വർക്കലയിൽ ക്രൂര കൊലപാതകം! ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ്, ആറോളം മുറിവുകൾ

കുടുംബവഴക്കിനൊടുവിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്. തിരുവനന്തപുരത്ത് വർക്കല അയിരൂരിലാണ് നാടിനെ നടുക്കിയ സംഭവം. തറട്ട താഴെത്തൊടിയിൽ വീട്ടിൽ സുബിനയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ഷാജനെ അയിരൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. കുടുംബപ്രശ്നങ്ങളെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. സുബിനയുടെ കഴുത്തിനാണ് വെട്ടേറ്റത്. ശരീരത്തിൽ ആറോളം മുറിവുകളുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു. ഭർത്താവ് ഷാജനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കുടുംബവഴക്കിന്റെ യഥാർഥ കാരണം എന്താണെന്നും സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ എന്തൊക്കെയാണെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
പകൽസമയത്ത് സ്വന്തം വീട്ടിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിന്റെ ഞെട്ടലിലാണ് വർക്കല. കുടുംബപ്രശ്നങ്ങൾ ഇത്രയും ഗുരുതരമായ അക്രമത്തിലേക്ക് എങ്ങനെ എത്തി എന്നതടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. പൊലീസ് അന്വേഷണത്തിലൂടെ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha

























