Widgets Magazine
22
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുണ്യ തീർത്ഥ സ്ഥലങ്ങളിൽ സന്ദർശനം നടത്താൻ യോഗമുണ്ട്. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും


നേരിട്ടെത്തി ഞെട്ടിപ്പിക്കും... തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും മത്സരിക്കും, ബിജെപിയുടെ വിജയം എളുപ്പമാക്കി, മോദിയുടെ വികസനം തലസ്ഥാനത്തും


സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ കേരള സദ്യയ്ക്ക് തുടക്കം... നിറമനസോടെ കുഞ്ഞയ്യപ്പൻമാരും മാളികപ്പുറങ്ങളുമടക്കം ആയിരങ്ങൾ പങ്കെടുത്തു


വൈഷ്ണ സുരേഷ് എന്ന ഞാന്‍... തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് കെഎസ്‌യു നേതാവ് വൈഷ്ണ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണാധികാരികൾ..


സ്വർണക്കൊള്ളയിൽ ഗോവർദ്ധന്റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത്‌ ഉണ്ണികൃഷ്ണൻ പോറ്റി: പോറ്റിയ്ക്ക് ഒന്നരക്കോടി കൈമാറിയെന്നും, കുറ്റബോധം തോന്നി, പ്രായശ്ചിത്തമായി പത്ത് ലക്ഷം രൂപ ശബരിമലയിൽ അന്നദാനത്തിനായി നൽകിയെനും ഗോവർദ്ധന്റെ മൊഴി: പണം നൽകിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന്...

ഇനി രക്ഷയില്ല... ബിനീഷ് കോടിയേരി റിപ്പോർട്ട് പൂഴ്‌ത്തി രജിസ്‌ട്രേഷൻ വകുപ്പ്. ബിനാമികളെയും വീഴ്‌ത്തി ഇ ഡി മർമ്മം തകർക്കുന്നു

24 OCTOBER 2020 01:52 PM IST
മലയാളി വാര്‍ത്ത

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ കേരളത്തിലെ ആസ്തിവകകള്‍ സംബന്ധിച്ച സംസ്ഥാന രജിസ്ട്രേഷന്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ അന്വേഷണ റിപ്പോര്‍ട്ട് എന്‍ഫോഴ്സ്മെന്റ് ഡിപ്പാര്‍ട്ടുമെന്റിനു കൈമാറാന്‍ ആര്‍ക്കാണ് വിഷമം, എന്താണ് കാലതാമസം.

തിരുവനന്തപുരം നഗരത്തില്‍ ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ ബിനീഷ് കോടിയേരിക്ക് കോടികള്‍ വിലമതിക്കുന്ന സ്ഥലവും കെട്ടിടങ്ങളുമുണ്ടെന്ന റിപ്പോര്‍ട്ട് രജിസ്ട്രേഷന്‍ വകുപ്പിന്റെ കൈവശമുണ്ടെങ്കിലും സര്‍ക്കാര്‍ ഇടപെടലില്‍ ഈ റിപ്പോര്‍ട്ട് ഇഡിക്ക് കൈമാറാതെ ചവിട്ടിപ്പിടിക്കുകയാണ്.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം 54-ാം വകുപ്പു പ്രകാരം ബിനീഷ് കോടിയേരിക്ക് കേരളത്തിലെ 14 ജില്ലകളിലുമുള്ള ആസ്തിവകകളുടെ വിവരം നല്‍കാന്‍ സെപ്റ്റംബര്‍ 11ന് എന്‍ഫോഴ്സ്മെന്റ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടതാണ്. സംസ്ഥാനത്തെ 314 രജിസ്ട്രാര്‍ ഓഫീസുകളിലിലും ഓണ്‍ലൈന്‍ കംപ്യൂട്ടര്‍ വത്കരണം നടപ്പാക്കിയിട്ടുണ്ടെങ്കിലും ഒന്നര മാസത്തോളം പരിശോധന ഇഴയാന്‍ കാരണം സര്‍ക്കാരിന്റെ ഇടപെടലായിരുന്നു. ഒരു ദിവസംകൊണ്ടു പൂര്‍ത്തിയാക്കാവുന്ന അന്വേഷണം ഒന്നര മാസം വലിച്ചതിനു പിന്നില്‍ പിണറായി സര്‍ക്കാരിന്റെ ഇടപെടലുണ്ടായെന്നു വ്യക്തം.

