ക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി

സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഇനി സഹകരണ ബാങ്കുകള്‍ വഴി നേരിട്ട് വിതരണം ചെയ്യില്ല. പെന്‍ഷന്‍ വിതരണത്തില്‍ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. പെന്‍ഷന്‍ വിതരണം ദേശസാത്കൃത ബാങ്കുകള്‍ മുഖേനെയാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കിടപ്പുരോഗികള്‍ക്കും ഒഴിവാക്കാന്‍ ആകാത്ത ഗുണഭോക്താക്കള്‍ക്കും മാത്രമായിരിക്കും ഇനി നേരിട്ട് പെന്‍ഷന്‍ വിതരണം ചെയ്യുക.
പല സൊസൈറ്റികളും തിരിച്ചടവ് വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്ന് ഉത്തരവില്‍ പറയുന്നു, കൂടാതെ സഹകരണ സംഘങ്ങള്‍ക്ക് ഇന്‍സെന്റീവ് ഇനത്തിലുള്ള ചെലവിനെ കുറിച്ചും ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു.കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന്റെ കത്തും പരിശോധിച്ച ശേഷമാണ് സര്‍ക്കാര്‍ ഉത്തരവ്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പെന്‍ഷന്‍ വിതരണം ഏതാണ്ട് പൂര്‍ണമായി സഹകരണ സ്ഥാപനങ്ങള്‍ വഴിയായിരുന്നു. സഹകരണ സംഘങ്ങളിലെ കളക്ഷന്‍ ഏജന്റുമാരാണ് പെന്‍ഷന്‍ വിതരണം ചെയ്തിരുന്നത്. ഈ രീതിക്കാണ ഇപ്പോള്‍ യു.ഡി.എഫ് സര്‍ക്കാര്‍ മാറ്റം വരുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha























