Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

നാണക്കേടിന്റെ ദിനങ്ങള്‍... നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന ആവശ്യം നിരാകരിച്ച സി ജെ എം കോടതിയുടെ നടപടിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്; മന്ത്രിമാരായ ഇ.പി. ജയരാജനും കെ.റ്റി. ജലീലുമൊക്കെ ഉള്‍പ്പെട്ട കേസില്‍ നിര്‍ണായക നീക്കം

23 SEPTEMBER 2020 02:31 PM IST
മലയാളി വാര്‍ത്ത

നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം നിരാകരിച്ച സി ജെ എം കോടതിയുടെ നടപടിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചേക്കും.

എന്നാല്‍ കേസില്‍ വാദം തുടരാന്‍ ഹൈക്കോടതിയാണ് സി ജെ എം കോടതിയോട് ആവശ്യപ്പെട്ടത്. ഇക്കാരണത്താല്‍ സ്‌റ്റേ കിട്ടുക എളുപ്പമല്ല. ഹൈക്കോടതിയില്‍ നിന്ന് കൈപൊള്ളിയാല്‍ സര്‍ക്കാര്‍ ഇരട്ടി പ്രതിസന്ധിയിലാവും.

സര്‍ക്കാര്‍ വാദം നിരാകരിച്ച നടപടി സര്‍ക്കാരിനെ തിരിഞ്ഞുകുത്തിയ സാഹചര്യത്തിലാണ് ഉത്തരവില്‍ സ്‌റ്റേ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

മന്ത്രിമാരായ ഇ.പി. ജയരാജനും കെ.റ്റി. ജലീലുമൊക്കെ ഉള്‍പ്പെട്ട കേസില്‍ മന്ത്രിമാര്‍ വിചാരണ നേരിടേണ്ടി വന്നാല്‍ അവരുടെ മന്ത്രിസ്ഥാനം ധാര്‍മ്മികതയുടെ പേരില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാം. മന്ത്രിമാര്‍ കോടതിയില്‍ ഹാജരായി ജാമ്യമെടുക്കേണ്ടി വരും. അത് ഹാസ്യാത്മകമായ രംഗങ്ങള്‍ക്ക് കാരണമാകും. 15 ന് ഹാജരാകാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കേസില്‍ പ്രതികളായ ഇ.പി. ജയരാജനും കെ.റ്റി. ജലീലിനും വിധി മറ്റെന്നായാല്‍ 2021 ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കാനാവില്ല. എന്നാല്‍ 2021 മാര്‍ച്ചിന് മുമ്പ് കേസില്‍ വിധി വരില്ലെന്ന് ഉറപ്പാണ്.

കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത് രൂക്ഷ വിമര്‍ശനമാണ് . സര്‍ക്കാരിന്റെ ആവശ്യം തള്ളിയ കോടതി നിയമസഭയില്‍ നടന്നത് ക്രിമിനല്‍കുറ്റമാണെന്ന് ചൂണ്ടിക്കാട്ടി. കുറ്റക്കാര്‍ക്ക് നിയമസഭാ സാമാജികരെന്ന പരിരക്ഷ ലഭിക്കില്ലെന്നും കോടതി പറഞ്ഞു. ഈ ഉത്തരവിന് പൊതുജനങ്ങളില്‍ നിന്നും കിട്ടിയത് വന്‍ കൈയടിയാണ്.

കേസ് പിന്‍വലിക്കാന്‍ കാരണമായി സര്‍ക്കാര്‍ പറഞ്ഞത് പൊതുതാല്‍പര്യമാണ്. ഈ കേസില്‍ ഒരു പൊതുതാല്‍പര്യവുമില്ലെന്ന് കോടതി വ്യക്തമാക്കി. നിയമോപദേശകന്‍ വരെയുള്ള മുഖ്യന്ത്രിക്ക് കേസ് പിന്‍ വലിക്കുന്നതിലെ പൊതുജന താത്പര്യം എന്താണെന്ന് പറയാനുള്ള ഉത്തരവാദിത്വം ഉണ്ടായിരുന്നു. നിയമസഭയില്‍ നടന്ന അതേ കളിയാണ് എളമരം കരീമും കെകെ രാകേഷും രാജ്യസഭയില്‍ കാണിച്ചത്. എന്നാല്‍ അത് പാളി.

സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചാല്‍ കോടതിയെ ധരിപ്പിക്കാനുള്ള ഉത്തരവാദിത്വം പ്രോസിക്യൂട്ടര്‍ക്കാണെന്നും കോടതി പറഞ്ഞിട്ടുണ്ട്.

ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചുകൊണ്ട് സര്‍ക്കാരിന് വരാനാവില്ല. പൊതുമുതല്‍ നശിപ്പിക്കപ്പെട്ട കേസ് എഴുതിത്തള്ളാനാകില്ലെന്ന് കോടതി പറഞ്ഞു. സഭയിലെ ഐക്യം നിലനിര്‍ത്താന്‍ കേസ് അവസാനിപ്പിക്കണമെന്ന സര്‍ക്കാര്‍ വാദവും നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണം തടയാന്‍ വേണ്ടി പ്രതിപക്ഷം സഭയില്‍ നടത്തിയ ശ്രമങ്ങളാണ് ഈ കേസിന് ആസ്പദമായ സംഭവം.

