നവരാത്രി ആഘോഷത്തോടനുബന്ധിച്ച് പത്മനാഭപുരം കൊട്ടാരത്തില്‍ നിന്ന് അനന്തപുരിയിലേക്കുള്ള നവരാത്രി വിഗ്രഹ എഴുന്നള്ളത്ത് ഇന്ന് ആരംഭിക്കും... നിലവിലുള്ള വലിയ പല്ലക്കിനു പകരം നാലുപേര്‍ക്ക് എടുക്കാന്‍ കഴിയുന്ന പല്ലക്കിലാണ് മുന്നൂറ്റിനങ്കദേവിയെ എഴുന്നള്ളിച്ചത്

നവരാത്രി ആഘോഷത്തോടനുബന്ധിച്ച് പത്മനാഭപുരം കൊട്ടാരത്തില്‍ നിന്ന് അനന്തപുരിയിലേക്കുള്ള നവരാത്രി വിഗ്രഹ എഴുന്നള്ളത്ത് ഇന്ന് ആരംഭിക്കും. പത്മനാഭപുരം തേവാരക്കെട്ട് സരസ്വതിദേവി, വേളിമല കുമാരസ്വാമി, ശുചീന്ദ്രം മുന്നൂറ്റിനങ്ക എന്നീ വിഗ്രഹങ്ങളെയാണ് എഴുന്നള്ളിക്കുന്നത്.
നവരാത്രി വിഗ്രഹ എഴുന്നളളത്തിന്റെ ഇന്ന് മുതല്‍ ആരംഭിക്കുന്ന ചടങ്ങുകള്‍ മുതല്‍ അവസാനിക്കുന്നത് വരെയുളള എല്ലാ ചടങ്ങുകളും പ്രേക്ഷകര്‍ക്ക് തത്സമയം തത്വമയി നെറ്റ് വര്‍ക്കിലൂടെ കാണാന്‍ സാധിക്കും. എഴുന്നള്ളിപ്പിന് മുന്നോടിയായുളള പ്രധാന ചടങ്ങായ ഉടവാള്‍ കൈമാറ്റം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയില്‍ ഇന്ന് രാവിലെ നടക്കും.
എഴുന്നള്ളത്ത് 16 ന് വൈകിട്ട് നാലിന് കോട്ടയ്ക്കകത്ത് എത്തിച്ചേരും. തെപ്പക്കുളത്തിനു സമീപമുളള ക്ഷേത്രത്തില്‍ ചൊവ്വാഴ്ച രാവിലെ നടന്ന പ്രത്യേക പൂജകള്‍ക്ക് ശേഷം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് എഴുന്നള്ളത്ത് ആരംഭിച്ചത്. ക്ഷേത്രത്തിനു മുന്നില്‍ തമിഴ്‌നാട് പോലീസ് ആചാരപ്രകാരം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. നിലവിലുള്ള വലിയ പല്ലക്കിനു പകരം നാലുപേര്‍ക്ക് എടുക്കാന്‍ കഴിയുന്ന പല്ലക്കിലാണ് മുന്നൂറ്റിനങ്കദേവിയെ എഴുന്നള്ളിച്ചത്. തട്ടം, നിവേദ്യം, സ്വീകരണം എന്നിവ ഒഴിവാക്കിയിരുന്നു.
"
https://www.facebook.com/Malayalivartha

























