എം.സി.കമറുദീന്‍ എം.എല്‍.എ. അറസ്റ്റിലായതിന് പിന്നാലെ പരിഹാസവുമായി മന്ത്രി കെ.ടി ജലീല്‍

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എം.സി.കമറുദീന്‍ എം.എല്‍.എ. അറസ്റ്റിലായതിന് പിന്നാലെ പരിഹാസവുമായി മന്ത്രി കെ.ടി ജലീല്‍ രംഗത്ത്. 'പടച്ചവന്‍ വലിയവനാണ്, ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു' എന്ന് മാത്രമായിരുന്നു പച്ച പശ്ചാത്തലത്തില്‍ മന്ത്രിയുടെ കുറിപ്പ്.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മതഗ്രന്ഥം വിതരണം ചെയ്ത കേസില്‍ ജലീലിനെതിരെ ലീഗ് നേതാക്കള്‍ ആക്രമണം തുടരുന്നതിനിടെയാണ് കമറുദ്ദീന്റെ അറസ്റ്റ്.ചന്ദേര പൊലിസ് സ്‌റ്റേഷനിലെ നാല് കേസിലാണ് അറസ്റ്റ്. കമറുദീനെതിരെ ശക്തമായ തെളിവുണ്ടെന്ന് അന്വേഷണസംഘത്തലവന്‍ എ.എസ്.പി. ടി.വിവേക് കുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha