Widgets Magazine
02
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ടിക് ടോക്കിലൂടെ പ്രണയം മൂത്ത് ഒരുമിച്ച് താമസം! രണ്ട് പെണ്‍കുട്ടികളില്‍ കോഴിക്കോട് സ്വദേശിനിയായ 21കാരിയെ കേരള പൊലീസ് ബലം പ്രയോഗിച്ച്‌ കൊണ്ടുപോയതായി പരാതി

25 OCTOBER 2020 03:27 PM IST
മലയാളി വാര്‍ത്ത

ഒരുമിച്ച്‌ ജീവിക്കുകയായിരുന്ന രണ്ട് പെണ്‍കുട്ടികളില്‍ ഒരാളെ കേരള പൊലീസ് ബലം പ്രയോ​ഗിച്ച്‌ നാട്ടിലേക്ക് കൊണ്ടുപോയതായി പരാതി. കോഴിക്കോട് സ്വദേശിനിയായ 21കാരിയെ സമ്മതം ഇല്ലാതെ പൊലീസ് പിടിച്ചുകൊണ്ടുപോയെന്നാണ് പരാതി ഉയര്‍ന്നത്. ടിക്ക് ടോക്കിലൂടെ പരിചയപ്പെട്ടാണ് പെണ്‍കുട്ടികള്‍ ഒരുമിച്ച്‌ ജീവിക്കാന്‍ തുടങ്ങിയത്. രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ തിരികെ കൊണ്ടുവന്നത് എന്നാണ് പൊലീസിന്റെ വിശദീകരണം.

കോഴിക്കോട് കൊടുവള്ളിയിലെ ലാബ് അസിസ്റ്റന്‍ഡായ പെണ്‍കുട്ടി ടിക് ടോക്കിലൂടെയാണ് ചെന്നൈ സ്വദേശിനിയായ 22 കാരിയെ പരിചയപ്പെടുന്നത്. ടിക് ടോക്കിലൂടെ തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി. വീട്ടുകാര്‍ എതിര്‍ത്തതോടെ ചെന്നൈ സ്വദേശിനിക്കൊപ്പം ഒളിച്ചോടി. കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെ ചെന്നൈയില്‍ നിന്ന് കാറില്‍ കോഴിക്കോട് എത്തിയാണ് പെണ്‍കുട്ടിയെ കൂട്ടികൊണ്ടുപോയത്. നുംഗമ്ബാക്കത്തെ വസതിയില്‍ ചെന്നൈ സ്വദേശിനിയുടെ അമ്മയ്ക്കൊപ്പമായിരുന്നു ഇരുവരും കഴിഞ്ഞിരുന്നത്.

ബിരുദ വിദ്യാര്‍ത്ഥിയാണ് ചെന്നൈ സ്വദേശിനി. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി രക്ഷിതാക്കള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ടിക്ക് ടോക്കിലേക്കും ചെന്നൈയിലേക്കും എത്തിയത്. എന്നാല്‍ പെണ്‍കുട്ടിയുടെ സമ്മതം ഇല്ലാതെ ബലം പ്രയോഗിച്ച്‌ പൊലീസ് പിടിച്ചുകൊണ്ടുപോവുകയായിരുന്നു എന്ന് ചെന്നൈ സ്വദേശിനി ആരോപിച്ചു. പെണ്‍കുട്ടിയെ ബലം പ്രയോഗിച്ചാണ് കൊണ്ട് പോയതെന്ന് ചൂണ്ടിക്കാട്ടി നുഗമ്ബാക്കം പൊലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയെ താമരശ്ശേരി മജിസ്ട്രേറ്റ് മുമ്ബാകെ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ പെണ്‍കുട്ടിയെ തന്നില്‍ നിന്ന് അകറ്റാന്‍ സദാചാര പൊലീസ് ചമയുകയാണ് കേരള പൊലീസെന്ന് ചെന്നൈ സ്വദേശിനി ആരോപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടിൽ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വിടവാങ്ങൽ  (59 minutes ago)

നാസയുടെ ആ‌ർട്ടെമിസ് രണ്ടാം ദൗത്യത്തിന്റെ വിക്ഷേപണം ഇന്ത്യൻ സമയം പുലർച്ചെ 4.06ന് ...  (1 hour ago)

  തൊണ്ടിമുതൽ കേസിലെ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻമന്ത്രി ആന്റണി രാജു സുപ്രീംകോടതിയിൽ  (1 hour ago)

സ്വര്‍ണക്കൊള്ള സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്  (2 hours ago)

  ഇന്ത്യന്‍ പ്രീമിയര്‍ ലീ​ഗ്... ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ആറ് വിക്കറ്റ് ജയം  (2 hours ago)

. ദേശീയപാതയിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഭാഗ്യാനുഭവങ്ങളും സമ്മാനങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (2 hours ago)

ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി വിശ്വാസികൾ ഇന്ന് പെസഹ ആചരിക്കും... .  (2 hours ago)

വാഹനാപകടത്തിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

നാസയുടെ ആർട്ടെമിസ്-II ദൗത്യവുമായി നാസ....  (3 hours ago)

വെള്ളം നിറച്ച ബലൂണുകള്‍ ബൈക്ക് യാത്രക്കാര്‍ക്കു നേര്‍ക്കെറിഞ്ഞ് അപകടത്തില്‍പെട്ട സംഭവം ; വാഹന ഉടമയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്  (6 hours ago)

അയല്‍വീട്ടില്‍ സിസിടിവി വയ്ക്കുന്നതു തടയാന്‍ ചെന്ന സ്ത്രീ വീടിന്റെ മുറ്റത്തു മരിച്ചനിലയില്‍  (6 hours ago)

മകള്‍ മരിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഹോട്ടല്‍ ഉടമയായ അച്ഛനും ജീവനൊടുക്കി  (6 hours ago)

കോണ്‍ഗ്രസ് അപകടകാരിയായി മാറിയിരിക്കുകയാണെന്ന് മോദി  (7 hours ago)

ഹോം വോട്ടുചെയ്തു മിനിറ്റുകള്‍ക്കകം വയോധികന്‍ വിടവാങ്ങി  (10 hours ago)

Malayali Vartha Recommends