Widgets Magazine
20
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദയം തകർക്കുന്ന കാഴ്ച...


ശ്രീനിവാസന്റെ ആരോഗ്യത്തെ തളർത്തിയ ശീലങ്ങൾ; തുറന്നുപറച്ചിലുകൾ ശത്രുക്കളെ ഉണ്ടാക്കി...


മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്കാരം നാളെ രാവിലെ പത്തു മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ...


പ്രിയ സുഹൃത്തിന്‍റെ മരണം ഞെട്ടിപ്പിക്കുന്നു.... നടൻ ശ്രീനിവാസന്‍റെ വിയോഗത്തിൽ അനുസ്മരിച്ച് സുഹൃത്തും സഹപാഠിയുമായ നടൻ രജനീകാന്ത്....


ഉന്നതരുടെ പങ്കിനെക്കുറിച്ച് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിച്ചു; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റ് ഉടൻ: സ്വർണ്ണക്കൊള്ളയില്‍ ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ED

ഓര്‍ത്തോര്‍ത്ത് കരയും... ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനൊരുങ്ങി കസ്റ്റംസ്; അറസ്റ്റിന് തടയാന്‍ ശിവശങ്കര്‍ കളി തുടങ്ങി; മെഡിക്കല്‍ കോളേജിലെ ഇന്നത്തെ മെഡിക്കല്‍ ബോര്‍ഡ് തീരുമാനമറിഞ്ഞ് ഇടപെടാന്‍ കസ്റ്റംസ്; കളികള്‍ കൂടിയാല്‍ കേന്ദ്ര ഡോക്ടര്‍മാര്‍ പരിശോധിക്കും

19 OCTOBER 2020 08:05 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം മെഡിക്കല്‍ കോളിജില്‍ കലശലായ പുറം വേദനയുമായി കഴിയുന്ന സര്‍ക്കാര്‍ മുന്‍ സെക്രട്ടറി ശിവശങ്കറിനെ അറസ്റ്റ് ചെയ്യുമോ മുന്‍കൂര്‍ ജാമ്യം ലഭിക്കുമോ എന്ന കാര്യത്തില്‍ ഇന്ന് വ്യക്തത വരാന്‍ സാധ്യത. ഹൈക്കോടതി ഇന്ന് പ്രവര്‍ത്തിച്ച് തുടങ്ങുന്നതോടെ മുന്‍കൂര്‍ ജാമ്യവുമായി ശിവശങ്കറിന്റെ അഭിഭാഷകരെത്തും. അതേസമയം അറസ്റ്റ് നീക്കം ബുദ്ധിപരമായി ശിവശങ്കര്‍ തടഞ്ഞതില്‍ രാജ്യ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ നല്ല ദേഷ്യത്തിലാണ്.

ഹൈക്കോടതിയിലെ ജാമ്യത്തില്‍ തീരുമാനമാകും വരെ ശിവശങ്കര്‍ മെഡിക്കല്‍കോളേജിലെ ഐസിയുവില്‍ രോഗിയായി തുടരാനാണ് ശിവശങ്കറുടെ ഭാവമെങ്കില്‍ ഉടന്‍ കസ്റ്റംസ് ഇടപെടുന്നതാണ്. ഐ.സി.യുവില്‍ തുടരാനാണ് നീക്കമെങ്കില്‍ വിദഗ്ദ്ധപരിശോധനയ്ക്ക് കസ്റ്റംസ് ശ്രീചിത്രയിലെയോ സൈനിക ആശുപത്രിയിലെയോ ഡോക്ടര്‍മാരുടെ സഹായം തേടിയേക്കും. അങ്ങനെയെങ്കില്‍ മെഡിക്കല്‍ കോളേജിന് വലിയ പേരുദോഷമാകും. മുമ്പ് ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ ശ്രമിച്ച അതേ മാര്‍ഗം ശിവശങ്കറിന്റെ കാര്യത്തിലും തുടരുമോ എന്നാണ് എല്ലാവരും ഉറ്റ് നോക്കുന്നത്.

