അതും ഏറ്റില്ല... ബിനീഷിന്റെ ആരോഗ്യ നില വളരെ മോശമായതിനാല്‍ ചികിത്സ ഉറപ്പാക്കണം; കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ് ഇഡിയുടെ ശ്രമം; കേരളത്തിലെ ഉന്നത രാഷ്ട്രീയ നേതാവായ ബിനീഷിന്റെ പിതാവിനെ അപമാനിക്കാനായി ബിനീഷിനെ കേസില്‍ കുടുക്കിയത്; ബിനീഷ് കോടിയേരിയുടെ വക്കീല്‍ വാദം കൊഴുപ്പിച്ചപ്പോള്‍ ജാമ്യം ഉറപ്പിച്ചു; പക്ഷെ അപ്രതീക്ഷിതമായ നീക്കം നടത്തി ഇഡി; ബിനീഷ് 4 ദിവസം കൂടി ഇ.ഡി കസ്റ്റഡിയില്‍ പോയതിങ്ങനെ

ബിനീഷ് കോടിയേരി വെറും ബിനീഷ് അല്ല എന്നും കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവായ കോടിയേരി ബാലകൃഷ്ണന്റെ മകനാണെന്നും അതിനാലാണ് ബിനീഷിനെ വേട്ടയാടുന്നുവെന്നുമുള്ള നമ്മുടെ സഖാക്കളുടെ അതേ വാദമാണ് വക്കീലന്‍മാരും ജാമ്യത്തിനായി കോടതിയില്‍ വാദിച്ചത്. ഒരു ഘട്ടത്തില്‍ ജാമ്യം കിട്ടുമെന്ന് ഉറപ്പിക്കുന്ന വാദമാണ് ബിനീഷിന്റെ വക്കിലന്‍മാര്‍ നടത്തിയത്. ബിനീഷിന് ജാമ്യം അനുവദിക്കണമെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില വളരെ മോശമായതിനാല്‍ ചികിത്സ ഉറപ്പാക്കേണ്ടതുണ്ടെന്നും കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ് ഇ.ഡിയുടെ ശ്രമമെന്നും ബിനീഷിന്റെ അഭിഭാഷകന്‍ വാദിച്ചു. കേരളത്തിലെ ഉന്നത രാഷ്ട്രീയ നേതാവായ ബിനീഷിന്റെ പിതാവിനെ അപമാനിക്കാനായി ബിനീഷിനെ കേസില്‍ കുടുക്കുകയാണെന്നും അഭിഭാഷകന്‍ പറഞ്ഞു. ബിനീഷിന് ന്യായമായും ജാമ്യം ലഭിക്കുമെന്ന് തന്നെ എല്ലാവരും ചിന്തിച്ചു.
എന്നാല്‍ ഇഡി ശക്തമായ തെളിവുകളുമായി വീണ്ടും രംഗത്തെത്തിയതോടെ കോടതി ബിനീഷിന്റെ ഈ വാദങ്ങളൊന്നും അംഗീകരിച്ചില്ല. അതേടെ ബംഗളൂരു മയക്കുമരുന്ന് കേസിലെ ബിനാമി കള്ളപ്പണ ഇടപാടില്‍ ബിനീഷ് കോടിയേരിയെ ബംഗളൂരു സിറ്റി സെഷന്‍സ് കോടതി 11 വരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റിഡിയില്‍ വിട്ടു.
