സന്ദീപ് തടിതപ്പി! വിങ്ങിപ്പൊട്ടി സ്വപ്ന.. ശിവശങ്കറണ്ണാ രക്ഷിക്കണ്ണാ.. ഇന്ന് നിർണ്ണായകം!

മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന ശിവശങ്കർ അറസ്റ്റിലാകുമോ ഇല്ലയോ എന്നറിയാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കുന്ന നാടകീയ അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത് .കേരളത്തിൽ നടന്ന കള്ളക്കടത്തു സംഭവങ്ങളിൽ ശിവശങ്കറിന് പങ്കുണ്ടോ എന്നതും പ്രസക്തിയേറിയ കാര്യമാണ് .ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് സ്വപ്നയ്ക്ക് കാര്യമായ നേട്ടമുണ്ടാക്കിക്കൊടുത്തതിന് പിന്നിൽ ശിവശങ്കറിന്റെ ഉന്നതതല ബന്ധവും സർക്കാർ തലത്തിലുള്ള സ്വാധീനവുമായിരുന്നു എന്ന് വ്യക്തമായതോടുകൂടി കള്ളക്കടത്തു സംഘങ്ങൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ഉള്ള ബന്ധം ഉൾപ്പടെ പ്രധാനപ്പെട്ട വിഷയങ്ങളിലെല്ലാം കക്ഷികൾ പോരിനായി വീണ്ടും തെരുവിലേക്കിറങ്ങുമെന്നുറപ്പായി .സംസ്ഥാന ചരിത്രത്തിലാദ്യമായി മുഖ്യമന്ത്രിയുടെ പേര് പരാമർശിക്കേണ്ട അവസ്ഥ ഇ ഡിക്ക് ഉണ്ടായിരിക്കുകയാണ് എന്നാണ് കോൺഗ്രസ്സും ബി ജെ പിയും ഒരുപോലെ ആരോപിക്കുന്നത് .
എന്നാൽ ഇന്നത്തെ ദിവസം ഏറെ നിർണ്ണായകമാണ്സ്വ.പ്ന സുരേഷ് അടക്കമുളള പ്രതികളുടെ ജാമ്യാപേക്ഷ എൻഐഎ കോടതി ഇന്ന് പരിഗണിക്കാനിരിക്കുകയാണ്. സന്ദീപ് നായരുടെ രഹസ്യമൊഴിയും കോടതി പരിശോധിക്കും. മാപ്പുസാക്ഷിയാകാൻ തയ്യാറാണെന്ന് സന്ദീപ് അറിയിച്ചതിനെ തുടര്‍ന്ന് ആലുവ മജിസ്ട്രേറ്റ് കോടതിയാണ് സന്ദീപിന്‍റെ മൊഴി രേഖപ്പെടുത്തിയത്. ഇതിന്‍റെ പകര്‍പ്പ് ഇന്ന് എന്‍ഐഎക്ക് കൈമാറും.
സന്ദീപ് നായരുടെ മൊഴിയുടെ പകർപ്പിനായി കസ്റ്റംസും എൻഐഎ കോടതിയിൽ അപേക്ഷ നൽകുന്നുണ്ട്. രഹസ്യമൊഴി നല്‍കിയ ശേഷം ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി സന്ദീപ് നായർ സമർപ്പിച്ച ഹർജിയും എൻഐ എ കോടതി മുന്പാകെയുണ്ട്. കസ്റ്റംസ് മുദ്രവെച്ച കവറില്‍ കോടതിക്ക് കൈമാറിയ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ഉന്നത വ്യക്തികളെകുറിച്ച് പരാമര്‍ശമുള്ള മൊഴി ഈ ഘട്ടത്തില്‍ കൈമാറുന്നത് അന്വേഷണത്തെ ബാധിക്കുമെന്നാണ് കസ്റ്റംസിന്‍റെ നിലപാട്. നേരത്തെ സ്വപ്നയുടെ ആവശ്യം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു.
മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നടത്തുന്ന സ്‌പീക്കപ്പ് കേരള സമരപരമ്പരകളുടെ നാലാം ഘട്ടത്തിന്‍റെ ഭാഗമായി ഇന്ന് സംസ്ഥാനത്തുടനീളം സത്യാഗ്രഹ സമരം സംഘടിപ്പിക്കും. ഒരു നിയോജക മണ്ഡലത്തില്‍ മൂന്ന് കേന്ദ്രങ്ങളിലാണ് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സത്യാഗ്രഹം നടത്തുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ എം. എം. ഹസ്സന്‍ അറിയിച്ചു. കേരളത്തില്‍ 140 നിയോജക മണ്ഡലങ്ങളിലായി 420 കേന്ദ്രങ്ങളില്‍ സത്യാഗ്രഹം സംഘടിപ്പിക്കും. സംസ്ഥാനതല ഉദ്‌ഘാടനം സെക്രട്ടേറിയറ്റിന് മുന്നില്‍ രാവിലെ 10-ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വഹിക്കും. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, യുഡിഎഫ് കണ്‍വീനര്‍ എം. എം. ഹസ്സന്‍, തുടങ്ങിയവര്‍ പങ്കെടുക്കും.
അതേസമയം സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ ഇനി 24 മണിക്കൂര്‍ മാത്രമാണ് ഉള്ളത്. ശിവശങ്കറിനെ ശാസ്ത്രീയമായി ചോദ്യം ചെയ്യാന്‍ കൊച്ചി കസ്റ്റംസ് ആസ്ഥാനത്ത് എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്. മൊഴികളിലെ വൈരുദ്ധ്യം ശാസ്ത്രീയമായി കണ്ടെത്തി വേണ്ടത്ര തെളിവ് ശേഖരിക്കുകയാണ് കസ്റ്റംസ്. വേണ്ടി വന്നാല്‍ അറസ്റ്റ് ചെയ്യേണ്ടതിന്റെ നിയമോപദേശവും സ്വീകരിച്ചു. ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്താല്‍ ഉണ്ടായേക്കാവുന്ന നൂലാമാലകള്‍ മുന്നില്‍ കാണുന്നുണ്ട്. ഇതിനായി കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയും ആവശ്യമാണ്. വ്യക്തമായ തെളിവില്ലാതെ അറസ്റ്റ് നടത്തിയാല്‍ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഇങ്ങനെ ശിവശങ്കറിനെ ചോദ്യം ചെയ്യുമ്പോള്‍ വലിയ ചോദ്യങ്ങളാണ് കൊച്ചിയില്‍ നിന്നും ഉയരുന്നത്.
അതോടൊപ്പം ശിവശങ്കറിന്റെ സ്വകാര്യ വിദേശ യാത്രകളും ചര്‍ച്ചയാകുകയാണ്. സ്വകാര്യ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണു മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ 14 വിദേശ യാത്രകള്‍ നടത്തിയതെന്നു കസ്റ്റംസിനു തെളിവു ലഭിച്ചു. ഇക്കൂട്ടത്തിലെ ഔദ്യോഗിക യാത്രകള്‍ക്കു പോലും സ്വകാര്യ പാസ്‌പോര്‍ട്ടാണ് ഉപയോഗിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക യാത്രകള്‍ക്ക് ഔദ്യോഗിക പാസ്‌പോര്‍ട്ടാണ് ഉപയോഗിക്കാറുള്ളത്. ഈ സാഹചര്യത്തില്‍ യാത്രകള്‍ വിശദമായി അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ സംയുക്ത നീക്കമാരംഭിച്ചു.
https://www.facebook.com/Malayalivartha

























