സ്വര്‍ണക്കടത്ത് കേസില്‍ ഏഴാം പ്രതി മുഹമ്മദ് ഷാഫിയടക്കമുള്ളവരുടെ ജാമ്യാപേക്ഷയില്‍ എന്‍ഐഎ കോടതിയുടെ വിധി ഇന്ന്

സ്വര്‍ണക്കടത്ത് കേസില്‍ ഏഴാം പ്രതി മുഹമ്മദ് ഷാഫിയടക്കമുള്ളവരുടെ ജാമ്യാപേക്ഷയില്‍ എന്‍ഐഎ കോടതിയുടെ വിധി ഇന്ന്. ജാമ്യാപേക്ഷയെ എതിര്‍ത്ത് എന്‍ഐഎക്ക് വേണ്ടി അസി.സോളിസിറ്റര്‍ ജനറല്‍ ഉന്നയിച്ച വാദങ്ങളും അന്വേഷണ സംഘം കൈമാറിയ കേസ് ഡയറി പരിശോധിച്ചശേഷവും ഭീകരബന്ധത്തിന്റെ തെളിവുകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.
നാലാം പ്രതി സന്ദീപ് നായര്‍ രണ്ടുദിവസങ്ങളിലായി ആലുവ മജിസ്ട്രേട്ട് കോടതിയില്‍ നല്‍കിയ കുറ്റസമ്മത മൊഴി അന്വേഷണ സംഘം എന്‍എഐ കോടതിയില്‍ സമര്‍പ്പിക്കും. തെളിവുനിയമപ്രകാരമുള്ള ഈ രഹസ്യമൊഴി നിര്‍ണായകമാണ്.
അതേസമയം ഒന്നാം പ്രതി സരിത്ത് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ കേസിലെ മറ്റൊരു പ്രതിയെ മാപ്പുസാക്ഷിയാക്കി മറ്റുള്ളവരുടെ മേല്‍ കുറ്റം ചുമത്താന്‍ എന്‍ഐഎ ശ്രമിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്‍ഐഎ പോലൊരു ഏജന്‍സി നാലാം പ്രതിയോട് മാപ്പ് സാക്ഷിയാകാന്‍ യാചിക്കുകയാണ്. അന്വേഷണത്തില്‍ ഇതുവരെയും ഭീകരവാദ പ്രവര്‍ത്തനത്തിന് തെളിവ് ലഭിച്ചിട്ടില്ല.
താന്‍ നിരപരാധിയാണെന്നും സരിത്ത് വ്യക്തമാക്കി. തന്റെ മൊഴികളുടെ പകര്‍പ്പ് ആവശ്യപ്പെട്ടു സ്വപ്ന സുരേഷ് നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. കസ്റ്റംസിന് നല്‍കിയ 33 പേജ് മൊഴിയുടെ പകര്‍പ്പിനാണ് അപേക്ഷ സമര്‍പ്പിച്ചിച്ചുള്ളത്. നേരത്തെയും ഇതേ ആവശ്യവുമായി സ്വപ്ന സുരേഷ് അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെ സമീപിച്ചിരുന്നു.
എന്നാല്‍ സീല്‍ഡ് കവറില്‍ നല്‍കിയ രഹസ്യ രേഖയാണ് മൊഴി എന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സ്വപ്ന മൊഴി പകര്‍പ്പ് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
"
https://www.facebook.com/Malayalivartha

























