Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

പൂട്ടാന്‍ ചടുല നീക്കം... എന്‍ഐഎയുടെ ചോദ്യം ചെയ്യലില്‍ പലതും ഒളിപ്പിച്ച സ്വപ്ന സുരേഷിനെ പൊളിച്ചടുക്കാന്‍ സിബിഐ; സി.ബി.ഐ. ആദ്യം നീങ്ങുന്നത് സ്വര്‍ണക്കടത്ത് കേസിലെ പ്രതി കൂടിയായ സ്വപ്‌നാ സുരേഷിലേക്ക്; സ്വപ്നയില്‍ നിന്നും വിവിഐപികളിലേക്ക് വളരെ വേഗം നീങ്ങാന്‍ കഴിയുമെന്ന് വിശ്വാസം

28 SEPTEMBER 2020 08:38 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരത്ത് അശ്ലീല യൂ ട്യൂബര്‍ വിജയ് പി നായരും ഭാഗ്യലക്ഷ്മിയും ഉണ്ടാക്കിയ വിവാദത്തില്‍ രക്ഷപ്പെട്ടിരുന്ന സ്വപ്നയും കൂട്ടരും വീണ്ടും തിരിച്ചു വരികയാണ്. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ളാറ്റ് പദ്ധതിയിലെ ക്രമക്കേട് അന്വേഷണത്തില്‍ സി.ബി.ഐ. ആദ്യം നീങ്ങുന്നത് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷിലേക്കാണ്. ഫ്‌ളാറ്റ് നിര്‍മാണത്തില്‍ കരാറെടുത്ത യൂണിടാക് കമ്പനിയുടമ സന്തോഷ് ഈപ്പനാണ് കേസിലെ ഒന്നാം പ്രതി. സ്വപ്‌നയിലൂടെയാകും പ്രധാന തെളിവുകള്‍ ലഭിക്കുകയെന്ന കണക്കുകൂട്ടലില്‍ സ്വപ്‌നയെയും സന്ദീപ് നായരെയും കസ്റ്റഡിയില്‍ ചോദ്യംചെയ്യാന്‍ സി.ബി.ഐ. അടുത്തദിവസം കോടതിയില്‍ അപേക്ഷ നല്‍കിയേക്കും.

പദ്ധതിയുമായി ബന്ധപ്പെട്ട് ഒരുകോടി രൂപ കമ്മിഷന്‍ കിട്ടിയെന്ന് സ്വപ്‌ന നേരത്തെ മൊഴിനല്‍കിയിരുന്നു. ധാരണാപത്രമനുസരിച്ച് നിര്‍മാണ കരാറുകാരനെ തിരഞ്ഞെടുക്കേണ്ടത് ലൈഫ് മിഷനും പണം നല്‍കുന്ന യു.എ.ഇ. റെഡ്ക്രസന്റും ചേര്‍ന്നാണ്. എന്നാല്‍, ഈ വ്യവസ്ഥ അട്ടിമറിച്ച് കോണ്‍സല്‍ ജനറല്‍ യൂണിടാക്കുമായി കരാറുണ്ടാക്കുകയായിരുന്നു.

കോണ്‍സല്‍ ജനറലിനെ മറയാക്കി ചിലര്‍ കമ്മിഷന്‍ തട്ടുകയായിരുന്നെന്നാണ് സി.ബി.ഐ.യുടെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് കോണ്‍സല്‍ ജനറലുമായി അടുത്ത ബന്ധമുള്ള സ്വപ്‌നയുടെ നേതൃത്വത്തിലാകാം നടന്നിട്ടുള്ളത്. ഇതില്‍ സ്വര്‍ണക്കടത്ത് സംഘത്തിലെ ചിലര്‍ക്കു ബന്ധമുണ്ടാകാമെന്നും സി.ബി.ഐ. കരുതുന്നു.

റെഡ് ക്രസന്റ് നല്‍കിയ രണ്ടാംഗഡുവില്‍ 75 ലക്ഷം രൂപ സന്ദീപിന്റെ കമ്പനിയിലേക്ക് ബാങ്കുവഴിയാണ് കൈമാറിയത്. ഈ പണം സ്വദേശത്തും വിദേശത്തുമുള്ള ചില ഉന്നതര്‍ക്കു നല്‍കാനായിരുന്നെന്നും സി.ബി.ഐ.ക്കു വിവരം ലഭിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തുകേസിലും സ്വദേശത്തും വിദേശത്തുമുള്ള ചില പ്രമുഖര്‍ക്കു പങ്കുണ്ടെന്ന് കസ്റ്റംസും എന്‍.ഐ.എ.യും കണ്ടെത്തിയിരുന്നു.

