ആകാംഷകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ഇന്ന് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കും... ജോസ് കെ മാണിയുടെ വാര്‍ത്താസമ്മേളനം രാവിലെ 11 മണിക്ക്

ആകാംഷകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ഇന്ന് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കും. രാവിലെ 11ന് ജോസ് കെ.മാണി കോട്ടയത്ത് നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. കെ.എം.മാണിയുടൈ മരണ ശേഷം പാര്‍ട്ടി പിളര്‍ന്നതും, യുഡിഎഫില്‍ നിന്ന് ജോസ് വിഭാഗത്തെ പുറത്താക്കിയതുമെല്ലാം രാഷ്ട്രീയ കേരളത്തില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. യുഡിഎഫ് വിടുന്നതിനു മുന്നേ തന്നെ ജോസ് വിഭാഗം എല്‍ഡിഎഫിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ പടര്‍ന്നിരുന്നു.
എന്നാല്‍, ഇത് സംംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമായപ്പോഴും ഇടതു നേതാക്കളോ ജോസോ ഒന്നും തന്നെ സ്ഥീരീകരണം നല്കിയിരുന്നില്ല. ജോസ് വിഭാഗത്തിന്റെ എല്‍ഡിഎഫ് പ്രവേശനത്തെ തുടക്കം മുതല്‍ എതിര്‍ത്ത സിപിഐയുടെ നിലപാടും കാര്യങ്ങള്‍ നീളുന്നതിന് കാരണമായി.
അതേസമയം, ജോസ് വിഭാഗത്തിന്റെ ഇടതു പ്രവേശനത്തോട് ഇടത് അണികളില്‍ പ്രത്യേകിച്ച് സിപിഐ അണികളില്‍ ശക്തമായ വിരുദ്ധ വികാരമാണുള്ളത്. ബാര്‍കോഴ കേസില്‍ ഇടതു മുന്നണി നടത്തിയ സമരങ്ങള്‍ അത്രപെട്ടന്ന് മറക്കാനാകില്ലന്ന് സിപിഐ നേതൃത്വം ആവര്‍ത്തിക്കുന്നു. ഏറ്റവുമൊടുവില്‍ 10ാം തീയതിക്ക് ശേഷവും ജോസ് വിഭാഗത്തെ ഇടതു മുന്നണിയിലേക്ക് എത്തിക്കേണ്ടതില്ല എന്ന ഉറച്ച നിലപാടിലായിരുന്നു സിപിഐ.
കോട്ടയം കേന്ദ്രീകരിച്ചുള്ള ചില സിപിഎം സംസ്ഥാന നേതാക്കളുടെ താത്പര്യം മാത്രമാണ് നീക്കങ്ങള്‍ക്കു പിന്നില്ലെന്നും സിപിഐ പരോക്ഷമായി കുറ്റപ്പെടുത്തുന്നുണ്ട്. അതേസമയം, ജോസ് വിഭാഗത്തിന്റെ ഇടതു പ്രവേശനത്തിന് സിപിഎം നേരത്തെ തന്നെ പച്ചക്കൊടി വീശിയിരുന്നു. ബാര്‍കോഴ കേസിലെ സമരങ്ങള്‍ കെ.എം.മാണിയെ ഉദ്ദേശിച്ച് ആയിരുന്നില്ല എന്ന എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്റെ പ്രസ്താവനയും അതിനേ, പിന്തുണക്കുന്ന തരത്തിലുള്ള, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാക്കുകളുമെല്ലാം ഇതിന്റെ മുന്നോടിയായരുന്നുവെന്നാണ് വിലയിരുത്തല്‍.
തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പടിവാതില്‍ക്കലെത്തി നില്‍ക്കുന്‌പോള്‍ എല്‍ഡിഎഫിലേക്ക് എന്ന നിലപാടാണ് ജോസ് കെ.മാണി പ്രഖ്യാപിക്കുന്നത് എങ്കില്‍ വരും ദിവസങ്ങളിലും നിര്‍ണായകമായ പല തീരുമാനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും രാഷ്ട്രീയ കേരളം സാക്ഷിയാകുമെന്നുറപ്പ്.
"
https://www.facebook.com/Malayalivartha

