സ്പീക്കറുടെ കസേര, എമര്‍ജന്‍സി ലാമ്പ്, 4 മൈക്ക് യൂണിറ്റുകള്‍, സ്റ്റാന്‍ഡ് ബൈ മൈക്ക്, ഡിജിറ്റല്‍ ക്ലോക്ക്, മോണിട്ടര്‍, ഹെഡ്‌ഫോണ്‍ എന്നിവയെല്ലാം അന്നത്തെ കയ്യാങ്കളിക്കിടെ നശിപ്പിച്ചിരുന്നു. അന്ന് രണ്ടര ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടു എന്നായിരുന്നു പൊലീസ് കുറ്റപത്രം. നിലവില്‍ മന്ത്രിമാരായ കെ ടി ജലീല്‍, ഇ പി ജയരാജന്‍ ഉള്‍പ്പടെ അന്നത്തെ ആറ് പ്രതിപക്ഷ എംഎല്‍എമാര്‍ കേസില്‍ പ്രതികളാണ്. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വി ശിവന്‍കുട്ടി എംഎല്‍എ നല്‍കിയ അപേക്ഷയിന്മേലാണ്, സര്‍ക്കാര്‍ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

സര്‍ക്കാരിന്റെ ആവശ്യം കോടതിയിലെത്തിയപ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപിയും തടസവാദം ഉന്നയിച്ചിരുന്നു. ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയിലാണ് ഇതില്‍ ആദ്യം വാദം കേട്ടത്. പിന്നീട് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരം സിജെഎം കോടതിയിലേക്ക് കേസ് മാറ്റി. കഴിഞ്ഞ ദിവസങ്ങളില്‍ കോടതി കേസില്‍ വിശദമായ വാദം കേട്ടു. തടസവാദം ഉന്നയിച്ചവരുടെയും സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകയുടെയും വാദം കേട്ടശേഷമാണ് സിജെഎം ഇപ്പോള്‍ സര്‍ക്കാരിന്റെ ആവശ്യം തള്ളിയിരിക്കുന്നത്.

സര്‍ക്കാരിന്റെ ആവശ്യം കോടതിയിലെത്തിയപ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപിയും തടസവാദം ഉന്നയിച്ചിരുന്നു. ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയിലാണ് ഇതില്‍ ആദ്യം വാദം കേട്ടത്. പിന്നീട് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരം സിജെഎം കോടതിയിലേക്ക് കേസ് മാറ്റി. കഴിഞ്ഞ ദിവസങ്ങളില്‍ കോടതി കേസില്‍ വിശദമായ വാദം കേട്ടു. തടസവാദം ഉന്നയിച്ചവരുടെയും സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകയുടെയും വാദം കേട്ടശേഷമാണ് സിജെഎം ഇപ്പോള്‍ സര്‍ക്കാരിന്റെ ആവശ്യം തള്ളിയിരിക്കുന്നത്.

പൊതുമുതല്‍ എം എല്‍ എമാര്‍ തന്നെ നശിപ്പിച്ച കേസില്‍ സര്‍ക്കാരിന് ഒരിക്കലും മെറിറ്റ് അവകാശപ്പെടാനാവില്ല. കേസിലെ പ്രധാന പ്രതിയായ വി. ശിവന്‍ കുട്ടി നേമം നിയോജകമണ്ഡലത്തില്‍ നിന്ന് തോല്‍ക്കാനുള്ള പ്രധാന കാരണം നിയമസഭയിലെ കൈയാകളി ആയിരുന്നു. സ്പീക്കറുടെ ഡയസിന്റെ മുകളിലൂടെ നടക്കുന്ന ശിവന്‍ കുട്ടിയുടെ ചിത്രമാണ് അക്കാലത്ത് നേമത്ത് മുഴുവന്‍ അണി നിരന്നത്.

കോടതി കേസ് പിന്‍വലിക്കാന്‍ അനുവാദം നല്‍കാത്ത സാഹചര്യത്തില്‍ 2021 മേയ്ക്ക് ശേഷം അധികാരമേല്‍ക്കുന്നത് യു ഡി എഫ് സര്‍ക്കാരാണെങ്കില്‍ സി പി എം പ്രതിസന്ധിയിലാവും. കാരണം രമേശ് ചെന്നിത്തല കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ് സംഭവത്തെ വെറുതെ വിടില്ല.

 

"a

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (9 minutes ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (22 minutes ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (28 minutes ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (1 hour ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (1 hour ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (1 hour ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (1 hour ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (1 hour ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (1 hour ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (2 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (2 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (6 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (7 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (8 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (9 hours ago)

Malayali Vartha Recommends