ഒറ്റമുറി വീട്ടില്‍ സഹോദരങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍ ജല്ലയില്‍ സഹോദരങ്ങളെ വീടിനകത്തു മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിനു രണ്ടു ദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നു. ഇവര്‍ രണ്ടുപേര്‍ മാത്രമേ വീട്ടില്‍ താമസമുള്ളൂ.
ഇന്നലെ വൈകിട്ട് മൂന്നോടെയാണ് കിഴക്കുംഭാഗം രാധികാ നിവാസില്‍ സുകുമാരന്‍ (58), രമേശന്‍ (54) എന്നിവരെ മരിച്ച നിലയില്‍ കണ്ടത്. ഒറ്റമുറി വീട്ടില്‍ സുകുമാരന്‍ കിടക്കയില്‍ മരിച്ച നിലയിലും രമേശന്‍ തൂങ്ങിമരിച്ച നിലയിലുമാണ്.
കഴിഞ്ഞ രണ്ടുദിവസമായി സ്ഥിരമായി ഭക്ഷണം വാങ്ങിക്കൊണ്ടിരുന്ന ഹോട്ടലില്‍ ഇവരെ കാണാത്തതിനെത്തുടര്‍ന്നു നാട്ടുകാര്‍ അന്വേഷിച്ചപ്പോഴാണു മരിച്ച നിലയില്‍ കണ്ടത്. സുകുമാരനു മാനസിക അസ്വാസ്ഥ്യമുണ്ടെന്നു നാട്ടുകാര്‍ പറഞ്ഞു.
ഇവരുടെ സ്ഥലത്തിന്റെ രേഖയും ആധാര്‍ കാര്‍ഡുകളും രമേശന്‍ രണ്ടു ദിവസം മുന്‍പു സുഹൃത്തിന്റെ വീട്ടില്‍ ഏല്‍പിച്ചിരുന്നതായി സുഹൃത്തു പറഞ്ഞു. മിഠായി കമ്പനിയിലെ ജീവനക്കാരനാണു സുകുമാരന്‍. രമേശന്‍ പ്രിന്റിങ് മേഖലയിലാണ് ജോലി ചെയ്യുന്നത്.
വിരലടയാള വിദഗ്ധ പി.സിന്ധു, ഫൊറന്‍സിക് വിദഗ്ധ വി.എസ്. ലിജിത്ത്, ഡിവൈഎസ്പി മൂസ വള്ളിക്കാടന്‍, ധര്‍മടം സിഐ ശ്രീജിത്ത് കൊടേരി, എസ്‌ഐ കെ.വി. ഉമേഷ് എന്നിവര്‍ സ്ഥലത്തെത്തി. പരേതരായ കൃഷ്ണന്റെയും കല്യാണിയുടെയും മക്കളാണ്. സഹോദരിമാര്‍ സുജാത, രാധ.
https://www.facebook.com/Malayalivartha

























