പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണത്തിന് യുഎഇ കോണ്‍സുലേറ്റ് നടപ്പാക്കിയ അഞ്ച് കോടി രൂപയുടെ പദ്ധതിയില്‍ 25 ലക്ഷം രൂപ കമ്മീഷനായി കൈപ്പറ്റിയെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്

പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണത്തിന് യുഎഇ കോണ്‍സുലേറ്റ് നടപ്പാക്കിയ അഞ്ച് കോടി രൂപയുടെ പദ്ധതിയില്‍ 25 ലക്ഷം രൂപ കമ്മീഷനായി കൈപ്പറ്റിയെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. വിവിധ കേന്ദ്ര ഏജന്‍സികള്‍ക്ക് നല്‍കിയ മൊഴിയിലാണ് സ്വപ്ന ഇക്കാര്യം വ്യക്തമാക്കിയത്. പ്രളയത്തില്‍ ഏറെ നഷ്ടമുണ്ടായ പന്തളത്തെ വീടുകള്‍ പുതുക്കിപ്പണിഞ്ഞു കൊടുക്കുന്ന പദ്ധതി യുഎഇ കോണ്‍സുലേറ്റ് ഏറ്റെടുത്തിരുന്നു.
ഇതിനായി കോണ്‍സുലേറ്റ് നീക്കിവച്ചത് അഞ്ച് കോടി രൂപയാണ്. 150 വീടുകളാണ് പുതുക്കിപ്പണിതുകൊടുക്കാന്‍ തീരുമാനിച്ചിരുന്നത്. ഇത് പണിയാനായി കരാറുകാരനെ കണ്ടെത്താന്‍ കോണ്‍സുല്‍ ജനറല്‍ തന്നോട് ആവശ്യപ്പെട്ടു. യുഎഎഫ്എഫ്എക്‌സ് സൊല്യൂഷന്‍സ് എന്ന കമ്പനിയുടെ ഉടമ അബ്ദുള്‍ ലത്തീഫിനെ താന്‍ സമീപിച്ചു.
അബ്ദുള്‍ ലത്തീഫ് ഈ പദ്ധതിയുടെ നിര്‍മ്മാണം കരാറുകാരനുമായ ദിനൂപ് രാമചന്ദ്രനെ ഏല്‍പിച്ചു. അതിനാണ് തനിക്ക് 25 ലക്ഷം രൂപ കമ്മീഷന്‍ ലഭിച്ചതെന്നും സ്വപ്ന വെളിപ്പെടുത്തി.
"
https://www.facebook.com/Malayalivartha

























