സ്വകാര്യ ബസ് ജീവനക്കാരനെ കണ്ടപ്പോൾ ഭർത്താവിനെയും മക്കളെയും മറന്നു... ലോക്ഡൗണിനിടയിൽ പ്രണയം അസ്ഥിക്ക് പിടിച്ചതോടെ കൊല്ലം കൊട്ടറ സ്വദേശിനി അഞ്ജു പത്തും എട്ടും വയസുളള രണ്ടു മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി... പിന്നാലെ ഭർത്താവിന്റെ വക മുട്ടൻ പണി! ട്വിസ്റ്റിൽ അമ്പരന്ന് നാട്ടുകാർ...

പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച യുവതിയേയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കൊട്ടറ സ്വദേശിനി അഞ്ജു,കാമുകനായ കൊട്ടിയം സ്വദേശി രഞ്ജിത്ത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അഞ്ജുവിന്റെ ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സ്വകാര്യ ബസ് ജീവനക്കാരനാണ് രഞ്ജിത്ത്.
പത്തും എട്ടും വയസുളള രണ്ടു മക്കളെ ഉപേക്ഷിച്ചാണ് അഞ്ജു ഇയാള്‍ക്കൊപ്പം പോയത്. ഭര്‍ത്താവുമായുളള വിവാഹ ബന്ധം നിലനില്‍ക്കെ തന്നെ യുവതി രഞ്ജിത്തിനെ വിവാഹം കഴിക്കുകയും ചെയ്തു.
രഞ്ജിത്തിനും രണ്ടു കുട്ടികളുണ്ട്. അഞ്ജുവിനെ വീട്ടില്‍ നിന്ന് രണ്ടു ദിവസം മുമ്ബാണ് കാണാതായത്.
അന്വേഷണത്തിനൊടുവില്‍ ഇരുവരെയും രഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ യുവതിയേയും കാമുകനെയും രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha

























