കാട്ടുതീയായി കൊച്ചി... സര്‍ക്കാരിന് എതിരേയുള്ള അന്വേഷണത്തില്‍ സിബിഐയ്ക്ക് ഹൈക്കോടതി രണ്ട് മാസത്തെ സ്റ്റേ അനുവദിച്ചപ്പോള്‍ അതേ പാത പിന്തുടരാന്‍ ശ്രമിച്ച ശിവശങ്കറിന് പാളി; കൂടുതല്‍ കളിച്ചാല്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ ചുരുട്ടിക്കൂട്ടുമെന്ന് നിയമോപദേശം; രഹസ്യ നിയമോപദേശം അങ്ങാടിപ്പാട്ടായപ്പോള്‍ വീണ്ടും ശിവശങ്കരന്‍ പെട്ടു

ലൈഫ് മിഷന്‍ കേസില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി രണ്ട് മാസത്തെ സ്‌റ്റേ അനുവദിച്ച ഉത്തരവ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം ശിവശങ്കറിനും സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയ്ക്കും പ്രതീക്ഷ നല്‍കിയിട്ടുണ്ട്. ഇതേ വഴിയില്‍ പോയാല്‍ രണ്ടെങ്കില്‍ രണ്ട് മാസം അവധി കിട്ടിയാല്‍ എല്ലാം തണുക്കുമായിരുന്നു. കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റും മാരത്തോണായി ചോദ്യം ചെയ്തിട്ടും കല്ലുപോലെ നിന്ന ശിവശങ്കര്‍ സിബിഐ എന്ന് കേട്ടപ്പോള്‍ വിരണ്ടിട്ടുണ്ട്. സിബിഐ വിളിപ്പിക്കുന്നതിന് മുമ്പ് അതിന് തടയിടാന്‍ ശ്രമിച്ച ശിവശങ്കറിന് വേണ്ട എന്ന നിയമോപദേശമാണ് ലഭിച്ചത്.
ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് കൊച്ചിയില്‍ അഭിഭാഷകന്റെ അടുത്ത് നിയമോപദേശം ശിവശങ്കര്‍ തേടിയെത്തിയത്. ഹൈക്കോടതിയിലെ അഭിഭാഷകന്‍ എം. രാജീവിനടുത്താണ് ശിവശങ്കര്‍ നിയമോപദേശം തേടിയത്. നിലവില്‍ ഹൈക്കോടതിയെ സമീപിക്കേണ്ടെന്നും സി.ബി.ഐയുടെ തുടര്‍ നടപടികള്‍ക്കായി കാക്കാനുമാണ് ശിവശങ്കറിന് ലഭിച്ച നിയമോപദേശം. ശിവശങ്കറിന്റെ പാസ്‌പോര്‍ട്ടും മറ്റ് യാത്രാ രേഖകളും ഹാജരാക്കുന്നതിന് കൂടിയാണ് അദ്ദേഹം കൊച്ചിയിലെത്തിയത്.
ലൈഫ്മിഷന്‍ കരാര്‍ അട്ടിമറിച്ചത് ശിവശങ്കറാണെന്ന് കേസില്‍ സി.ബി.ഐ കോടതിയില്‍ വാദിച്ചിരുന്നു. സി.ബി.ഐയുടെ അന്വേഷണത്തിനനുസരിച്ച് തുടര്‍ തീരുമാനങ്ങള്‍ മതിയെന്നാണ് നിയമോപദേശം. ലൈഫ് മിഷന്‍ സി.ഇ.ഒയ്ക്ക് എതിരെ മാത്രമാണ് അന്വേഷണത്തില്‍ കോടതിയില്‍ നിന്ന് സ്‌റ്റേയുളളത്. യുണിടാകിനെതിരെ അന്വേഷണത്തില്‍ സ്‌റ്റേ ലഭിച്ചിട്ടില്ല. അതിനാല്‍ ചോദ്യം ചെയ്യുന്നതുള്‍പ്പടെ നടപടികള്‍ ശിവശങ്കറിനെതിരെ ഉണ്ടാകാന്‍ ഇനിയും സാദ്ധ്യതയുണ്ട്.
