അറിയാതെയറിയാതെ... ബിനീഷ് തന്റെ രഹസ്യ ഇടപാടുകളുടെ ഭാഗമായി നടത്തുന്ന ടെലഗ്രാം, വാട്ട്‌സ് ആപ് ചാറ്റുകളും ടെലിഫോണ്‍ സംഭാഷണങ്ങളും നടത്തിയത് ഭാര്യയുടെ അമ്മ മിനി പ്രദീപിന്റെ ഐ ഫോണില്‍ നിന്നാണെന്ന് സൂചന; മിനി പ്രദീപിന്റെ ഫോണ്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തത് ഇക്കാരണത്താലോ?

ബിനീഷ് കോടിയേരി രഹസ്യസംഭാഷണങ്ങള്‍ നടത്തിയിരുന്ന ഫോണിന്റെ ഐഎം ഇ ഐ നമ്പര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. ഫോണിനായി വീട്ടില്‍ പരിശോധന നടത്തിയെങ്കിലും അത് അമ്മായിയമ്മയുടെ കൈയിലായിരുന്നു. അമ്മായിയമ്മയും അറിഞ്ഞു കൊണ്ടാണോ തട്ടിപ്പുകള്‍ നടത്തിയതെന്ന് വ്യക്തമല്ല. അതെന്തായാലും കേസിന്റെ സീനിലേക്ക് അമ്മായിയമ്മയും കടന്നു വന്നിരിക്കുകയാണ്.
ബിനീഷ് കോടിയേരിക്കെതിരെ കൂടുതല്‍ കണ്ടെത്തലുകളുമായി ഇഡി കോടതിയിലെത്തിയത് ഈ സാഹചര്യത്തിലാണ്. ബിനീഷിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത ഡെബിറ്റ് കാര്‍ഡ് മുഹമ്മദ് അനൂപും ബിനീഷ് കോടിയേരിയും ഒരുമിച്ച് ഉപയോഗിച്ചതെന്ന് അന്വേഷണ സംഘം കോടതിയെ രേഖാമൂലം അറിയിച്ചു. അതായത് റെനീറ്റ പറഞ്ഞതെല്ലാം പച്ചകള്ളമാണെന്ന് വ്യക്തമായിക്കഴിഞ്ഞു. അപ്പോഴും അനൂപിന്റെ കാര്‍ഡ് തിരുവനന്തപുരത്ത് ഉപയോഗിച്ചിരുന്നു.
കൂടാതെ ബിനീഷ് ഡയറക്ടറായ മൂന്ന് കമ്പനികള്‍ പ്രവര്‍ത്തിച്ചത് വ്യാജ വിലാസത്തിലാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തി. ഈ കമ്പനികളുടെ പേരില്‍ കള്ളപ്പണം വെളുപ്പിച്ചോയെന്ന് സംശയിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ബിനീഷിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി നാല് ദിവസം കൂടി കോടതി ഇഡി കസ്റ്റഡിയില്‍ വിട്ടു.
ഒമ്പത് ദിവസം തുടര്‍ച്ചയായ ചോദ്യം ചെയ്യലിന് ശേഷം ബിനീഷിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇഡി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നിര്‍ണായക വിവരങ്ങള്‍ ഉള്ളത്. ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും കണ്ടെടുത്ത ഡെബിറ്റ് കാര്‍ഡ് ബിനീഷും അനൂപും ചേര്‍ന്ന് ഉപയോഗിച്ചതാണ്. അനൂപ് ബെംഗളൂരുവില്‍ തുടങ്ങിയ ഹയാത്ത് ഹോട്ടലിന്റെ പേരിലാണ് കാര്‍ഡ് എടുത്തത്. ഈ കാര്‍ഡുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ബാങ്കില്‍ നിന്നും ശേഖരിക്കാനുണ്ട്. ബിനീഷിന്റെ വീട്ടില്‍നിന്നും മറ്റ് ഡിജിറ്റല്‍ തെളിവുകളും കണ്ടെടുത്തു, ചില നിര്‍ണായക വിവരങ്ങള്‍ ഈ ഉപകരണത്തില്‍ നിന്നും റിക്കവര്‍ ചെയ്‌തെടുക്കാനുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു, അതേസമയം, ഡെബിറ്റ് കാര്‍ഡ് കോടതിയില്‍ സമര്‍പ്പിക്കവേ കാര്‍ഡിന് മുകളില്‍ ബിനീഷിന്റെ ഒപ്പാണുള്ളതെന്ന് ഇന്ന് ഇഡി അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞിരുന്നു.
ബിനീഷ് ഡയറക്ടറായി കേരളത്തില്‍ പ്രവര്‍ത്തിച്ച മൂന്ന് കമ്പനികളെ കുറിച്ചും ഇഡി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ബീകാപിറ്റല്‍ ഫോറക്‌സ് ട്രേഡിംഗ്, ബീ കാപിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ്, ടോറസ് റെമഡീസ് എന്നീ കമ്പനികള്‍ വ്യാജ വിലാസത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ കമ്പനികളുടെ അക്കൗണ്ടുകള്‍ വഴി കള്ളപ്പണം വെളുപ്പിച്ചോയെന്ന് സംശയമുണ്ട്, ഇക്കാര്യം പരിശോധിച്ചു വരികയാണെന്നും ഇഡി കോടതിയെ അറിയിച്ചു. ബിനീഷിന്റെ നിര്‍ദേശമനുരിച്ചാണ് താന്‍ ലഹരി വ്യാപാരം നടത്തിയതെന്ന് മുഹമ്മദ് അനൂപ് സമ്മതിച്ചെന്നും , ബിനീഷ് വലിയ തുക പല അക്കൗണ്ടുകളിലൂടെ അനൂപിന്റെ അക്കൗണ്ടിലേക്ക് കൈമാറിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം ഡെബിറ്റ് കാര്‍ഡ് ഇഡി ഉദ്യോഗസ്ഥര്‍ കൊണ്ടുവന്നതാണെന്നും , ബിനീഷിന് ആശുപത്രിയില്‍ ചികിത്സ നല്‍കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടും അത് അവഗണിച്ച് ഇഡി ഉദ്യോഗസ്ഥന്‍ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ കൃത്രിമം കാട്ടിയെന്നും ബിനീഷിന്റെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ഇനിയും ചോദ്യം ചെയ്യണമെന്ന ഇഡിയുടെ ആവശ്യം പരിഗണിച്ച് നാല് ദിവസം കൂടി ബിനീഷിനെ കോടതി ഇഡി കസ്റ്റഡിയില്‍ വിട്ടു. വരുന്ന ബുധനാഴ്ച ബിനീഷിന്റെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും. ഇഡി കൂടുതല്‍ കസ്റ്റഡി ആവശ്യപ്പെട്ട സാഹചര്യത്തില്‍ നേരത്തെ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ നാര്‍ക്കോട്ടിക് കണ്ട്രോള്‍ ബ്യൂറോ പിന്‍ വലിച്ചു. ബുധനാഴ്ച വീണ്ടും അപേക്ഷ നല്‍കിയേക്കും.
അമ്മായിയമമയും മകളും നടത്തിയ മരുതംകുഴിയിലെ നാടകങ്ങള്‍ ഇ ഡിയെ തീര്‍ത്തും വെറുപ്പിച്ചു കഴിഞ്ഞു. പോലീസുകാരെ കൊണ്ട് എന്‍ ഫോഴ്‌സ്‌മെന്റിനെ നേരിട്ടത് ചരിത്രത്തിലെ ആദ്യത്തെ സംഭവമായിരുന്നു.
https://www.facebook.com/Malayalivartha