെതിരെ ആഞ്ഞടിച്ചു.
അത്ര മാനസിക നില തെറ്റിയ ഒരാളെ അവരുടെ പാര്‍ട്ടിയുടെ അധ്യക്ഷനായി ഇരുത്തുന്നുണ്ടല്ലോ എന്ന് അവര്‍ ആലോചിക്കേണ്ടതാണ്. അത്രമാത്രം മാനസിക നില തെറ്റിയിട്ടുള്ള ഒരാള്‍, സാധാരണ നിലയിലല്ലാതെ പ്രവര്‍ത്തിക്കുന്ന ഒരാള്‍ എന്തും വിളിച്ചു പറയുന്ന ഒരാള്‍, സാധാരണ മാനസിക നിലയില്‍ അങ്ങനെ പറയില്ല. ആ പാര്‍ട്ടിയാണ് അത് ചിന്തിക്കേണ്ടത്, ഞാനല്ല. അയാള്‍ക്ക് രാത്രി എന്തൊക്കെയോ തോന്നുന്നു. രാവിലെ അത് വിളിച്ചുപറയുക. അതിന് ഞാനല്ല മറുപടി പറയേണ്ടത്. പത്രസമ്മേളനത്തിലൂടെ കൂടുതല്‍ പറയുന്നില്ല. സുരേന്ദ്രനോട് പറയണമെന്നുണ്ട്. അതിങ്ങനെ പറയേണ്ടതല്ലെന്ന് മാത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുരേന്ദ്രനല്ല പിണറായി വിജയന്‍. അതോര്‍ത്തോളണം. അത്രേയുള്ളൂ. ഒരു സംസ്ഥാന പാര്‍ട്ടിയുടെ അധ്യക്ഷന്‍ ഒരടിസ്ഥാനവുമില്ലാതെ വിളിച്ചു പറയുകയാണ്. എന്താണ് ആ മാനസികാവസ്ഥ, എന്താണ് നിങ്ങള്‍ക്ക് തോന്നുന്നത്. നിങ്ങള്‍ക്കും തോന്നേണ്ട കാര്യങ്ങള്‍. നിങ്ങളതിന്റെ മെഗാഫോണായി നിന്നാ മാത്രം പോരല്ലോയെന്നും മാധ്യമങ്ങളോടും മുഖ്യമന്ത്രി ചോദിച്ചു.
സുരേന്ദ്രന്റെ മാനസിക നില തെറ്റിയിരിക്കുന്നു. അതുകൊണ്ട് എന്തെങ്കിലും വിളിച്ചു പറയുന്നു. അതല്ലല്ലോ വേണ്ടത്. വെറുതെ വിളിച്ചുപറയാലാണോ ഒരാളെപ്പറ്റി. സുരേന്ദ്രന്‍ എന്തടിസ്ഥാനത്തില്‍ പറഞ്ഞു. ശുദ്ധ അപവാദം വിളിച്ചുപറയുമ്പോ അപവാദത്തെ അങ്ങനെ കാണാന്‍ സമൂഹത്തിന് കഴിയണം. അതാണ് പ്രശ്‌നം. നിങ്ങള്‍ക്കെന്തുകൊണ്ടത് കഴിയുന്നില്ല. നിങ്ങളുടെ മുന്നില്‍ എന്തെങ്കിലും വസ്തുതയുണ്ടോ. അനാവശ്യ കാര്യം വിവാദമായി ഉയര്‍ത്തിക്കൊണ്ടു വരുമ്പോ അതിന്റെ ഭാഗമായി എന്തിന് നിങ്ങള്‍ മാറണം. എന്തെങ്കിലും വിളിച്ചു പറഞ്ഞാല്‍ അത് ഗൗരവതരമായ ആരോപണമാണോ.
സര്‍ക്കാറിനെ അപവാദത്തില്‍പ്പെടുത്തണം. മറ്റൊന്നും പറയാന്‍ പറ്റില്ല. അഴിമതി തീണ്ടാത്ത സര്‍ക്കാര്‍ എന്നത് എതിരാളികള്‍ക്ക് സങ്കടമാണ്. അഴിമതിയുടെ കൂടാരമാണ് സര്‍ക്കാര്‍ എന്നത് വരുത്തി തീര്‍ക്കണം. കുടുംബാംഗങ്ങളെ അടക്കം വലിച്ചിഴക്കുകയാണ്. ഇതൊന്നും ഞങ്ങളെ ബാധിക്കില്ല. സമൂഹവും ഇക്കാര്യം മനസ്സിലാക്കുന്നുണ്ട്. തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു
സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ ഇതുവരെ ചിത്രത്തിലില്ല. അവര്‍ക്കെതിരെ യാതൊരു ആരോപണവും നിലവിലില്ല. എന്നിട്ടും ആരോപണം ഉഹയിച്ചാല്‍ തീര്‍ച്ചയായും അത് നിയമനടപടിക്ക് കാരണമാകും.
തങ്ങള്‍ തെറ്റുകാരാണെങ്കില്‍ എന്തു കൊണ്ട് നിയമപരമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ചോദ്യം. അതിന് പകരം അപവാദം പ്രചരിപ്പിക്കുകയാണ്. ഇത് ശരിയായ കീഴവഴക്കമല്ലെന്ന് സംസ്ഥാനം വാദിക്കും.
https://www.facebook.com/Malayalivartha