സിപിഎം ഉദ്യോഗസ്ഥ യൂണിയന്‍ നിയന്ത്രണത്തിലുള്ള രജിസ്ട്രേഷന്‍ ഡിപ്പാര്‍ട്ടുമെന്റിന് ഇരുട്ടടിയായിരുന്നു കോടിയേരിയുടെ മകനുമായി ബന്ധപ്പെട്ട നിക്ഷേപങ്ങളുടെ കണക്കെടുപ്പ്. ഒരാഴ്ച മുന്‍പ് ഇതു സംബന്ധിച്ച കണക്കെടുപ്പു പൂര്‍ത്തിയാക്കിയെങ്കിലും സംഗതി ആകെ കുഴപ്പമാകുമെന്ന് വിവിധ ജില്ലകളിലെ രജിസ്ട്രേഷന്‍ ഉദ്യോഗസ്ഥര്‍ രഹസ്യ വിവരം നല്‍കിയതോടെയാണ് ബീനീഷ് കോടിയേരി മുങ്ങിയത്.
റിപ്പോര്‍ട്ട് അടിയന്തിരമായി സമര്‍പ്പിക്കാനും ഇതിന്റെ അടിസ്ഥാനത്തില്‍ ബിനീഷിനെ ചോദ്യം ചെയ്യാനുമാണ് എന്‍ഫോഴ്സ്മെന്റ് അനുബന്ധ തെളിവുകളുടെ അടിസ്ഥാനത്തില്‍ കാത്തിരിക്കുന്നത്. സംസ്ഥാന രജിസ്ട്രേഷന്‍ വകുപ്പിന്റെ റിപ്പോര്‍ട്ട് പിടിച്ചുവയ്ക്കാനും പൂഴ്ത്താനുമാണ് നീക്കമെങ്കില്‍ അടുത്തയാഴ്ച എന്‍ഫോഴ്സ്മെന്റ് നേരിട്ട് രജിസ്ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ എത്തിയേക്കാം.

തോട്ടങ്ങളും ഹോട്ടലുകളും ഷോപ്പിംഗ് മാളുകളും ഉള്‍പ്പെടെ ബിനീഷ് കോടിയേരിയുടെ ബിനാമി സ്വത്തുക്കളെക്കുറിച്ചും എന്‍ഫോഴ്സ്മെന്റിന് രഹസ്യ റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കണക്കെടുപ്പിന് ഉത്തരവായത്. ബിനീഷിന്റെ പേരിലുള്ള സ്വത്തു കണക്കെടുപ്പ് പൂര്‍ത്തിയാകും വരെ ഇവയുടെ വില്‍പനയും കൈമാറ്റവും തടഞ്ഞ് എന്‍ഫോഴ്സ്മെന്റ് ഉത്തരവായതും ഈ വകുപ്പുതല സഖാക്കളുടെ സ്വാധീനം വ്യക്തമായി അറിഞ്ഞുകൊണ്ടുതന്നെയാണ്. രജിസ്ട്രേഷന്‍ ഡിപ്പാര്‍ട്ടുമെന്റിലെ ഉന്നത ഉദ്യോഗസ്ഥ വടക്കന്‍ ജില്ലയില്‍ സിപിഎമ്മിന്റെ അറിയപ്പെടുന്ന യൂണിയന്‍ നേതാവുമാണ്.

മയക്കുമരുന്നു കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ചൊവ്വാഴ്ച ബംഗളൂരിലെത്താന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ബിനീഷ് ഒളിവില്‍ പോകാന്‍ കാരണമായത് രജിസ്ട്രേഷന്‍ വകുപ്പ് അനധികൃത സ്വത്തുക്കള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് കുരുക്കാകുമെന്ന ഭീതിയിലാണ്.