റെഡ്മക്രസന്റ് നല്‍കിയ ആദ്യഗഡു കമ്മിഷനായി മാറ്റിയതായി യൂണിടെക് എം.ഡി.യും മൊഴിനല്‍കിയിരുന്നു. വിദേശത്തുനിന്നു വന്ന പണം ഉദ്ദേശ്യത്തിനു വിരുദ്ധമായി ചെലവഴിച്ചതിനു തെളിവായാണ് സി.ബി.ഐ. ഇതെല്ലാം ചൂണ്ടിക്കാട്ടുന്നത്.

ധാരണാപത്രത്തില്‍ ഒപ്പിട്ട ലൈഫ് മിഷന്‍ സി.ഇ.ഒ.യില്‍നിന്ന് അടുത്തദിവസം സി.ബി.ഐ. വിവരങ്ങള്‍തേടും. ചീഫ് സെക്രട്ടറിയില്‍നിന്ന് വടക്കാഞ്ചേരി ഫ്‌ളാറ്റുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും സി.ബി.ഐ. തേടുന്നുണ്ട്.

കഴിഞ്ഞ ദിവസം സ്വപ്ന സുരേഷിനെ എന്‍ഐഎ ചോദ്യം ചെയ്തപ്പോള്‍ നിര്‍ണായക തെളിവുകളാണ് ലഭിച്ചത്. ഒരു മന്ത്രിപുത്രനൊപ്പം താന്‍ നില്‍ക്കുന്ന ദൃശ്യം കൃത്രിമമല്ലെന്നാണ് സ്വപ്ന സുരേഷ് മൊഴി നല്‍കിയത്. ദുബായിലെ ആഡംബര ഹോട്ടലില്‍ നടത്തിയ സൗഹൃദ കൂട്ടായ്മയ്ക്കിടെ പകര്‍ത്തിയതാണിതെന്നും അവര്‍ വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനൊപ്പം ദേശീയ അന്വേഷണ ഏജന്‍സി കഴിഞ്ഞദിവസം ചോദ്യം ചെയ്തപ്പോഴാണ് ഈ വെളിപ്പെടുത്തല്‍. രാഷ്ട്രീയ വിവാദമുണ്ടാക്കാന്‍ ചിത്രം മോര്‍ഫ് ചെയ്തതാണെന്ന ആരോപണം തള്ളുന്നതാണു മൊഴി. ചിത്രം കൃത്രിമമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞദിവസം സൂചിപ്പിച്ചിരുന്നു.

സിബിഐ അന്വേഷണം ഏറ്റെടുത്ത വടക്കാഞ്ചേരിയിലെ ലൈഫ് ഫ്‌ലാറ്റ് കേസില്‍ സ്വപ്ന, സരിത്, സന്ദീപ് എന്നിവര്‍ കൈപ്പറ്റിയ കമ്മിഷന്‍ തുകയില്‍ ഒരുഭാഗം മന്ത്രിപുത്രനു കൈമാറിയെന്ന ആക്ഷേപത്തെക്കുറിച്ചും എന്‍ഐഎ ആരാഞ്ഞു. ഇതില്‍ മന്ത്രിയുടെ മകനുമായി കമ്മിഷന്‍ ഇടപാടു നടന്നിട്ടില്ലെന്നും രാഷ്ട്രീയ നേതൃത്വത്തിലെ ആര്‍ക്കും പങ്കില്ലെന്നും സ്വപ്ന മൊഴി നല്‍കി. കമ്മിഷന്‍ ഇടപാടില്‍ ബന്ധമില്ലെന്ന മുന്‍നിലപാടില്‍ ശിവശങ്കറും ഉറച്ചു നിന്നു. ഇതിന് പിന്നാലെയാണ് സിബിഐ വരുന്നത്, എല്ലാം പൊളിച്ചടുക്കാന്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (20 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (31 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (48 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (57 minutes ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (1 hour ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (2 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends