അമ്പമ്പോ അത് വേണ്ട ട്ടോ... സിബിഐയെ കേരളത്തില്‍ നിന്നും കെട്ട് കെട്ടിക്കാനുള്ള സഖാക്കളുടെ നീക്കത്തിന് വലിയ തിരിച്ചടി; ലൈഫ് കേസില്‍ ആശ്വാസം വെറും രണ്ട് മാസം മാത്രം; ഈ രണ്ട് മാസത്തിനുള്ളില്‍ യുണിടാകിനെതിരേയുള്ള അന്വേഷണം നടത്തി ശക്തമായ തെളിവ് ശേഖരിക്കും; രണ്ട് മാസം ശൂ എന്ന് തീരുമ്പോള്‍ ആഞ്ഞടിക്കാനുറച്ച് സിബിഐ

നോവിച്ച് വിട്ട പാമ്പിന് പ്രതികാരം കൂടും എന്ന് കേട്ടിട്ടില്ലേ. അതുപോലെയാണ് സിബിഐയുടെ കാര്യം. കേരളത്തില്‍ നിന്നും സിബിഐയെ കെട്ടു കെട്ടിക്കാനിരുന്ന സഖാക്കള്‍ക്കും സര്‍ക്കാരിനും ലഭിച്ചത് താത്ക്കാലിക ആശ്വാസം മാത്രമാണ്. രണ്ട് മാസത്തെ ഇടവേള ശൂ എന്ന് പറഞ്ഞ് വേഗത്തില്‍ പോകും. ആ രണ്ട് മാസത്തിനുള്ളില്‍ യുണിടാകിനെതിരേയുള്ള അന്വേഷണം നടത്തി ശക്തമായ തെളിവ് ശേഖരിച്ച് തിരികെയെത്തും. അപ്പോള്‍ സംസ്ഥാനം തെരഞ്ഞെടുപ്പിന്റെ വക്കിലാകും. അന്നേരം സിബിഐ കളി തുടങ്ങും. അതിനായി അമിത് ഷാ നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
ലൈഫ് ഭവനപദ്ധതിയിലെ കോഴ ഇടപാടുമായി ബന്ധപ്പട്ട സി.ബി.ഐ കേസില്‍ ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി. ജോസിനെതിരായ അന്വേഷണം ഹൈക്കോടതി രണ്ടു മാസത്തേക്കാണ് സ്‌റ്റേ ചെയ്തത്. ലൈഫ് മിഷനും ബില്‍ഡര്‍മാരും വിദേശസഹായ നിയന്ത്രണ നിയമത്തില്‍പ്പെടില്ലെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചുള്ള സ്‌റ്റേ ഉത്തരവ്, സി.ബി.ഐ ഇടപെടലുകള്‍ക്കും പ്രതിപക്ഷ ആരോപണങ്ങള്‍ക്കുമിടെ ഇടതു സര്‍ക്കാരിന് ആശ്വാസമാകും.
ലൈഫ് മിഷന്‍ നേരിട്ട് വിദേശ സഹായം സ്വീകരിച്ചിട്ടില്ല. വിദേശസഹായ നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകളും രേഖകളും ലൈഫ് മിഷന്‍ സി.ഇ.ഒയെ കേസില്‍ പ്രതിയാക്കുന്നതിനെ ന്യായീകരിക്കുന്നില്ല. അതേ സമയം, യുണിടാക് ബില്‍ഡേഴ്‌സ് എം.ഡി സന്തോഷ് ഈപ്പനടക്കമുള്ള പ്രതികള്‍ക്കെതിരെയുള്ള സി.ബി.ഐ അന്വേഷണത്തില്‍ ഈ ഘട്ടത്തില്‍ ഇടപെടുന്നില്ലെന്നും സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവില്‍ പറയുന്നു. സി.ബി.ഐയുടെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ല.വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയില്‍ ക്രമക്കേട് ആരോപിച്ച് അനില്‍ അക്കര എം.എല്‍.എ നല്‍കിയ പരാതിയില്‍ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യു.വി. ജോസും സന്തോഷ് ഈപ്പനും നല്‍കിയ ഹര്‍ജികളിലാണ് ഉത്തരവ്. ഹര്‍ജികളില്‍ പിന്നീട് വിശദ വാദം കേള്‍ക്കും.
