അതെപ്പോ സംഭവിച്ചു... കത്തിച്ചു കളയില്ലേ എന്ന ബിനീഷിന്റെ ഭാര്യാമാതാവിന്റെ ചോദ്യത്തില്‍ കേരളം വിശ്വസിച്ച് കണ്ണടച്ച് തുറക്കും മുമ്പ് ഒന്നൊന്നര തെളിവുമായി കോടതിയ്ക്ക് മുമ്പില്‍ ഇഡി; ബിനീഷിന്റെ വീട്ടില്‍ നിന്ന് നിര്‍ണായക ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചതായി ഇഡി; ബിനീഷിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത ഡെബിറ്റ് കാര്‍ഡ് അനൂപും ബിനീഷും ഒരുമിച്ച് ഉപയോഗിച്ചത്

തിരുവന്തപുരത്ത് ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ ഇഡി കണ്ടെത്തിയതെന്ന് പറയുന്ന ക്രഡിറ്റ് കാര്‍ഡിനെ പറ്റി വലിയ ആക്ഷേപമാണ് ബിനീഷിന്റെ ഭാര്യ റെനീറ്റയും ഭാര്യ മാതാവ് മിനിയും ഉന്നയിച്ചത്. മരുതുംകുഴിയിലെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിനിടെ ലഹരിക്കടത്ത് കേസ് പ്രതി അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡ് കണ്ടെടുത്തത് കൊണ്ടുവച്ചതാണെന്ന വാദത്തില്‍ ഉറച്ച് നിന്നാണ് ഭാര്യാമാതാവ് മിനി സംസാരിച്ചത്. അത്തരത്തില്‍ ഒന്നു വീട്ടിലുണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ അത് കത്തിച്ചുകളയില്ലേ എന്നാണ് മിനി ചോദിച്ചത്. അതേസമയം ബിനീഷ് ഡോണുമല്ല, ബോസുമല്ലെന്നാണ് ഭാര്യ റെനീറ്റ പറഞ്ഞത്. ബിനീഷ് സാധാരണ മനുഷ്യനാണ്. എന്റെ മക്കളുടെ അച്ഛനാണ്. കുറെ കൂട്ടുകാര്‍ ഉണ്ടെന്നു മാത്രം. കൂട്ടുകാര്‍ ചെയ്യുന്നതിന്റെ ഉത്തരവാദിത്തം എന്റെ ഭര്‍ത്താവ് ഏറ്റെടുക്കണമെന്നു പറഞ്ഞാല്‍ അംഗീകരിക്കില്ലെന്നുമാണ് റെനീറ്റ പറഞ്ഞത്.
എന്നാല്‍ ഇവരുടെ കത്തിക്കല്‍ വാദത്തില്‍ നിന്നും അവശേഷിച്ച തെളിവുകള്‍ ഇഡി പെറുക്കിയെടുക്കുകയായിരുന്നു. ഒരിക്കലും കത്തിക്കാന്‍ കഴിയാത്ത ഡിജിറ്റല്‍ തെളിവ്. ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കാനായെന്ന് ഇ.ഡി ബംഗളൂരു സെഷന്‍സ് കോടതിയെ അറിയിച്ചു. മറ്റിടങ്ങളിലെ റെയ്ഡില്‍ ബിനീഷിന്റെ ബിനാമിയിടപാടുകള്‍ തെളിയിക്കുന്ന രേഖകളും കിട്ടി. ഡിജിറ്റല്‍ ഡിവൈസുകളിലെ ഡേറ്റാ മായ്ചു കളഞ്ഞിട്ടുണ്ട്. ഇത് വീണ്ടെടുക്കണം.