മയക്കുമരുന്ന് കേസിലെ രണ്ടാം പ്രതി മുഹമ്മദ് അനൂപിന്റെ പേരിലുള്ള ഡെബിറ്റ് കാര്‍ഡ് ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടിലെ റെയ്ഡില്‍ കണ്ടെത്തിയെന്നും കാര്‍ഡില്‍ ബിനീഷിന്റെ ഒപ്പുണ്ടെന്നും ഇ.ഡി കോടിയെ അറിയിച്ചു. ബിനീഷിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത ഡെബിറ്റ് കാര്‍ഡ് അനൂപും ബിനീഷും ഒരുമിച്ച് ഉപയോഗിച്ചതെന്ന് അന്വേഷണ സംഘം രേഖാമൂലമാണ് കോടതിയെ അറിയിച്ചത്. ഇതിനൊപ്പം ബിനീഷ് ഡയറക്ടറായ മൂന്ന് കമ്പനികള്‍ പ്രവര്‍ത്തിച്ചത് വ്യാജ വിലാസത്തിലാണെന്നും ഈ കമ്പനികളുടെ പേരില്‍ കള്ളപ്പണം വെളുപ്പിച്ചോയെന്ന് സംശയിക്കുന്നതായും ഇ.ഡി പറഞ്ഞു.
അനൂപ് ബംഗളൂരുവില്‍ തുടങ്ങിയ ഹയാത്ത് ഹോട്ടലിന്റെ പേരിലാണ് കാര്‍ഡ് എടുത്തിട്ടുള്ളത്. ഈ കാര്‍ഡുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ബാങ്കില്‍ നിന്നും ശേഖരിക്കാനുണ്ടെന്നും ബിനീഷിന്റെ വീട്ടില്‍നിന്നും മറ്റ് ഡിജിറ്റല്‍ തെളിവുകളും കണ്ടെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ പ്രവര്‍ത്തനമില്ലാത്ത മൂന്ന് കമ്പനികളില്‍ ബിനീഷിന് പങ്കാളിത്തമുണ്ട്. ഇവയുടെ മറവില്‍ നടത്തിയ കള്ളപ്പണ ഇടപാടുകളെപ്പറ്റി അറിയാന്‍ ബിനീഷിനെ കൂടുതല്‍ ദിവസം ചോദ്യം ചെയ്യണമെന്ന് ഇ.ഡി ആവശ്യപ്പെട്ടു. അതോടെയാണ് ബിനീഷിന്റെ വക്കീലിന്റെ വാദങ്ങളെല്ലാം തള്ളി കോടതി ഇതംഗീകരിച്ച് 4 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്.
അതേസമയം ബിനീഷിന് വീണ്ടും കുരുക്ക് മുറുകുന്ന കാഴ്ചയാണ് കാണുന്നത്. ഇ.ഡി കസ്റ്റഡി കഴിഞ്ഞാല്‍ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അഥവാ എന്‍.സി.ബിയുടെ ഊഴമാണ്. ബംഗളൂരു മയക്കുമരുന്ന് കേസന്വേഷിക്കുന്ന എന്‍.സി.ബി ബിനീഷിനെ കസ്റ്റഡിയില്‍ കിട്ടാന്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും ഇ.ഡി കസ്റ്റഡി നീട്ടാനുള്ള അപേക്ഷ നല്‍കിയതോടെ പിന്‍വലിച്ചു. ഇ.ഡി കസ്റ്റഡി പൂര്‍ത്തിയാവുന്ന മുറയ്ക്ക് ബിനീഷിനെ എന്‍.സി.ബി കസ്റ്റഡിയില്‍ വാങ്ങും.
ബിനീഷ് കൊക്കെയ്ന്‍ ഉപയോഗിച്ചെന്നും ലഹരിമരുന്ന് വ്യാപാരം നടത്തിയെന്നും സാക്ഷിമൊഴിയുണ്ട്. ബിനീഷിന്റെ നഖം, മുടി, ചര്‍മ്മം എന്നിവയുടെ പരിശോധനയിലൂടെ മയക്കുമരുന്ന് ഉപയോഗം കണ്ടെത്താനാണ് എന്‍.സി.ബി നീക്കം. മയക്കുമരുന്ന് കേസെടുത്താല്‍ ഉടനെങ്ങും ജാമ്യം കിട്ടില്ല. പത്തുവര്‍ഷത്തിലേറെ തടവുശിക്ഷ കിട്ടാവുന്ന വകുപ്പുകളാവും ചുമത്തുക. എന്തായാലും ഇനിയുള്ള ദിവസങ്ങള്‍ ബിനീഷിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്.
"
https://www.facebook.com/Malayalivartha