ബഹിരാകാശത്ത് നടക്കുന്ന ആദ്യമലയാളിയായി ഒറ്റപ്പാലം സ്വദേശി

ഇന്ത്യയുടെ ബഹിരാകാശ സാന്നിദ്ധ്യത്തിന് മറ്റൊരു നാഴികക്കല്ലായി നാസയുടെ ബഹിരാകാശ യാത്രികന്‍ അനില്‍ മേനോന്‍. വ്യാഴാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് 6.05ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്തേക്ക് ഇറങ്ങി. ഐ.എസ്.എസിന്റെ വൈദ്യുതി സംവിധാനം നവീകരിക്കുന്നതിനായുള്ള നിര്‍ണായക ദൗത്യത്തിനായാണ് അനില്‍ മേനോന്‍ ആദ്യ സ്‌പേസ് വാക്ക് നടത്തിയത്. ഏകദേശം ആറരമണിക്കൂര്‍ നീളുന്ന ദൗത്യത്തില്‍ നാസയിലെ പരിചയ സമ്പന്നയായ ബഹിരാകാശ യാത്രിക ജെയിക്ക മിയറും അനില്‍ മേനോന് ഒപ്പമുണ്ട്.
ഐഎസ്എസിന്റെ 3ബി പവര്‍ ചാനലില്‍ പുതിയ ഉപകരണങ്ങള്‍ സ്ഥാപിച്ച് ഈ വര്‍ഷം അവസാനം പുതിയ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുന്നതിന് വഴിയൊരുക്കുകയാണ് പ്രധാന ലക്ഷ്യം. ബഹിരാകാശ നിലയത്തിന്റെ വൈദ്യുതി ഉത്പാദന ശേഷി വര്‍ദ്ധിപ്പിക്കുകയും ശാസ്ത്രീയ പരീക്ഷണങ്ങള്‍, ജീവന്‍ നിലനിറുത്തുന്ന സംവിധാനങ്ങള്‍, ഭാവി ദൗത്യങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ സ്ഥരിതയാര്‍ന്ന വൈദ്യുതി ലഭ്യമാക്കുകയും ചെയ്യും. ബഹിരാകാശ നിലയത്തിനുള്ളില്‍ നാസ ബഹിരാകാശ യാത്രികന്‍ ജാക്ക് ഹാതവേയും യൂറോപ്യന്‍ സപേസ് ഏജന്‍സി യാത്രിക സോഫി അഡെനോട്ടും ഇവര്‍ക്കുവേണ്ട സഹായങ്ങള്‍ നല്‍കും. ഒരു ഇന്ത്യന്‍ പൗരനും ഇതുവരെ ഈ നേട്ടം സ്വന്തമാക്കാനായിട്ടില്ല.
മലയാളിയാണെങ്കിലും അമേരിക്കന്‍ പൗരനാണ് അനില്‍ മേനോന്‍. ഇന്ത്യന്‍ പൗരനായ ശുഭാംശു ശുക്‌ള സ്‌പെയ്‌സ് സ്‌റ്റേഷനില്‍ പോയിട്ടുണ്ടെങ്കിലും അവിടെ നടന്നിട്ടില്ല. മുന്‍പ് ഇന്ത്യന്‍ വംശജരായ സുനിതാവില്യംസ്, രാജാചാരി എന്നിവര്‍ ബഹിരാകാശത്ത് നടന്നിട്ടുണ്ട്. ആഗസ്റ്റ് 13,25 തീയതികളിലും അനില്‍മേനോന്‍ ബഹിരാകാശത്ത് നടക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha
























