സജനയ്ക്ക് കൈതാങ്ങായി ജയസൂര്യ... സജനയ്ക്ക് വേണ്ട സാമ്ബത്തികസഹായം നല്‍കുമെന്ന് താരം

കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഏറെ ബുദ്ധിമുട്ടുകള്‍ നേരിട്ടതിനെ തുടര്‍ന്ന് തെരുവില്‍ ഭക്ഷണം വില്പനയ്ക്ക് ഇറങ്ങിയ സജന ഷാജിക്ക് നേരിടേണ്ടി വന്നത് വലിയ അപമാനങ്ങളആണ്. ജീവിക്കാനനുവദിക്കുന്നില്ലെന്ന് പറഞ്ഞ് ഫേസ്ബുക്ക് ലൈവില്‍ പൊട്ടിക്കരഞ്ഞ ട്രാന്‍സ്‌ജെന്‍ഡര്‍ സജന ഷാജിക്ക് ഇപ്പോള്‍ പിന്തുണയുമായി എത്തിയിരിക്കുകയാണ് നടന്‍ ജയസൂര്യ. സജനയ്ക്ക് ബിരിയാണി കട തുടങ്ങാന്‍ വേണ്ട സാമ്ബത്തികസഹായം നല്‍കുമെന്ന് ജയസൂര്യ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ബിരിയാണി വില്‍ക്കുവാനെത്തിയ തന്നെ വില്‍പന നടത്താനാനുവദിക്കാതെ ചിലര്‍ ഉപദ്രവിച്ചെന്ന് സജന ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞത്. ആണും പെണ്ണും കെട്ടവരെന്ന് വിളിച്ച് ആക്ഷേപിച്ചതായും പോലീസ് സഹായിച്ചില്ലെന്നും ഇവര്‍ വീഡിയോയില്‍ പറയുന്നുണ്ട്. ജയസൂര്യയ്ക്ക് പിന്നാലെ ആരോഗ്യമന്ത്രി ഷൈലജ ടീച്ചറും വേണ്ട സഹായങ്ങള്‍ നല്‍കാമെന്ന് പറഞ്ഞതായാണ് വിവരം.
https://www.facebook.com/Malayalivartha

























