യു.ഡി.എഫ് വിട്ട് ഇടതുപക്ഷത്തോടൊപ്പം ചേരാനുള്ള കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി

യു.ഡി.എഫ് വിട്ട് ഇടതുപക്ഷത്തോടൊപ്പം ചേരാനുള്ള കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുപ്പത്തിയെട്ടു വര്‍ഷത്തെ യു.ഡി.എഫ് രാഷ്ട്രീയം ഉപേക്ഷിച്ച് കേരള കോണ്‍ഗ്രസ് ഇടതുപക്ഷമാണ് ശരി എന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. തുടര്‍ന്നുള്ള കാര്യങ്ങള്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള കോണ്‍ഗ്രസ് എം. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ ജോസ് കെ. മാണിയാണ് എല്‍.ഡി.എഫില്‍ ചേരുന്നതായി അറിയിച്ചത്.
പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് ഇടത് മുന്നണി പ്രവേശനത്തിന് അനുമതി നല്‍കിയ ശേഷമാണ് ജോസ്.കെ മാണിയും മറ്റ് നേതാക്കളും മാധ്യമങ്ങളെ കണ്ടത്. യു.ഡി.എഫ് കെ.എം മാണിയെയും പാര്‍ട്ടി നേതാക്കകളെയും അപമാനിക്കുകയാണെന്നും ആത്മാഭിമാനം നഷ്ടപ്പെടുത്തി ഇനി യു.ഡി.എഫിനൊപ്പം തുടരില്ലെന്നും ജോസ്.കെ മാണി.
"
https://www.facebook.com/Malayalivartha

























