കര്‍ഷക നിയമത്തെ എതിര്‍ക്കുന്നവര്‍ ഇടനിലക്കാരുടെ ആളുകളാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി

കര്‍ഷക നിയമത്തെ എതിര്‍ക്കുന്നവര്‍ ഇടനിലക്കാരുടെ ആളുകളാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന. ദല്ലാളുകള്‍ക്കും ഇടനിലക്കാര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ നുണകള്‍ പ്രചരിപ്പിക്കുകയാണ്. എന്തുതന്നെയായാലും സര്‍ക്കാര്‍ ഇതില്‍ നിന്നു പിന്മാറില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഭൂമിയുടെ കൈവശാവകാശ രേഖ നല്‍കുന്നതിനുള്ള സ്വാമിത്വ (സര്‍വ്വേ ഓഫ് വില്ലേജസ് ആന്‍ഡ് മാപ്പിംഗ് വിത്ത് ഇംപ്രോവൈസ്ഡ് ടെക്നോളജി ഇന്‍ വില്ലേജ് ഏരിയ) പദ്ധതിയുടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. സര്‍ക്കാര്‍ നടപ്പാക്കിയ ചരിത്രപരമായ നിയമപരിഷ്കരണത്തെ എതിര്‍ക്കുന്നവര്‍ക്കൊപ്പം കര്‍ഷകര്‍ നില്‍ക്കില്ല.
കഴിഞ്ഞ ആറ് പതിറ്റാണ്ടുകൊണ്ട് ഗ്രാമങ്ങള്‍ക്കും ഗ്രാമീണര്‍ക്കുമായി സര്‍ക്കാരുകള്‍ ചെയ്ത കാര്യങ്ങളേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ കൊണ്ട് തങ്ങള്‍ ചെയ്തിട്ടുണ്ട്. ഗ്രാമീണരെയും പാവപ്പെട്ടവരെയും കര്‍ഷകരെയും സ്വയംപര്യാപ്തരാക്കുകയാണ് തന്റെ സര്‍ക്കാരിന്റെ ലക്ഷ്യം.
ഇടനിലക്കാരില്ലാതെ കര്‍ഷകര്‍ക്കും മറ്റുള്ളവര്‍ക്കും നേരിട്ട് വരുമാനം ലഭിക്കുന്നത് അനധികൃതമായി ധനസന്പാദനം നടത്തുന്നവരെ കാര്യമായി ബാധിക്കും. അതുകൊണ്ടാണ് ചിലര്‍ എതിര്‍ക്കുന്നത്. കര്‍ഷകരെയല്ല നിയമ പരിഷ്കരണം ആശങ്കപ്പെടുത്തത്. മധ്യവര്‍ത്തികള്‍ക്കും ദല്ലാളുകളുമായി പ്രവര്‍ത്തിക്കുന്നവരെയാണ് നിയം ബാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം കൊള്ളയടിച്ചവരെ ജനങ്ങള്‍ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് പ്രതിപക്ഷം സര്‍ക്കാരിനെ എതിര്‍ക്കുകയും കുറ്റപ്പെടുത്തുകയും മോശം ഭാഷയില്‍ സംസാരിക്കുകയും ചെയ്യുന്നത്. അവര്‍ക്ക് പാവങ്ങളെ കുറിച്ചോ ഗ്രാമീണരെ കുറിച്ചോ ചിന്തയില്ല. എല്ലാ നല്ല പ്രവര്‍ത്തികളിലും അവര്‍ അസ്വസ്ഥരാകുന്നു. രാജ്യത്തിന്റെ വികസന ജൈത്രയാത്രയെ തടയാനാണ് അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























