കോഴിക്കോട് കാപ്പാട് ഉള്‍പ്പെടെ രാജ്യത്തെ എട്ട് കടല്‍ തീരങ്ങള്‍ക്ക് അന്താരാഷ്ട്ര ബ്ലൂ ഫ്‌ലാഗ് അംഗീകാരം

കേരളത്തിലെ കോഴിക്കോട് കാപ്പാട് അടക്കം രാജ്യത്തെ എട്ട് കടല്‍ത്തീരങ്ങള്‍ക്ക് ബ്ലൂ ഫ്‌ലാഗ് അന്താരാഷ്ട്ര അംഗീകാരം. തീരമേഖലയിലെ മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട്, അന്താരാഷ്ട്ര തലത്തിലെ മികച്ച നടപടികള്‍ വിഭാഗത്തിന് കീഴില്‍ മൂന്നാം സ്ഥാനവും ഇന്ത്യയ്ക്ക് ലഭിച്ചു. യുഎന്‍ഇപി, യുഎന്‍ഡബ്‌ള്യുഇപി, എഫ് ഇ ഇ, ഐയുസിഎന്‍ പ്രതിനിധികള്‍ അടങ്ങിയ അന്താരാഷ്ട്ര ജൂറിയുടെതാണ് തീരുമാനം. കാപ്പാടിന് പുറമെ ശിവരാജ്പൂര്‍ (ദ്വാരകഗുജറാത്ത്) ഗൊഘ്‌ല (ദിയു), കാസര്‍ഗോഡ്പടുബിദ്രി (കര്‍ണാടക), റുഷികൊണ്ട (ആന്ധ്രപ്രദേശ്) ഗോള്‍ഡന്‍ (പുരിഒഡീഷ), രാധാനഗര്‍ (ആന്‍ഡമാന്‍ ദ്വീപ് സമൂഹം) എന്നിവയാണ് ബ്ലൂ ഫ്‌ലാഗ് അംഗീകാരം ലഭിച്ച കടല്‍തീരങ്ങള്‍.
പുരസ്‌കാരത്തിന്റെ ചരിത്രത്തില്‍ ഇതുവരെ, ഒരേസമയം ഒരു രാജ്യത്തെ എട്ട് കടല്‍ത്തീരങ്ങള്‍ക്ക് ബ്ലൂ ഫ്‌ലാഗ് അംഗീകാരം നല്‍കുന്ന നടപടി ഉണ്ടായിട്ടില്ലെന്നും, ഇത് അനിതര സാധാരണമായ നേട്ടമാണെന്നും കേന്ദ്ര പരിസ്ഥിതിവനംകാലാവസ്ഥ വ്യതിയാന മന്ത്രി പ്രകാശ് ജാവദേക്കര്‍ ട്വിറ്ററില്‍ കുറിച്ചു. ഇത് ഇന്ത്യയുടെ സുസ്ഥിര വികസനപരിസ്ഥിതി സംരക്ഷണ നടപടികള്‍ക്കുള്ള അംഗീകാരമാണെന്നും ജാവദേക്കര്‍ പറഞ്ഞു.
രണ്ടു വര്‍ഷം കൊണ്ട് ഈ നേട്ടം സ്വന്തമാക്കുന്ന ഏഷ്യപസഫിക് മേഖലയിലെ ആദ്യ രാഷ്ട്രമാണ് ഇന്ത്യ.
https://www.facebook.com/Malayalivartha

























