വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഐവിഎഫ് ചികിത്സയിലൂടെ ഗര്‍ഭം ധരിച്ചു...എട്ട് മാസം ഗര്‍ഭിണിയായിരിക്കെ കോവിഡ് പിടിപെട്ടു.... ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ ശേഷം യുവതി മരണത്തിന് കീഴടങ്ങി

വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഐവിഎഫ് ചികിത്സയിലൂടെ ഗര്‍ഭം ധരിച്ചു...എട്ട് മാസം ഗര്‍ഭിണിയായിരിക്കെ കോവിഡ് പിടിപെട്ടു.... ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ ശേഷം യുവതി മരണത്തിന് കീഴടങ്ങി. ഇടക്കൊച്ചി ഇന്ദിരാഗാന്ധി റോഡില്‍ എഡി പുരം വീട്ടില്‍ ഷിനോജിന്റെ ഭാര്യ രാജലക്ഷ്മി(28) ആണ് മരണത്തിന് കീഴടങ്ങിയത്.
കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ് 14ന് രാജലക്ഷ്മിയെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എട്ട് മാസം ഗര്‍ഭിണിയായിരുന്ന ഇവര്‍ക്ക് കടുത്ത ന്യുമോണിയയും പിടിപെട്ടിരുന്നു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് രാജലക്ഷ്മിയെ മാറ്റുകയും ഇരട്ട പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയുമായിരുന്നു. കുഞ്ഞുങ്ങളില്‍ ഒരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് പിടിപെട്ട് ചികിത്സയില്‍ കഴിയവെ ന്യുമോണിയ വൃക്കയെ ബാധിച്ചതോടെയാണ് രാജലക്ഷ്മി മരണത്തിന് കീഴടങ്ങിയത്.
"
https://www.facebook.com/Malayalivartha

























