Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...


അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!


നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...


ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?


പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..

അത് വ്യാജ ഏറ്റുമുട്ടല്‍ തന്നെ; ഫോറന്‍സിക്ക് റിപ്പോര്‍ട്ട് പുറത്ത്; മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സി.പി ജലീലിനെ പോലീസ് വെടിവച്ച് കൊന്നത്; പിണറായി പോലീസിന്റെ യഥാര്‍ത്ഥമുഖം; പോലീസിനെതിരെ വിമര്‍ശനം ശക്തമാകുന്നു

28 SEPTEMBER 2020 04:46 PM IST
മലയാളി വാര്‍ത്ത

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പോലീസിന്റെ വിഴ്ച്ചകള്‍ കണ്ടെത്താന്‍ കമ്മ്യൂണിസ്റ്റുകള്‍ മത്സരിക്കാറുണ്ട്. യു.പിയില്‍ കൊടും ക്രമിനലിനെ വെടിവച്ചു കൊന്നപ്പോള്‍ അത് വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപണവുമായി അതിനെ വിമര്‍ശിച്ചവരാണ് കേരളത്തിലെ സി.പി.എം നേതൃത്വം. എന്നാല്‍ ഈ സി.പി.എം നേതൃത്വം നല്‍കുന്ന കേരളത്തിലെ പോലീസിന്റെ മുഖവും ഒന്നാണെന്ന് തെളിയുകയാണ് മാവോയിസ്റ്റ് വേട്ടയിലെ യഥാര്‍ഥകാരണം പുറത്ത് വന്നപ്പോള്‍. വൈത്തിരിയില്‍ റിസോര്‍ട്ടില്‍ വച്ച് മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സി പി ജലീലിനെ ഏറ്റുമുട്ടലിനിടെയാണ് കൊലപ്പെടുത്തിയതെന്ന പോലീസ് വാദമാണ് ഇപ്പോള്‍ പൊളിയുന്നത്. ജലീലിന്റെ തോക്കില്‍ നിന്ന് വെടിയുതിര്‍ത്തിട്ടില്ലെന്ന് തെളിയിക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നു. ഇതോടെ പോലീസിന്റെയും സര്‍ക്കാരിന്റെയും വാദങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞു.

ഫോറന്‍സിക് റിപ്പോര്‍ട്ടിലെ പട്ടികയില്‍ 26ാമതായി ലിസ്റ്റ് ചെയ്തിട്ടുള്ളത് ജലീലിന്റെ കൈയിലുണ്ടായിരുന്ന ടആആഘ റൈഫിളാണ്. ഈ തോക്കില്‍ നിന്ന് വെടിപൊട്ടിയിട്ടില്ല എന്നാണ് ഫോറന്‍സിക് ലാബിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേ സമയം പൊലീസ് ഹാജരാക്കിയ സര്‍വ്വീസ് പിസ്റ്റലുകളില്‍ 9 എണ്ണത്തില്‍ നിന്ന് വെടിയുതിര്‍ത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജലീല്‍ വെടിവെച്ചിട്ടുണ്ടെങ്കില്‍ വലതു കൈയില്‍ വെടിമരുന്നിന്റെ അവശിഷ്ടം കാണേണ്ടിയിരുന്നു. ഇത് കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഇടം കൈയില്‍ ലെഡിന്റെ അവശിഷ്ടങ്ങളുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. വലം കൈയനായ ജലീല്‍ ഇടം കൈ ഉപയോഗിക്കാറില്ലെന്ന് സഹോദരന്‍ സിപി ജലീല്‍ പറയുന്നു.

2019 മാര്‍ച്ച് 6നാണ് വയനാട് ലക്കിടിയിലെ ഉപവന്‍ റിസോര്‍ട്ടില്‍ വെച്ച് ജലീല്‍ കൊല്ലപ്പെട്ടത്. പണപ്പിരിവിന് തോക്കുമായെത്തിയ ജലീല്‍ വെടിവെച്ചപ്പോള്‍ തിരികെ വെടിവെച്ചു എന്നതായിരുന്നു പൊലീസ് ഭാഷ്യം. ഫെബ്രുവരിയിലാണ് ഫോറന്‍സിക് ലാബ് ജില്ലാ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് മറച്ച് വെച്ച പൊലീസ്, സര്‍വ്വീസ് തോക്കുകള്‍ തിരിച്ചെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് വിവരം ബന്ധുക്കളറിഞ്ഞതും റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് എടുത്തതും. പിടികൂടുന്നതിന് പകരം പൊലീസ് ജലീലിനെ വെടിവെച്ച് കൊന്നത് ബോധപൂര്‍വ്വമാണെന്ന് അന്നേ ബന്ധുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും ആരോപിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ അസ്ഥികൂടം ഹാജരാക്കി വയോധികന്‍  (13 minutes ago)

ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം  (28 minutes ago)

കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം:മദ്ധ്യപ്രദേശ് പൊലീസിന്റെ റിപ്പോര്‍ട്ട് തേടി  (33 minutes ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാര്‍ എസിപിക്ക് മുന്നില്‍ ഹാജരായി  (38 minutes ago)

വീടിനുള്ളില്‍ വെച്ച് കളിപ്പാട്ടം എടുക്കുന്നതിനിടെ നാല് വയസ്സുകാരിക്ക് പാമ്പുകടിയേറ്റു  (42 minutes ago)

കുട്ടികളുടെ ഫീസിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ഇതല്ല ഇതിനപ്പുറവും ചെയ്തുപോകുമെന്ന് സുരാജ്  (49 minutes ago)

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരനെ തെരുവുനായ കടിച്ചു  (57 minutes ago)

24കാരന് ഗര്‍ഭപാത്രം ഉണ്ടെന്ന് സ്‌കാനിങ്ങ് റിപ്പോര്‍ട്ട്  (1 hour ago)

ആയൂരില്‍ കെഎസ്ആര്‍ടിസിയും കാറും കൂട്ടിയിടിച്ചു  (1 hour ago)

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളി  (1 hour ago)

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തില്‍ നാലുപേരെ തിരിച്ചറിഞ്ഞു  (1 hour ago)

സായ് പല്ലവിക്കെതിരെ സൈബര്‍ ആക്രമണം  (1 hour ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അജ്ഞാതര്‍ വെടിവച്ചു  (1 hour ago)

തിരുവനന്തപുരത്ത് കളിക്കുന്നതിനിടെ 15കാരന് പാമ്പുകടിയേറ്റു  (1 hour ago)

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍  (1 hour ago)

Malayali Vartha Recommends