കേരളത്തിനായി വമ്പന്‍ പ്രഖ്യാപനവുമായി മോഡി സര്‍ക്കാര്‍;ഭാരത് മാല പദ്ധതിയുടെ ഭാഗമായി 35000 കിലോമീറ്റര്‍ ദൂരത്തിലുള്ള ദേശീയപാത വികസനം;മുംബൈ കന്യാകുമാരി സാമ്ബത്തിക ഇടനാഴി യുടെ ഭാഗമായി 50,000 കോടി രൂപ ചിലവില്‍ കേരളത്തില്‍ 23 പദ്ധതികള്‍ യാഥാര്‍ഥ്യമാക്കും

ഭാരത് മാല പദ്ധതിയുടെ ഭാഗമായി 35000 കിലോമീറ്റര്‍ ദൂരത്തിലുള്ള ദേശീയപാത വികസനം ആണ് രാജ്യം ലക്ഷ്യമിടുന്നത്. കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാത മന്ത്രി ശ്രീ നിതിന്‍ ഗഡ്ഗരി, കേരളത്തിലെ 7 ദേശീയപാത വികസന പദ്ധതികളുടെ ശിലാസ്ഥാപനം നിര്‍വഹിക്കുകയും, ഒരു പാത ഉദ്ഘാടനം ചെയ്യുകയും ചെയ്തു. കേരള ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍, കേന്ദ്ര സഹ മന്ത്രിമാരായ ജനറല്‍ (ഞലറേ) ഡോ. വി കെ സിംഗ്, ശ്രീ വി മുരളീധരന്‍, സംസ്ഥാന മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, എംഎല്‍എമാര്‍, കേന്ദ്രസംസ്ഥാന സര്‍ക്കാരുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നവഭാരതം എന്ന ദര്‍ശനത്തിന്റെ ചുവടു പിടിച്ചു കൊണ്ട്, ഭാരത് മാല പദ്ധതി പോലെയുള്ള മുന്നേറ്റങ്ങളിലൂടെ ലോകോത്തര നിലവാരമുള്ള ഗതാഗത അടിസ്ഥാനസൗകര്യവികസനത്തിന് പ്രത്യേക പ്രാധാന്യം നല്‍കിയിട്ടുള്ളതായി ശ്രീ ഗഡ്കരി ചടങ്ങില്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അടിസ്ഥാനസൗകര്യ വികസന പദ്ധതിയാണ് ഭാരത് മാല . രാജ്യത്തെ പ്രധാന കേന്ദ്രങ്ങള്‍ തമ്മിലുള്ള ചരക്ക് നീക്കത്തെ, ശാസ്ത്രീയമായി അപഗ്രഥിച്ചതിനു ശേഷമാണ് ഭാരത്മാല പദ്ധതിക്ക് രൂപം നല്‍കിയതെന്നും, ഇത് ആളുകളുടെയും ചരക്കുകളുടെയും മികച്ച ഗതാഗതം ഉറപ്പാക്കുമെന്നും കേന്ദ്ര മന്ത്രി അഭിപ്രായപ്പെട്ടു. ഭാരത് മാല പദ്ധതിയുടെ ഭാഗമായി 35000 കിലോമീറ്റര്‍ ദൂരത്തിലുള്ള ദേശീയപാത വികസനം ആണ് രാജ്യത്ത് നടപ്പാക്കുന്നത്. ഇതില്‍ 1234 കിലോമീറ്റര്‍ ദൂരം കേരളത്തില്‍ നടപ്പാക്കുന്നു. ഇതിനു പുറമേ 119 കിലോ മീറ്റര്‍ ദൂരത്തില്‍ പ്രത്യേക തുറമുഖ പാതകള്‍, ഭാരത് മാല/സാഗര്‍മാല പദ്ധതിക്ക് കീഴില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നു. ഭാരത് മാല പദ്ധതിയുടെ ഭാഗമായി ഡല്‍ഹി മുംബൈ അതിവേഗപാത, ഡല്‍ഹി അമൃത്സര്‍ കത്ര അതിവേഗപാത, ചെന്നൈ ബംഗളൂരു അതിവേഗപാത തുടങ്ങി നിരവധി പ്രമുഖ ഇടനാഴികളും വികസിപ്പിക്കുന്ന ു
ഇത്തരത്തിലൊന്നാണ് മുംബൈയേയും കന്യാകുമാരിയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് 1760 കിലോമീറ്റര്‍ ദൂരത്തില്‍ പണിയുന്ന സാമ്ബത്തിക ഇടനാഴി എന്ന് ശ്രീ ഗഡ്കരി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തെ ക്കുള്ള ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന ഈ ഇടനാഴി മേഖലയുടെ സാമ്ബത്തിക ഉന്നമനത്തിന് വലിയതോതില്‍ വഴിതുറക്കും. മുംബൈ കന്യാകുമാരി സാമ്ബത്തിക ഇടനാഴി യുടെ ഭാഗമായി 50,000 കോടി രൂപ ചിലവില്‍ കേരളത്തില്‍ 23 പദ്ധതികള്‍ യാഥാര്‍ഥ്യമാക്കും. കേരളത്തിന്റെ ഉത്തരദക്ഷിണ ഭാഗങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഈ ഇടനാഴി സംസ്ഥാനത്തിന്റെ ജീവനാഡിയായി മാറും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും കേന്ദ്ര മന്ത്രി അറിയിച്ചു. കാസര്‍ഗോഡ്, തലശ്ശേരി, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, കൊച്ചി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ പ്രമുഖ നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും ഉള്ള മെച്ചപ്പെട്ട ഗതാഗതം ഇടനാഴിയുടെ ഭാഗമായി യാഥാര്‍ഥ്യമാകും.
https://www.facebook.com/Malayalivartha

























