ഒന്നരക്കിലോ കഞ്ചാവുമായി സഹോദരങ്ങള്‍ പൂജപ്പുര പൊലീസിന്റെ പിടിയില്‍
ഒന്നരക്കിലോ കഞ്ചാവുമായി സഹോദരങ്ങള്‍ പൂജപ്പുര പൊലീസിന്റെ പിടിയിലായി.ശാസ്തമംഗലം കട്ടച്ചല്‍ റോഡ് പെരിയാര്‍ ലെയിനില്‍ താമസിക്കുന്ന കൃഷ്ണകാന്ത് (22), സഹോദരന് ശ്രീറാം (22) എന്നിവരാണ് പിടിയിലായത്. പാങ്ങോട് കട്ടച്ചല്‍ റോഡില്‍ കഞ്ചാവ് വില്പനക്കായി നില്‍ക്കുകയായിരുന്ന ഇവരെ സംശയം തോന്നി പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു.
ആന്ധ്രാപ്രദേശിലെ രാജമുദ്രിയില്നിന്നാണ് തങ്ങള്‍ക്ക് കഞ്ചാവ് വന്നിരുന്നതെന്ന് അവര്‍ പറഞ്ഞു. പൂജപ്പുര സി.ഐ വിന്‍സന്റ് എം.എസ് ദാസ്, എസ്.ഐ റിയാസ്ഖാന്, എ.എസ്.ഐ രാജ് കിഷോര്‍, എസ്.സി.പി.ഒമാരായ ടി.കെ രാജശേഖരന്, ഹരികുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം പിടികൂടിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha