സ്ത്രീകളുടെ സുരക്ഷയ്ക്കും ശാക്തീകരണത്തിനുമായി മിഷന്‍ ശക്തി എന്ന പേരില്‍ പുതിയ പദ്ധതി ആരംഭിക്കാന്‍ ഒരുങ്ങി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി

സ്ത്രീകളുടെ സുരക്ഷയ്ക്കും ശാക്തീകരണത്തിനുമായി മിഷന്‍ ശക്തി എന്ന പേരില്‍ പുതിയ പദ്ധതി ഒക്ടോബര്‍ 17 ന് ആരംഭിക്കാന്‍ ഒരുങ്ങി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അടുത്ത വര്‍ഷം ഏപ്രിലിലെ ചൈത്ര നവരാത്രിയില്‍ സമാപിക്കുന്ന പദ്ധതിയ്ക്ക് ആറുമാസമാണ് കാലയളവ് നിശ്ചയിച്ചിരിക്കുന്നത്. 23സര്‍ക്കാര്‍ വകുപ്പുകളുടെ പങ്കാളിത്തം ഈ സംരംഭത്തില്‍ ഉറപ്പ് വരുത്തും .നിരവധി സര്‍ക്കാരിതര ഏജന്‍സികളും പരിപാടികളില്‍ പങ്കെടുക്കും.
സ്വകാര്യ ക്യാബ് ഡ്രൈവര്‍മാരെ സംരംഭത്തില്‍ പങ്കാളികളാക്കും. ഇവന്റുകളില്‍ ഹ്രസ്വചിത്രങ്ങള്‍, തെരുവ് നാടകങ്ങള്‍, സുരക്ഷാ പ്രതിജ്ഞ, സ്ത്രീകളുടെ നിയമങ്ങളെക്കുറിച്ചുള്ള ബോധവത്ക്കരണം , സ്ത്രീകളുടെ പ്രചോദനാത്മക കഥകളുടെ പൊതു പ്രദര്‍ശനം എന്നിവ ഉള്‍പ്പെടും.
ഗ്രാമപഞ്ചായത്തുകള്‍, വ്യാവസായിക യൂണിറ്റുകള്‍, സ്‌കൂളുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ദുര്‍ഗ പൂജ പന്തലുകള്‍, റാലികള്‍ എന്നിവയുള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു.സ്ത്രീകളുടെയും കുട്ടികളുടെയും മനോവീര്യം വര്‍ധിപ്പിക്കാനും അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കി അവരെ ശാക്തീകരിക്കാനും ലക്ഷ്യമിട്ടാണ് പ്രത്യേക ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha

























