കാലിടറി ശിവശങ്കർ, അഞ്ചാം വരവ് അറസ്റ്റിലേക്കോ? ഇനി കാര്യങ്ങൾ മുഖ്യന്റെ കൺട്രോളില്ലല! മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ച് ശിവശങ്കര്‍; ഇന്നലെ കൊച്ചിയിലെത്തിയ ശിവശങ്കര്‍ ഹൈക്കോടതിയിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ എസ്. രാജീവുമായി കൂടിക്കാഴ്ച നടത്തി...

നയതന്ത്രചാനലിലൂടെയുള്ള സ്വര്‍ണക്കടത്തു കേസില്‍ അന്വേഷണ ഏജന്‍സികള്‍ കുരുക്ക് മുറുക്കിയതോടെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ ശ്രമം തുടങ്ങി.
ഇന്നലെ കൊച്ചിയിലെത്തിയ ശിവശങ്കര്‍ ഹൈക്കോടതിയിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ എസ്. രാജീവുമായി കൂടിക്കാഴ്ച നടത്തി. രണ്ടു ദിവസത്തിനുള്ളില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നാണ് സൂചന. അഞ്ചാംതവണയും ശിവശങ്കറിനെ ചോദ്യംചെയ്യാന്‍ കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗം തയ്യാറെടുപ്പുകള്‍ നടത്തുകയാണ്.
ഈ കേസില്‍ അറസ്‌റ്റിലാകുമെന്ന അഭ്യൂഹം കുറെ ദിവസമായി പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ശിവശങ്കര്‍ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയത്. നേരത്തെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കൊച്ചിയില്‍ ചോദ്യംചെയ്‌തപ്പോള്‍ ഈ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്താന്‍ ഓഫീസിന് സമീപമെത്തിയെങ്കിലും ചാനല്‍ ക്യാമറകള്‍ കണ്ടതോടെ പിന്‍വലിഞ്ഞു.
തെറ്റൊന്നും ചെയ്യാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കേണ്ടെന്നായിരുന്നു ശിവശങ്കറിന്റെ മുന്‍നിലപാട‌്. കസ്‌റ്റംസ് തുടര്‍ച്ചയായി ചോദ്യംചെയ്‌തതോടെ ശിവശങ്കര്‍ പല മൊഴികളും മാറ്റിപ്പറഞ്ഞു. ചിലതിന് മറുപടി നല്‍കിയുമില്ല. അഞ്ചാംതവണ ചോദ്യംചെയ്യലിന് ഇന്നലെ ഹാജരാകാനായിരുന്നു കസ്‌റ്റംസ് നിര്‍ദേശം. എന്നാല്‍ മൊഴികള്‍ കൂടുതല്‍ വിലയിരുത്തേണ്ടതുള്ളതിനാല്‍ വരേണ്ടെന്ന് കസ്‌റ്റംസ് ശിവശങ്കറിനെ അറിയിക്കുകയായിരുന്നു. അഞ്ചാംതവണയും ശിവശങ്കറിനെ ചോദ്യംചെയ്യാന്‍ കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗം തയ്യാറെടുപ്പുകള്‍ നടത്തുകയാണ്. ഈ കേസില്‍ അറസ്‌റ്റിലാകുമെന്ന അഭ്യൂഹം കുറെ ദിവസമായി പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ശിവശങ്കര്‍ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയത്.
അതേസമയം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ഔദ്യോഗിക യാത്രാരേഖകളെപ്പറ്റി വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിനൽകാതെ സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പ് മേധാവികൾ. വിവരങ്ങൾ ലഭ്യമല്ലെന്നും ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്നുമുള്ള പരസ്പരവിരുദ്ധമായ മറുപടികളാണു നൽകുന്നത്. ശിവശങ്കർ തലവനായിരുന്ന ഇലക്ട്രോണിക്സ് വിവരസാങ്കേതികവിദ്യാ വകുപ്പും പൊതുഭരണ വകുപ്പുമാണ് വ്യക്തമായ മറുപടി നൽകാത്തത്.
വിദേശ യാത്രകളിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നതായി അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. ലൈഫ് മിഷൻ ഇടപാടിലടക്കം ലഭിച്ച കമ്മിഷൻ തുക ഡോളറായി വിദേശത്തേക്കു കടത്താൻ സ്വപ്ന ഈ യാത്രകൾ മറയാക്കിയോ എന്നും അന്വേഷിക്കുന്നുണ്ട്.
വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്തിയ രേഖകൾ പ്രകാരം, 2018-നുശേഷം ശിവശങ്കറിന് രണ്ടുതവണ മാത്രമേ സംസ്ഥാനത്തിനു പുറത്തേക്കുപോകാൻ യാത്രാനുമതി നൽകിയിട്ടുള്ളൂ. അതും യാത്ര പുറപ്പെട്ട ശേഷമാണ് സർക്കാർ ഉത്തരവിറക്കിയത്.
ഇക്കാലയളവിൽ ശിവശങ്കർ പലതവണ ബെംഗളൂരു സന്ദർശിച്ചിട്ടുണ്ടെങ്കിലും ഇതിൽ രണ്ടെണ്ണത്തിനുമാത്രമാണ് അനുമതിയുള്ളത്. പി.ഡബ്ള്യു.സി.യുമായുള്ള ചർച്ചകൾക്കായി ഇക്കഴിഞ്ഞ ജനുവരി 16-ന് ബെംഗളൂരുവിൽ എത്തിയിരുന്നു. അടുത്തദിവസം ഹെൽത്ത് കെയർ സ്റ്റാർട്ടപ്പുമായി ബന്ധപ്പെട്ട ചർച്ചയ്ക്കായി മൈസൂരുവും സന്ദർശിച്ചു. സർക്കാർ അനുമതിയോടെയുള്ള മറ്റൊരു ബെംഗളൂരു യാത്ര ഭാരത് ഇലക്ട്രോണിക്സുമായി കെ-ഫോൺ പദ്ധതി സംബന്ധിച്ച ചർച്ചകൾക്കായി 2019 ഒക്ടോബർ ഏഴിന് നടത്തിയതാണ്.
https://www.facebook.com/Malayalivartha

