അങ്ങനെ സ്വര്‍ണക്കടത്ത് പ്രതി സ്വപ്‌നയുമായി ചേര്‍ന്ന് വിദേശത്തേക്ക് 1.90 ലക്ഷം ഡോളര്‍ അതായത് 1.40 കോടി രൂപ കടത്തിയ കേസില്‍ എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസ് കരുനീക്കം വേഗത്തിലാക്കുകയും അറസ്റ്റ് ഒഴിവാക്കാന്‍ ശിവശങ്കര്‍ തന്ത്രങ്ങള്‍ മുറുക്കുകയും ചെയ്തതോടെ ക്ലൈമാക്‌സ് ആകാംക്ഷാഭരിതമാകുകയാണ്.

കസ്റ്റംസ് അറസ്റ്റ് ചെയ്താല്‍ എന്‍.ഐ.എ, സി.ബി.ഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്ര് എന്നീ ഏജന്‍സികള്‍ക്കും അറസ്റ്റ് ചെയ്യാം. കാരണം ഡോളര്‍ കടത്ത് മറ്റു കേസുകളുമായി ബന്ധപ്പെട്ടതാണ്. ഇതു മനസിലാക്കി തന്ത്രങ്ങള്‍ മെനയുന്ന ശിവശങ്കര്‍ ഇന്നുതന്നെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചേക്കും. അതില്‍ തീരുമാനമായ ശേഷമേ അദ്ദേഹത്തെ മെഡിക്കല്‍ കോളേജിലെ ഐ.സിയുവില്‍ നിന്ന് മാറ്റൂ എന്നാണ് സൂചന. ഡോളര്‍ കടത്തില്‍ ശിവശങ്കറിന്റെ പങ്കിന് തെളിവുകള്‍ കാട്ടി മുന്‍കൂര്‍ ജാമ്യാപേക്ഷയെ കസ്റ്റംസ് എതിര്‍ക്കും.

ഏഴുവര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കേസില്‍ ശക്തമായ തെളിവുമായാണ് കസ്റ്റംസ് അറസ്റ്റിനു കാത്തുനില്‍ക്കുന്നത്. കസ്റ്റംസ് നിയമപ്രകാരം മൊഴിയെടുത്ത ശേഷമേ അറസ്റ്റ് രേഖപ്പെടുത്താനാവൂ. ശിവശങ്കറിനെ ഐ.സി.യുവില്‍ നിന്ന് ഇറക്കിയിട്ടു വേണം മൊഴിയെടുക്കാന്‍. ഇ.ഡി അറസ്റ്റ് ചെയ്യുന്നത് 23 വരെ തടയുന്ന ഉത്തരവ് ഹൈക്കോടതിയില്‍ നിന്ന് ശിവശങ്കര്‍ നേടിയിരുന്നു. ഇനി മുന്‍കൂര്‍ ജാമ്യത്തിലൂടെ അറസ്റ്റ് ഒഴിവാക്കാനാണ് ശ്രമം.ആരോഗ്യത്തിന് കുഴപ്പമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടും ശിവശങ്കറിനെ ഐ. സിയുവില്‍ കിടത്തുന്നത് കസ്റ്റംസ് നടപടികളില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള ഒത്തുകളിയാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. അറസ്റ്റില്‍ നിന്ന് രക്ഷ തേടിയുള്ള നാടകമാണെന്ന് കസ്റ്റംസും പറയുന്നു.

