അച്ഛന് അമ്മയെ തല്ലുന്നതുകണ്ട് ആറുവയസ്സുകാരിയായ മകള്‍ മദ്യകുപ്പി മറിച്ചുകളഞ്ഞു... രോഷം പൂണ്ട അച്ഛന്‍ മകളുടെ കൈപിടിച്ച തിരിച്ചു, പരിശോധനയില്‍ കൈയ്ക്ക് പൊട്ടല്‍, അച്ഛനെ കസ്റ്റഡിയിലെടുത്ത് പോലീസ്

അച്ഛന് അമ്മയെ തല്ലുന്നതുകണ്ട് ആറുവയസ്സുകാരിയായ മകള്‍ മദ്യകുപ്പി മറിച്ചുകളഞ്ഞു... രോഷം പൂണ്ട അച്ഛന്‍ മകളുടെ കൈപിടിച്ച തിരിച്ചു, പരിശോധനയില്‍ കൈയ്ക്ക് പൊട്ടല്‍, ്അച്ഛനെ കസ്റ്റഡിയിലെടുത്ത് പോലീസ്. മറയൂര്‍ പഞ്ചായത്തില്‍ പെരിയകുടി ഗോത്രവര്‍ഗ കോളനിയില്‍ വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്
മദ്യക്കുപ്പിയുമായി എത്തിയ ഗണപതി ഭാര്യയുമായി വഴക്കുണ്ടാക്കുകയും അവരെ തല്ലുകയും ചെയ്തു. ഇതുകണ്ടുനിന്ന കുട്ടി മദ്യക്കുപ്പി മറിച്ചുകളയുകയായിരുന്നു. രോഷംപൂണ്ട ഗണപതി കുട്ടിയുടെ കൈപിടിച്ച് തിരിച്ച് തള്ളിയിട്ടതായി അമ്മ പറഞ്ഞു. രാവിലെ കൈയ്ക്ക് നീരുവെച്ചിരിക്കുന്നതു കണ്ട് മറയൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പരിശോധിച്ചപ്പോഴാണ് കൈയ്ക്ക് പൊട്ടല്‍ ഉണ്ടെന്ന് മനസ്സിലായത്.
ലീഗല്‍ സര്‍വീസ് അതോറിറ്റി പ്രവര്‍ത്തക ഉഷ മുരുകന്റെ നേതൃത്വത്തില്‍ മറയൂര്‍ പോലീസില്‍ പരാതി നല്കി. ഗണപതിയെ കസ്റ്റഡിയിലെടുത്തു.
"
https://www.facebook.com/Malayalivartha