ജില്ലാ കോടതിയുടെ സമീപമുള്ള ജുഡീഷ്യല്‍ ക്വാര്‍ട്ടേഴ്‌സ് വളപ്പില്‍ നിന്ന് 800 കിലോ കമ്പി കടത്തിയ 5 സ്ത്രീകള്‍ പിടിയില്‍

കോഴിക്കോട് ജില്ലാ കോടതിയുടെ സമീപമുള്ള ജുഡീഷ്യല്‍ ക്വാര്‍ട്ടേഴ്‌സ് വളപ്പില്‍ നിന്ന് 800 കിലോ ഇരുമ്പ് കമ്പി കടത്തിക്കൊണ്ടുപോയ കേസില്‍, തമിഴ്‌നാട് സ്വദേശികളായ 5 സ്ത്രീകള്‍ അറസ്റ്റില്‍. പൊളിച്ച വാട്ടര്‍ ടാങ്കിന്റെ അവശിഷ്ടങ്ങളില്‍ നിന്നുള്ള ഇരുമ്പ് കമ്പികള്‍ രാസാത്തി, സെല്‍വി, മങ്കമ്മ, ചിത്ര, ശാന്തി എന്നിവരാണ് കടത്തിയത്. 16-ാം തീയതി ഉച്ചയ്ക്കാണ് സംഭവം.
ഇരുമ്പ് കമ്പി കഷ്ണങ്ങള്‍ ചാക്കിലാക്കിയത് ആക്രി വസ്തുവാണെന്ന വ്യാജേന ആയിരുന്നു. വൈകിട്ട് ചാക്കുകളെല്ലാം ഒരുമിച്ചുകൂട്ടി ഗുഡ്‌സ് ഓട്ടോയില്‍ താമരശ്ശേരിയിലുള്ള കടയിലെത്തിച്ചു. മോഷണവിവരമറിഞ്ഞ പൊലീസ് സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇവരെ തിരിച്ചറിഞ്ഞത്.
താമരശ്ശേരിയിലെ കടയില്‍ നിന്നു തൊണ്ടിമുതല്‍ കണ്ടെടുത്തിട്ടുണ്ട്. തൊണ്ടയാട് ഭാഗത്തു നിന്ന് ഇന്നലെ ഇവരെ കസ്റ്റഡിയിലെടുത്തു. മുന്‍പും ഇവര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ സമാനമായ മോഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.
ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ക്ക് സംഭവത്തെക്കുറിച്ച് അറിവുണ്ടായിരുന്നോ എന്നു പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു. ടൗണ്‍ സിഐ എ.ഉമേഷ്, എസ്‌ഐമാരായ കെ.ടി.ബിജിത്ത്, പി.വി.അബ്ദുല്‍ സലീം, സിപിഒമാരായ സജേഷ് കുമാര്‍, ജിജി, അനൂജ്, സുനിത എന്നിവര്‍ കേസന്വേഷണത്തിനു നേതൃത്വം നല്‍കി.
https://www.facebook.com/Malayalivartha

























