അമ്പിളിക്കല കേന്ദ്രത്തില്‍ ക്രൂരമര്‍ദനം നടന്നെന്ന് സ്ഥിരീകരിച്ച തിനെത്തുടര്‍ന്ന് ജയില്‍ സൂപ്രണ്ട് അടക്കം 3 പേരെ സസ്‌പെന്‍ഡ് ചെയ്തു

തൃശൂരിലെ അമ്പിളിക്കല കേന്ദ്രത്തില്‍ ക്രൂരമര്‍ദനം നടന്നെന്നു സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ജയില്‍ സൂപ്രണ്ട് അടക്കം മൂന്നുപേരെ സസ്‌പെന്‍ഡ് ചെയ്തു. റിമാന്‍ഡ് പ്രതികളെ കോവിഡ് പരിശോധനയ്ക്കായി പ്രവേശിപ്പിക്കുന്ന അമ്പിളിക്കലയില്‍ നേരിട്ടെത്തി തടവുകാരില്‍ നിന്നു മൊഴിയെടുത്ത ജയില്‍ ഡിജിപി ഋഷിരാജ് സിങ് മര്‍ദനമേറ്റവരെ പരിശോധിച്ച ഡോക്ടര്‍മാരില്‍ നിന്നും ഷെമീറിന്റെ പോസ്റ്റ്മോര്‍ട്ടം നടത്തിയ പൊലീസ് സര്‍ജനില്‍ നിന്നും വിവരങ്ങള്‍ ആരാഞ്ഞ ശേഷമാണു നടപടി.
ജുവനൈല്‍ ഹോമിലെത്തി മര്‍ദനമേറ്റ 17 വയസ്സുകാരനെ കണ്ടു മൊഴിയെടുത്തു. ഈ കേസില്‍ ഡപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍ എം.എസ് അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ എം.ആര്‍. രമേഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ജയില്‍ സൂപ്രണ്ട് രാജു ഏബ്രഹാമിനെ സസ്‌പെന്‍ഡ് ചെയ്തതിന് കാരണം അമ്പിളിക്കലയില്‍ മേല്‍നോട്ടം നടത്തിയതിലെ വീഴ്ചയാണ്. യഥാസമയം ഡിജിപിക്കു റിപ്പോര്‍ട്ട് നല്‍കാത്തതും വീഴ്ചയായി. പത്രങ്ങളില്‍ നിന്നാണു സംഭവമറിഞ്ഞതെന്നും ഡിജിപി പറഞ്ഞു.
അമ്പിളിക്കല കോവിഡ് കേന്ദ്രം അടച്ചുപൂട്ടിയ ഡിജിപി ജയില്‍ വളപ്പിലെ മൂന്നു കെട്ടിടങ്ങള്‍ പ്രതികളുടെ കോവിഡ് നിരീക്ഷണ കേന്ദ്രമായി ഉപയോഗിക്കാന്‍ നിര്‍ദേശിച്ചു. ഇന്നലെ രാത്രി തന്നെ അമ്പിളിക്കലയില്‍ നിന്നു തടവുകാരെ നീക്കി.
https://www.facebook.com/Malayalivartha

























