തൃശൂരില്‍ ഡോക്ടറുടെ എംബ്ലം കാറില്‍ ഒട്ടിച്ച് മയക്കുമരുന്ന് കടത്തല്‍... രണ്ടു പേര്‍ പിടിയില്‍, രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്താന്‍ ശ്രമിച്ച എക്സൈസ് സംഘത്തെ വെട്ടിച്ച് കടക്കാന്‍ ശ്രമിച്ച പ്രതികളെ അതിസാഹസികമായി പിന്തുടര്‍ന്നാണ് പിടികൂടിയത്

തൃശൂരില്‍ ഡോക്ടറുടെ എംബ്ലം കാറില്‍ ഒട്ടിച്ച് മയക്കുമരുന്ന് കടത്തല്‍... രണ്ടു പേര്‍ പിടിയില്‍. പെരുമ്പാവൂര്‍ സ്വദേശികളായ അന്‍ഷാദ്, പെരുമ്ബാവൂര്‍ സിന്‍ഷാദ് എന്നിവരാണ് തൃശ്ശൂര്‍ കുതിരാനില്‍ വെച്ച് എക്‌സൈസിന്റെ പിടിയിലായത്. മാരക മയക്കു മരുന്നായ എംഡിഎംഎയാണ് ഇവരില്‍ നിന്നും പിടികൂടിയത്. തൃശ്ശൂര്‍ എക്‌സൈസ് ഇന്റലിജന്‍സും സ്‌പെഷ്യല്‍ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ആഡംബര കാറുകളില്‍ വന്‍തോതില്‍ ലഹരി മരുന്ന് കടത്തുന്നതായി മധ്യമേഖലാ ഇന്റലിജന്‍സിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്സൈസിന്റെ പരിശോധന വ്യാപകമാക്കിയിരുന്നു.
റ്റിക് ഡ്രഗ്സ് വിഭാഗത്തില്‍പ്പെടുന്ന ലഹരിവസ്തു മോളി, എക്സ്, എക്സ്റ്റസി, എംഡിഎംഎ എന്ന വിളിപ്പേരുകളിലും അറിയപ്പെടുന്നു. ബംഗളൂരുവില്‍ നിന്നും മയക്കുമരുന്ന് എത്തിച്ചു തൃശൂര്‍, പെരുമ്ബാവൂര്‍, ആലുവ ഭാഗങ്ങളില്‍ വിതരണം ചെയ്യുന്നവരാണ് പ്രതികള്‍. രസസ്യവിവരം ലഭിച്ചതനുസരിച്ച് എക്സൈസ് ഇന്റലിജന്‍സ് സംഘം ഒരു മാസത്തോളം അന്വേഷണവും, നിരീക്ഷണവും നടത്തിയാണ് പ്രതികളെ പിടികൂടിയത്.
കോവിഡ് കാലമായതിനാല്‍ പരിശോധന ഒഴിവാക്കാന്‍ ഡോക്ടറുടെ എംബ്ലം പതിപ്പിച്ച ആഡംബര വാഹനത്തിലാണ് ലഹരിമരുന്ന് കടത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്താന്‍ ശ്രമിച്ച എക്സൈസ് സംഘത്തെ വെട്ടിച്ച് കടക്കാന്‍ ശ്രമിച്ച പ്രതികളെ അതിസാഹസികമായി പിന്തുടര്‍ന്നാണ് പിടികൂടിയത്. വാഹനത്തില്‍ രഹസ്യ അറയിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. വളരെയേറെ നേരത്തെ പരിശോധനയ്ക്ക് ശേഷമാണ് എക്സൈസ് കണ്ടുപിടിച്ചത്.
"
https://www.facebook.com/Malayalivartha

