കസ്റ്റംസിന്റെ ചോദ്യം ചെയ്യലിന് മുന്നോടിയായാണ് ശിവശങ്കര്‍ കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടത്. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലില്‍ തന്റെ വാദങ്ങള്‍ക്ക് തെളിവ് ഹാജരാക്കാന്‍ ശിവശങ്കര്‍ കൂടുതല്‍ സമയം ചോദിച്ചിരുന്നു. ഇതിനു പുറമേ ലൈഫ് കരാറുമായി ബന്ധപ്പെട്ടുള്ള സിബിഐ അന്വേഷണവും ചര്‍ച്ചയായതായാണ് സൂചനകള്‍. ലൈഫ് ഇടപാടില്‍ ശിവശങ്കറിന് നിര്‍ണായക പങ്കുണ്ടെന്ന് സിബിഐ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ തിരക്കിട്ട് ഹൈക്കോടതിയെ സമീപിക്കേണ്ടെന്നാണ് ശിവശങ്കറിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.
അതേസമയം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കൂടുതല്‍ കേസുകളില്‍പ്പെടുത്തി പ്രതി സ്വപ്‌ന സുരേഷിനെ പ്രകോപിപ്പിക്കേണ്ടെന്നു സര്‍ക്കാരിനും നിയമോപദേശം ലഭിച്ചു. നിലവില്‍ ആറ് കേന്ദ്ര ഏജന്‍സികള്‍ കേസെടുത്ത വിഷയത്തില്‍, സംസ്ഥാന ഏജന്‍സികള്‍ക്ക് അന്വേഷിക്കാന്‍ കഴിയുന്നവ പരിശോധിക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. ഈന്തപ്പഴം ഇറക്കുമതി, സ്വപ്‌നയുടെ വ്യാജബിരുദം എന്നിവ സംസ്ഥാന ഏജന്‍സികളും അന്വേഷിക്കാനായിരുന്നു നീക്കം.
ഇതിലൂടെ സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും നിരപരാധിത്വം തെളിയിക്കലായിരുന്നു ലക്ഷ്യം. എന്നാല്‍, വെളുക്കാന്‍ തേക്കുന്നതു പാണ്ടായേക്കുമെന്ന നിയമോപദേശമാണു സര്‍ക്കാരിനു ലഭിച്ചത്. സ്വപ്‌നയെ പ്രകോപിപ്പിച്ചാല്‍ കൂടുതല്‍ ഉന്നതര്‍ക്കെതിരെ വെളിപ്പെടുത്തലുകള്‍ക്കു സാധ്യതയേറെയാണ്.
സ്വപ്‌ന വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചു ജോലി നേടിയ കേസില്‍ അന്വേഷണം വിജിലന്‍സിനു െകെമാറാന്‍ കന്റോണ്‍മെന്റ് പോലീസ് നിയമോപദേശം തേടിയിരുന്നു. ഈന്തപ്പഴം കേസില്‍ െ്രെകംബ്രാഞ്ച് അന്വേഷണവും പരിഗണിച്ചു. ഒരുകോടി രൂപയില്‍ താഴെയുള്ള ഇടപാടുകള്‍ അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിന് അധികാരമുണ്ട്. എന്നാല്‍, സ്വപ്‌ന ഇടയുമോ എന്നതാണ് ആശങ്ക. അതേസമയം, ഈന്തപ്പഴം ഇടപാടില്‍ കസ്റ്റംസ് ഉടന്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുമെന്നാണു സൂചന. ശിവശങ്കറിനെ ഒന്നുകൂടി ചോദ്യംചെയ്തശേഷമാകും തീരുമാനം. സ്വപ്‌നയുടെ രഹസ്യമൊഴി രേഖപ്പെടുത്താനും എന്‍.ഐ.എ. നീക്കം നടത്തുന്നുണ്ട്. ഇതിനിടെയാണ് രണ്ട് നിയമോപദേശങ്ങള്‍.
"
https://www.facebook.com/Malayalivartha

