സംസ്ഥാന രജിസ്ട്രേഷന്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരില്‍ പലരും ഇടതുപക്ഷ അനുഭാവികളും ബിനീഷ് കോടിയേരിയുടെ അടുപ്പക്കാരുമാണ്. വിവിധ ജില്ലകളില്‍ കോടിയേരി കുടുംബത്തിന്റെ ഇടപാടുകള്‍ കൃത്യമായി അറിയാവുന്നവരുമാണ് ഈ ഉദ്യോഗസ്ഥരില്‍ പലരും. 14 ജില്ലകളിലും നടത്തിയ പരിശോധനകളില്‍ ബിനീഷിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള സ്വത്തുവകകളുടെ വിവരങ്ങള്‍ കൃത്യമായി കണ്ടെത്തിയിരുന്നു. തിരുവനന്തപുരം കഴക്കൂട്ടത്തും മുട്ടടയിലും കണ്ണായ സ്ഥലത്തെ ആസ്ഥികള്‍ക്കുപുറമെ മറ്റ് ആസ്തി വകകളും ഇതില്‍പ്പെടും.

കൊല്ലം തമിഴ് നാട് അതിര്‍ത്തിയില്‍ രണ്ടായിരം ഏക്കറോളം വരുന്ന തോട്ടം സംബന്ധിച്ച് കഥകള്‍ പാട്ടാണെങ്കിലും ഇതില്‍ തെളിവുകള്‍ ലഭിച്ചിട്ടില്ല.ബാംഗളൂരു മയക്കുമരുന്നു കടത്ത് കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന രണ്ടാം പ്രതി അനീഷ് മുഹമ്മദിനൊപ്പം മയക്കുമരുന്ന് ഇടപാടും പണം കൈമാറ്റവും സംബന്ധിച്ച് ബിനീഷ് കോടിയേരിയെ ഒപ്പമിരുത്തി ചോദ്യം ചെയ്യാനാണ് ചൊവ്വാഴ്ച ബാംഗളൂരിലേക്ക് രണ്ടാം വട്ടവും വിളിപ്പിച്ചത്. ബാംഗളൂരിലെ ശാന്തിനഗറിലുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറുടെ ഓഫീസില്‍ ബിനീഷിനോടു
ഹാജരാകാന്‍ പറഞ്ഞു.

അനീഷ് മുഹമ്മദിനെ നാലു ദിവസത്തേക്ക് ജൂഡിഷ്യല്‍ കസ്റ്റഡിയിലെടുക്കാന്‍ എന്‍ഫോഴ്സ്മെന്റ് തീരുമാനിച്ചപ്പോഴേ ബിനീഷിന് അപകടം മണത്തിരുന്നു. ചൊവ്വാഴ്ച തന്നെ എന്‍ഫോഴ്സ്മെന്റ് ബിനീഷിനെ വിവിധ അന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ബാംഗളൂരുവില്‍ അറസ്റ്റു ചെയ്തശേഷമായിരിക്കും അനീഷ് മുഹമ്മദിനൊപ്പം ചോദ്യം ചെയ്യുകയെന്നും വ്യക്തമായതതോടെ പിടികൊടുക്കുന്നത് അപകടമാണെന്ന് ബീനീഷിന് വക്കീല്‍ ഉപദേശം കിട്ടി.

ഇതോടെയാണ് സുഖമില്ലെന്ന പേരില്‍ ബിനീഷ് മുങ്ങിനടക്കുന്നത്. ബിനീഷ് കോടിയേരി ചൊവ്വാഴ്ച ബാംഗളൂരില്‍ എത്താതിരുന്നതിനാല്‍ അനീഷ് മുഹമ്മദിനെ എന്‍ഫോഴ്സ്മെന്റ് ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വാങ്ങാതെ ജയിലിലെത്തി ചോദ്യം ചെയ്തിരുന്നു. ബാംഗളൂര്‍ കല്യാണ്‍ നഗറില്‍ റെസ്റ്റോറന്റ് തുടങ്ങാന്‍ ബിനീഷ് കോടിയേരി പണം നല്‍കി സഹായിച്ചതായി അനീഷ് ആവര്‍ത്തിച്ചു. വിവിധ ബാങ്കുകളിലെ 20 അക്കൗണ്ടുകളില്‍ നിന്ന് 30 ലക്ഷം രൂപ അനീഷ് മുഹമ്മദിന്റെ അക്കൗണ്ടില്‍ എത്തിയതില്‍ ആറു ലക്ഷമേ ബിനീഷിന്റെ വിഹിതം ഉള്ളുവെന്നാണ് ബീനിഷ് പറയുന്നത്.