വിദേശസഹായ നിയന്ത്രണ നിയമത്തിലെ സെക്ഷന്‍ 3 (1)ല്‍ വിദേശസഹായം സ്വീകരിക്കാന്‍ വിലക്കുള്ള വിഭാഗങ്ങളില്‍ ലൈഫ് മിഷനും ബില്‍ഡര്‍മാരും ഉള്‍പ്പെടില്ല. യു.എ.ഇ കോണ്‍സുലേറ്റിലെ വ്യക്തികള്‍ക്കും മറ്റുള്ളവര്‍ക്കും യുണിടാക് കൈക്കൂലിയും ഫെസിലിറ്റേഷന്‍ ചാര്‍ജും നല്‍കിയതില്‍ കുറ്റമുണ്ടോയെന്നാണ് പരിശോധിക്കുന്നത്.
ഈ നിയമത്തിലെ സെക്ഷന്‍ 3(2) (ബി) പ്രകാരം വിദേശസ്രോതസില്‍ നിന്ന് പണം കൈപ്പറ്റി ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കോ സെക്ഷന്‍ 3(1)ല്‍ പറയുന്ന വിഭാഗത്തിലുള്ളവര്‍ക്കോ നല്‍കുന്നത് കുറ്റകരമാണ്. യുണിടാക്കില്‍നിന്ന് പണം വാങ്ങിയവര്‍, പദ്ധതിക്ക് മതിയായ അനുമതിയും ക്‌ളിയറന്‍സും ലഭിക്കാന്‍ തുക ഉപയോഗിക്കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്. അതിനാല്‍, ഈ പണത്തിലൊരു പങ്ക് പൊതുസേവകര്‍ക്കോ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കോ നല്‍കാനിടയുണ്ടെന്ന് ബില്‍ഡര്‍മാര്‍ക്ക് അറിയാമായിരുന്നെന്ന് ആരോപിക്കാനാവും. അതിനാല്‍ സന്തോഷ് ഈപ്പനെതിരെയുള്ള കേസില്‍ ഈ ഘട്ടത്തില്‍ ഇടപെടുന്നില്ല.
വിദേശസ്രോതസുകള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുമായി നടത്തുന്ന ഇടപാടുകളില്‍ ഏജന്റുമാര്‍ക്ക് വിദേശസഹായ നിയന്ത്രണ നിയമത്തിലെ സെക്ഷന്‍ 4 (സി) പ്രകാരം നിയന്ത്രണങ്ങളില്‍ ഇളവുണ്ട്. തങ്ങള്‍ക്ക് ഇതു ബാധകമാണെന്നാണ് യുണിടാക്കിന്റെ വാദം. എന്നാല്‍ കെട്ടിടനിര്‍മ്മാണ കരാര്‍ ലഭിച്ചുവെന്നതിനാല്‍ നിര്‍മ്മാണ കമ്പനിക്ക് ഏജന്റെന്ന പദവി ലഭിക്കില്ല.
അതേസമയം അനാവശ്യ പ്രചാരണവും ആരോപണങ്ങളുടെ ധൂമപടലങ്ങളും ഉയര്‍ത്തിയവര്‍ക്കുള്ള മറുപടിയാണ് ഈ വിധിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതേസമയം സി.ബി.ഐയെ ഓടിക്കാമെന്ന സര്‍ക്കാരിന്റെ മോഹം നടക്കാതെ പോയി എന്നാണ് രമേശ് ചെന്നിത്തലയും പറയുന്നത്. എന്തായാലും രണ്ട് മാസം കഴിയാന്‍ കാത്തിരിക്കുകയാണ് പ്രതിപക്ഷം,
https://www.facebook.com/Malayalivartha

























