എം.സി. കമറുദ്ദീന്റെ അറസ്റ്റ്... നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് പ്രതികരിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എം.സി. കമറുദ്ദീന്‍ എംഎല്‍എയുടെ അറസ്റ്റില്‍ നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെയെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇത്തരം കാര്യങ്ങളെക്കുറിച്ചെല്ലാം പാര്‍ട്ടിക്ക് തെളിഞ്ഞ കാഴ്ചപ്പാടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
അതേസമയം, എം.സി. കമറുദ്ദീന്‍ എംഎല്‍എയുടെ അറസ്റ്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അന്വേഷണത്തെ യുഡിഎഫ് തടസപ്പെടുത്തില്ല. കമറുദ്ദീന്‍ അഴിമതി നടത്തിയിട്ടില്ലെന്നുമ രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.
ഇന്ന് വൈകുന്നേരം 3.30 ഓടെയാണ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയെ അറസ്റ്റ് ചെയ്തത്. ചന്ദേര സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് അറസ്റ്റ്. 15 കോടിയുടെ തട്ടിപ്പ് തെളിഞ്ഞെന്ന് പൊലീസ് പറയുന്നു. എംഎല്‍എയ്ക്ക് എതിരെ ചുമത്തിയത് ഗുരുതര വകുപ്പുകളാണ്. തെളിവുകളെല്ലാം എംഎല്‍എയ്ക്ക് എതിരെന്ന് അന്വേഷണ സംഘം പറയുന്നു. കേസില്‍ ജ്വല്ലറി മാനേജിംഗ് ഡയറക്ടര്‍ ടി കെ പൂക്കോയ തങ്ങളെയും അറസ്റ്റ് ചെയ്‌തേക്കും. തങ്ങളെ എസ് പി ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha