പറശ്ശിനിക്കടവിലെ പുതിയ ബോട്ട് ജെട്ടിയില്‍ എത്തിയ 30 പേര്‍ക്കെതിരെ മാസ്‌ക് ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനും കേസ്

പറശ്ശിനിക്കടവിലെ പുതിയ ബോട്ട് ജെട്ടിയില്‍ ഇന്നലെ എത്തിയത് കൊച്ചുകുട്ടികളും വയോധികരും ഉള്‍പ്പെടെ വന്‍ ജനക്കൂട്ടം. ഇതില്‍ ഭൂരിഭാഗം പേരും മാസ്‌ക്കും ധരിച്ചിരുന്നില്ല. തളിപ്പറമ്പ് എസ്‌ഐ സഞ്ജയ് കുമാറിന്റെ നേതൃത്വത്തില്‍, മാസ്‌ക് ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനും 30 പേര്‍ക്കെതിരെ കേസെടുത്ത് പിഴ ഈടാക്കി.
നിരോധനാജ്ഞയും കോവിഡ് സുരക്ഷാ മാനദണ്ഡവും പാലിക്കാതെ ഇന്നലെ രാവിലെ മുതല്‍ ജനക്കൂട്ടം ഇവിടേക്ക് എത്തുന്നതു കണ്ട് നാട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി ആളുകളെ ഒഴിപ്പിച്ച് ബോട്ട് ജെട്ടി താല്‍ക്കാലികമായി അടപ്പിച്ചു. നിയന്ത്രണങ്ങള്‍ക്കു വിധേയമായി മാത്രമേ അടുത്ത ദിവസം മുതല്‍ ജെട്ടി തുറക്കാന്‍ അനുവദിക്കൂ എന്നു പൊലീസ് അറിയിച്ചു.
പിന്നീട് ഇവിടേക്കു വന്ന വാഹനങ്ങളെ പൊലീസ് തന്നെ തടഞ്ഞ് തിരിച്ചയച്ചു. പറശ്ശിനിക്കടവിലെ സ്വകാര്യ പാര്‍ക്കിങ് കേന്ദ്രങ്ങളും അടപ്പിച്ചിട്ടുണ്ട്. നിരോധനാജ്ഞ ബോധവല്‍ക്കരണത്തിനായി പറശ്ശിനിക്കടവിലും പരിസരങ്ങളിലും പൊലീസിന്റെ നേതൃത്വത്തില്‍ മൈക്ക് അനൗണ്‍സ്‌മെന്റും നടത്തി.
https://www.facebook.com/Malayalivartha





