അതേസമയം ബിനീഷിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത ഡെബിറ്റ് കാര്‍ഡ് അനൂപും ബിനീഷും ഒരുമിച്ച് ഉപയോഗിച്ചതെന്ന് അന്വേഷണ സംഘം രേഖാമൂലം കോടതിയെ അറിയിച്ചു. ഇതിനൊപ്പം ബിനീഷ് ഡയറക്ടറായ മൂന്ന് കമ്പനികള്‍ പ്രവര്‍ത്തിച്ചത് വ്യാജ വിലാസത്തിലാണെന്നും ഈ കമ്പനികളുടെ പേരില്‍ കള്ളപ്പണം വെളുപ്പിച്ചോയെന്ന് സംശയിക്കുന്നതായും ഇ.ഡി കോടതിയില്‍ പറഞ്ഞു.
ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും കണ്ടെടുത്ത ഡെബിറ്റ് കാര്‍ഡ് ബിനീഷും അനൂപും ചേര്‍ന്ന് ഉപയോഗിച്ചതാണ്. അനൂപ് ബംഗളൂരുവില്‍ തുടങ്ങിയ ഹയാത്ത് ഹോട്ടലിന്റെ പേരിലാണ് കാര്‍ഡ് എടുത്തിട്ടുള്ളത്. ഈ കാര്‍ഡുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ബാങ്കില്‍ നിന്നും ശേഖരിക്കാനുണ്ടെന്നും ബിനീഷിന്റെ വീട്ടില്‍നിന്നും മറ്റ് ഡിജിറ്റല്‍ തെളിവുകളും കണ്ടെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബിനീഷിന്റെ ഉടമസ്ഥതയിലുള്ള ബീകാപിറ്റല്‍ ഫോറക്‌സ് ട്രേഡിംഗ്, ബീ കാപിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ്, ടോറസ് റെമഡീസ് എന്നീ കമ്പനികള്‍ വ്യാജ വിലാസത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഈ കമ്പനികളുടെ അക്കൗണ്ടുകള്‍ വഴി കള്ളപ്പണം വെളുപ്പിച്ചതായി സംശയിക്കുന്നതായും അന്വേഷണ സംഘം കോടതിയെ അറിയച്ചു. ബിനീഷിന്റെ നിര്‍ദേശമനുരിച്ചാണ് താന്‍ ലഹരി വ്യാപാരം നടത്തിയതെന്ന് മുഹമ്മദ് അനൂപ് സമ്മതിച്ചതായും ഇ.ഡി പറയുന്നു.
അതേസമയം ഡെബിറ്റ് കാര്‍ഡ് ഇ.ഡി ഉദ്യോഗസ്ഥര്‍ കൊണ്ടുവന്നതാണെന്ന് ബിനീഷിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ബിനീഷിന് ആശുപത്രിയില്‍ ചികിത്സ നല്‍കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടും ഇഡി ഉദ്യോഗസ്ഥര്‍ അത് അവഗണിച്ചുവെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
തെളിവുകള്‍ ഹാജരാക്കിയതിന് പിന്നാലെ ബിനീഷിനെ നാല് ദിവസത്തേക്ക് കൂടി ഇ.ഡി കസ്റ്റഡിയില്‍ വിട്ടു. ഒമ്പത് ദിവസം തുടര്‍ച്ചയായ ചോദ്യം ചെയ്യലിന് ശേഷം ഇന്നാണ് ബിനീഷിനെ ഇ.ഡി കോടതിയില്‍ ഹാജരാക്കിയ്ത്. ഇതിനൊപ്പം ഇ.ഡി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നിര്‍ണായക വിവരങ്ങളുള്ളത്. എന്തായാലും ഇഡി റെയ്ഡിനിടെ ശേഖരിച്ച ഡിജിറ്റല്‍ തെളിവുകള്‍ ശാസ്ത്രീയമായി തെളിയിക്കാനൊരുങ്ങുകയാണ് ഇഡി. അതോടെ ഭാര്യയും ഭാര്യാമാതാവും പറഞ്ഞത് കള്ളമാണോ സത്യമാണോയെന്ന് അറിയാന്‍ സാധിക്കും.
"
https://www.facebook.com/Malayalivartha