ശിവശങ്കര്‍ കിടക്കുന്ന ഓര്‍ത്തോ ഐ.സിയുവില്‍ ആശുപത്രി സൂപ്രണ്ടിനും രണ്ട് ഡോക്ടര്‍മാര്‍ക്കും ഏതാനും നഴ്‌സുമാര്‍ക്കും മാത്രമാണ് പ്രവേശനം. എം.ആര്‍.ഐ, സി. ടി സ്‌കാനിംഗുകള്‍ ഇന്നലെയും ആവര്‍ത്തിച്ചു. തകരാറൊന്നും കണ്ടെത്തിയില്ല. നടുവേദനയുണ്ടെന്ന് പറഞ്ഞതിനാല്‍ വേദനസംഹാരികള്‍ നല്‍കി.ഇനി ഐ.സി.യുവില്‍ കഴിയേണ്ട ആവശ്യമില്ലെന്ന് ഡോക്ടര്‍മാര്‍ അദ്ദേഹത്തെ അറിയിച്ചതായാണ് സൂചന. നടുവേദനയ്ക്കു കാരണം നൂറുമണിക്കൂറിലേറെ ചോദ്യം ചെയ്യലിന് വിധേയനായതും തുടര്‍ച്ചയായ കൊച്ചി യാത്രകളും മുമ്പ് രണ്ടു തവണ നട്ടെല്ലില്‍ കുത്തിവച്ചതുമാണെന്നും വിശ്രമിച്ചാല്‍ മാറിക്കൊള്ളുമെന്നുമാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഇന്ന് മെഡിക്കല്‍ ബോര്‍ഡ് ആരോഗ്യസ്ഥിതി വിലയിരുത്തും. എന്തായാലും ഇന്നത്തോടെ ശിവശങ്കറിന്റെ കാര്യത്തില്‍ ഒരു തീരുമാനമുണ്ടാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സത്യപ്രതിജ്ഞക്ക് മണിക്കൂറുകൾ,നിയുക്ത പഞ്ചായത്ത് അംഗം പ്രസാദ് നാരായണ അന്തരിച്ചു..  (23 minutes ago)

പ്രവാസികൾക്ക് നല്ലകാലം വരുന്നൂ യുഎഇയിലെ ഈ മാറ്റങ്ങൾ അറിയാതെ പോകരുത് ....!!  (38 minutes ago)

ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് പോകാൻ ഇനി വിസ വേണ്ട ഇന്ത്യയും സൗദിയും കരാറിൽ ഒപ്പിട്ടു ...നിർണായക നീക്കം  (45 minutes ago)

ചിരിപ്പിച്ചും ചിന്തിപ്പിച്ചും 48 വർഷം നടൻ ശ്രീനിവാസന് അന്ത്യാഞ്ജലി  (51 minutes ago)

സ്‌കൂളില്‍ വിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു  (3 hours ago)

ലെമൺ മർഡർ കേസ് ( ( L.M. കേസ് ); ഫസ്റ്റ് ലക്ക് പോസ്റ്റർ പുറത്തുവിട്ടു!!  (3 hours ago)

തലശ്ശേരിയില്‍ പ്ലാസ്റ്റിക്ക് റീസൈക്ലിങ് യൂണിറ്റില്‍ വന്‍ തീപിടിത്തം  (3 hours ago)

കാക്കനാട് റെക്കാ ക്ലബ് പുതിയ പിക്കിള്‍ബോള്‍ കോര്‍ട്ടുകള്‍ ഉദ്ഘാടനം ചെയ്തു...  (4 hours ago)

വസന്തോത്സവം-2025: എഴുപതോളം ഇനങ്ങളില്‍ മത്സരങ്ങള്‍ ഡിസംബര്‍ 24 ന് തുടക്കമാകും...  (4 hours ago)

ബംഗളുരുവില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം  (4 hours ago)

ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദ  (4 hours ago)

മതനിന്ദ ആരോപിച്ച് ആള്‍ക്കൂട്ടം കെട്ടിത്തൂക്കിക്കൊല ചെയ്ത കേസില്‍ 7 പ്രതികള്‍ അറസ്റ്റില്‍  (4 hours ago)

ശ്രീനിവാസന്റെ ആരോഗ്യത്തെ തളർത്തിയ ശീലങ്ങൾ; തുറന്നുപറച്ചിലുകൾ ശത്രുക്കളെ ഉണ്ടാക്കി...  (5 hours ago)

പണത്തിനുവേണ്ടി പിതാവിനെ മക്കള്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്നു  (5 hours ago)

നര്‍മ്മത്തിന്റെ മേമ്പൊടിയോടെ അദ്ദേഹം മലയാളത്തിന് നല്‍കിയ സിനിമകളേറെയും കാലാതീതമായി നിലനില്‍ക്കുന്നവ; അതുല്യപ്രതിഭയെയാണ് ശ്രീനിവാസന്റെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായതെന്ന് വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ  (5 hours ago)

Malayali Vartha Recommends
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു....തൃപ്പൂണിത്തുറ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം
Hide News