രണ്ട് മാസം കാത്തിരിപ്പ്... തത്കാലം കേരള സര്‍ക്കാരിനെ വെറുതെ വിടാനാണ് സിബിഐ; സിംഗിള്‍ ബെഞ്ചിന്റെ ഭാഗിക സ്‌റ്റേക്കെതിരെ സി ബി ഐ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കില്ല

ലൈഫ് മിഷന്‍ അഴിമതികേസില്‍ സിംഗിള്‍ ബെഞ്ചിന്റെ ഭാഗിക സ്‌റ്റേക്കെതിരെ സി ബി ഐ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കില്ലെന്ന് സൂചന. തത്കാലം കേരള സര്‍ക്കാരിനെ വെറുതെ വിടാനാണ് സി ബി ഐക്കും എന്‍ ഐ എക്കും കസ്റ്റംസിനും ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.
രാഹുല്‍ ഗാന്ധിയുടെ സ്വന്തം സംസ്ഥാനമായ കേരളത്തില്‍ കോണ്‍ഗ്രസാണ് തങ്ങളുടെ പൊതുശത്രു എന്ന് വിശ്വസിക്കുന്നവരാണ് ബിജെപിക്കാര്‍. സിപിഎമ്മുമായി കൊമ്പുകോര്‍ത്ത് സമയം കളയാന്‍ അവര്‍ക്ക് നേരമില്ല. സിപിഎമ്മിനെ ദ്രോഹിച്ച് കോണ്‍ഗ്രസിനെ അധികാരത്തിലേറ്റാന്‍ ഒരിക്കലും ശ്രമിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശം ബിജെപി അണികള്‍ക്ക് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ലോകസഭാ തെരഞ്ഞടുപ്പിലുണ്ടായ പാഠം അവര്‍ക്ക് മുമ്പിലുണ്ട്. മണ്ണും ചാരി നിന്ന കോണ്‍ഗ്രസാണ് പെണ്ണും കൊണ്ടു പോയത്. ശബരിമലക്ക് വേണ്ടി അടി വാങ്ങിയത് ബി ജെ പി.പക്ഷേ ജയിച്ചത് കോണ്‍ഗ്രസ്.
കേരളത്തില്‍ വന്‍കിട വികസന പദധതികള്‍ക്ക് പണം മുടക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 12692 കോടി ചെലവഴിച്ച് 204 കിലോമീറ്റര്‍ നീളുന്ന 8 ദേശീയപാതകളുടെ ശിലാസ്ഥാപനവും സമര്‍പ്പണവും ചെവ്വാഴ്ച കേന്ദ്രസര്‍ക്കാര്‍ നടത്തിയത് ഇതിന്റെ ഭാഗമായാണ്. കേന്ദ്ര പദ്ധതികള്‍ കേരളത്തിന് നല്‍കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് ഉണ്ടായിരുന്ന ജാള്യത പൂര്‍ണമായും ഇല്ലാതായി. കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്ഗരിയുമായുള്ള അടുത്ത ബന്ധം മുഖ്യമന്ത്രി പിണറായി വിജയനെ ഇക്കാര്യത്തില്‍ വളരെയധികം സഹായിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് വേണോ സി പി എം വേണോ എന്ന ചോദ്യത്തിന് സിപിഎം മതിയെന്നാവും ബിജെപി കേന്ദ്രനേത്യത്വം പറയുക. പ്രധാനമന്ത്രിക്കും ഇക്കാര്യത്തില്‍ എതിര്‍ഭാപ്രായമില്ല. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ 19 കോണ്‍ഗ്രസ് എംപിമാരെ ജയിപ്പിച്ച കേരളത്തില്‍ നിന്ന് മരുന്നിന് ഒരു എംപിയെ പോലും ബിജെപി പ്രതീക്ഷിക്കുന്നില്ല. അതിനാല്‍ സി പി എമ്മിനെ തകര്‍ത്ത് കോണ്‍ഗ്രസിനെ വളര്‍ത്താന്‍ ബിജെപി ആഗ്രഹിക്കുന്നില്ല.
ലൈഫും സ്വര്‍ണ്ണക്കടത്തും ഉള്‍പ്പെടെയുള്ള അഴിമതികളില്‍ ദേശീയ ഏജന്‍സികളുടെ അന്വേഷണം മുന്നോട്ടു പോകുമെങ്കിലും അതെല്ലാം ചെന്നു നില്‍ക്കുക അഴിമതിയുമായി നേരില്‍ ബന്ധപ്പെട്ടവരില്‍ ആയിരിക്കും. അതല്ലാതെ സര്‍ക്കാര്‍ ഉന്നതരെയോ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരെയാ കേസില്‍ കക്ഷി ചേര്‍ക്കില്ല. വൈദ്യനും രോഗിയും ഇച്ഛിച്ചത് പാല് എന്ന മട്ടിലുള്ള ഹൈക്കോടതി ഉത്തരവാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്നത്. അതായത് സ്വപ്ന സുരേഷും സന്തോഷ് ഈപ്പനുമൊക്കെ ചിത്രത്തില്‍ കാണും. എന്നാല്‍ ശിവശങ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ഒഴിവാക്കപ്പെടും.
യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍ വിദേശ സഹായ നിയന്ത്രണ നിയമം(എഫ്.സി.ആര്‍.എ.) ലംഘിച്ചുവെന്ന് കോടതി കണ്ടെത്തിയ പശ്ചാതലത്തില്‍ അദ്ദേഹത്തിനെതിരെ അന്വേഷണം ശക്തമാക്കും . ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കിയത് എഫ്.സി.ആര്‍.എ. നിയമത്തിന്റെ ലംഘനമാണ്. ലൈഫ് മിഷന്‍ നേരിട്ട് പണം ഇടപാടില്‍ പങ്കാളിയല്ലാത്തതിനാലാണ് സി.ബി.ഐ. അന്വേഷണത്തിന് ഇടക്കാല സ്‌റ്റേ അനുവദിക്കുന്നതെന്നും കോടതി പറഞ്ഞു.ഇതു കൊണ്ട് രണ്ടാണ് ഗുണം. സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി അന്വേഷണം അട്ടിമറിച്ചതായി ആരോപണം ഉയരില്ല. അത്യാവശ്യം സി പി എമ്മുകാരെ വിരട്ടി നേടാനുള്ള കാര്യങ്ങള്‍ നേടിയെടുക്കുകയും ചെയ്യാം. വികസന പദ്ധതികള്‍ വരുമ്പോള്‍ കമ്മീഷനും പോക്കറ്റിലെത്തും.
ലൈഫ് മിഷന്‍ എഫ്.സി.ആര്‍.എ. നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന ലൈഫ് മിഷന്‍ സി.ഇ.ഒ. യു.വി. ജോസിന്റെ ഹര്‍ജിയിലാണ് സി.ബി.ഐ. അന്വേഷണത്തിന് ഹൈക്കോടതി രണ്ടു മാസത്തെ സ്‌റ്റേ നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് വി.ജി. അരുണ്‍ പറഞ്ഞു. ലൈഫ് മിഷന്‍ നേരിട്ട് പണം വാങ്ങിയതായി കണ്ടെത്തിയിട്ടില്ലെന്ന് കോടതി ഉത്തരവില്‍ എടുത്തു പറയുന്നുണ്ട്. അതുകൊണ്ട് എഫ്.സി.ആര്‍.എ. നിയമത്തിന്റെ പരിധിയില്‍ ലൈഫ് മിഷന്‍ വരില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു. അതായത് യുവി ജോസ് തീര്‍ത്തും രക്ഷപ്പെട്ടു.
അതേസമയം യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍ വിദേശ സഹായ നിയന്ത്രണ നിയമം ലംഘിച്ചുവെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടുവെന്നും കോടതി പറയുന്നു. വിദേശ ഫണ്ടാണ് എന്നറിഞ്ഞിട്ടും സന്തോഷ് ഈപ്പന്‍, ഉദ്യോഗസ്ഥര്‍ക്കും മറ്റും വിഹിതം നല്‍കിയത് എഫ്‌സിആര്‍എ നിയമത്തിന്റെ ലംഘനമാണെന്നും ഇപ്പോള്‍ സന്തോഷ് ഈപ്പനും യൂണിടാക്കിനും എതിരെ നടക്കുന്ന അന്വേഷണത്തില്‍ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി.
എന്നാല്‍ ലൈഫ് മിഷന് എതിരായ അന്വേഷണം സ്‌റ്റേ ചെയ്തതോടെ സിബിഐക്ക് യൂണിടാക്കിനെ മാത്രം കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാവില്ല. അതുപോലെ തന്നെ സിബിഐയുടെ എഫ്‌ഐആര്‍ നിലനില്‍ക്കുതുകൊണ്ട് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമുള്ള വിജിലന്‍സ് അന്വേഷണവും മരവിക്കാനാണ് സാധ്യത.
ഇതോടെ വിജിലന്‍സ് ഇതു സംബന്ധിച്ച് നടത്തുന്ന അന്വേഷണം മന്ദഗതിയിലാവും.
വരും ദിവസങ്ങളില്‍ കേരളം തെരഞ്ഞടുപ്പ് ചൂടിലേക്ക് ഇറങ്ങുമ്പോള്‍ അഴിമതി ഒരു മൂലയിലേക്ക് ഒരുങ്ങും. എന്തും മറക്കാന്‍ കഴിയുന്നവരാണ് ജനം. അവര്‍ സ്വപ്നയെ മറക്കും,സരിതയെ മറന്നതു പോലെ.
"
https://www.facebook.com/Malayalivartha

