എന്നാല്‍ ഈ തുക കൂടാതെ മറ്റ് പല തവണ ബിനീഷ് കോടിയേരി അനീഷ് മുഹമ്മദിന് വന്‍തോതില്‍ പണം നല്‍കിയെന്നും ഇവ മയക്കുമരുന്ന് എത്തിക്കാനും വിതരണത്തിനുമായിരുന്നുവെന്നാണ് എന്‍ഫോഴ്സ്മെന്റ് സംശയിക്കുന്നത്. പലപ്പോഴായി ബിനീഷ് കോടിയേരി അനീഷ് മുഹമ്മദും ഇയാളുടെ മയക്കുമരുന്നു കൂട്ടാളികളുമായി നടത്തിയ ഇടപാടുകള്‍ക്കൊപ്പമാണ് കേരളത്തിലെ സ്വത്തുവകകള്‍ സംബന്ധിച്ചുള്ള രേഖകളും ഇഡി ശേഖരിച്ചിരിക്കുന്നത്. കേരളത്തില്‍ വിവിധ ജില്ലകളില്‍ ബിനീഷ് കോടിയേരി സ്വത്തുവകകള്‍ സമ്പാദിച്ചപ്പോള്‍ അതിനുള്ള പണം മയക്കുമരുന്നു ഇടപാടുകളില്‍ നിന്നാണോ എത്തിയത് എന്നതുള്‍പ്പെടെ വിവരങ്ങളാണ് ഇഡി അന്വേഷിക്കുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെക്ക് വച്ച് പാറ്റൂർ രാധാകൃഷ്ണൻ..! ഈ തലവേദന BJP ഒഴിപ്പിക്കും..! തീരുമാനം കട്ടായം..! സ്വതന്ത്രന്മാർ ഒറ്റും...?!  (1 minute ago)

അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം  (6 minutes ago)

ഷോക്കേറ്റ് പ്രാദേശിക കോൺഗ്രസ് നേതാവിന് ഭാരുണാന്ത്യം..  (13 minutes ago)

അയ്യപ്പനെ തൊട്ടു ഗോവർധന്റെ കുലം മുടിഞ്ഞു..! തിരിച്ചടി തുടങ്ങി ശാപം തീർക്കാൻ സ്വര്‍ണ്ണം പൂശി സ്കെച്ചിട്ട് SIT പിഴിഞ്ഞെടുക്കും..!  (16 minutes ago)

വാരം അവസാനത്തോടെ രോഗങ്ങൾക്ക് ശമനം, തൊഴിൽ വിജയം, ധനലാഭം, സൽസുഹൃത്തുക്കളുടെ സാമീപ്യം എന്നിവ ലഭിക്കും. ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങാൻ അവസരമുണ്ടാകും.  (25 minutes ago)

ആലപ്പുഴ വളവനാട് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (33 minutes ago)

ജനവാസ മേഖലയില്‍ ഭീതി പടര്‍ത്തിയ കടുവ കെണിയില്‍...  (50 minutes ago)

നേരിട്ടെത്തി ഞെട്ടിപ്പിക്കും... തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും മത്സരിക്കും, ബിജെപിയുടെ വിജയം എളുപ്പമാക്കി, മോദിയുടെ വികസനം തലസ്ഥാനത്തും  (1 hour ago)

വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി....  (1 hour ago)

വോട്ടര്‍പ്പട്ടിക തീവ്ര പുനഃപരിശോധനയുടെ...  (1 hour ago)

ക്രിസ്മസ് -പുതുവത്സര ഫെയറുകൾ ഇന്നു മുതൽ...  (2 hours ago)

വിബി ജി റാം ജി എന്നാണ് പുതിയ പദ്ധതിയുടെ ചുരുക്ക പേര്  (2 hours ago)

2026ലെ അംബാ പുരസ്‌കാരം നടൻ മോഹൻലാലിന്...  (3 hours ago)

പൊന്നരി ചോറിൽ പരിപ്പും പർപ്പടവും നെയ്യ് ചേർത്ത് കഴിച്ചു.  (3 hours ago)

വനിതാ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ജയം  (3 hours ago)

Malayali Vartha Recommends