ശിവശങ്കറിനെപോലെ വീഴുമോ? തന്റെ വീട്ടിലേയ്ക്ക് റെയ്ഡിന് ക്ഷണിച്ചത് ഇ.ഡിയെ! 48 മണിക്കൂർ തികയും മുൻപ് മന്ത്രി കെ.ടി.ജലീലിന് ചോദ്യം ചെയ്യലിന് നാളെ കൊച്ചിയിൽ ഹാജരാകാൻ കസ്റ്റംസിന്റെ നോട്ടീസ്... ഗൺമാൻ പ്രജീഷിനെ കുടഞ്ഞ് കസ്റ്റംസ്

മന്ത്രി കെ.ടി ജലീലിന്റെ ഗൺമാൻ പ്രജീഷിനെ കസ്റ്റംസ് ചോദ്യംചെയ്തു. ഗൺമാന്റെ ഫോൺ ജലീൽ പലപ്പോഴും ഉപയോഗിച്ചെന്ന വിവരത്തെ തുടർന്നായിരുന്നു കൊച്ചിയിലെ ചോദ്യംചെയ്യൽ. നേരത്തേ എടപ്പാളിലെ വീട്ടിൽ നിന്ന് പ്രജീഷിന്റെ ഫോൺ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. സ്വർണക്കടത്ത് കേസ് പ്രതി സരിത്ത് പ്രജീഷുമായി ഫോണിൽ ബന്ധപ്പെട്ടതായും കണ്ടെത്തി. ഫോൺ സി-ഡാക്കിൽ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരുന്നു. പ്രജീഷിന്റെ രണ്ട് സുഹൃത്തുക്കളെയും കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിട്ടുണ്ട്.
അതേസമയം മന്ത്രി കെ.ടി ജലീലിൽ തന്റെ വീട്ടിൽ റെയ്ഡിന് ഇ.ഡിയെ പരിഹാസരൂപേണ ക്ഷണിച്ച് 48 മണിക്കൂർ തികയും മുൻപ് മന്ത്രി കെ.ടി.ജലീലിന് ചോദ്യം ചെയ്യലിന് നാളെ കൊച്ചിയിൽ ഹാജരാകാൻ കസ്റ്റംസ് നോട്ടീസ് നൽകി. ചട്ടവിരുദ്ധമായി മതഗ്രന്ഥങ്ങൾ വിതരണം ചെയ്തതിന് യു.എ.ഇ കോൺസുലേറ്റിനെതിരായ കേസിലാണ് നടപടി. ജലീലിനെ പ്രതിയാക്കേണ്ടിവരുമെന്ന് കസ്റ്റംസ് വ്യക്തമാക്കി. ജലീലിന്റെ ഗൺമാൻ പ്രജീഷിന്റെ മൊബൈൽ ഫോണിലെ മായ്ചുകളഞ്ഞ വിവരങ്ങൾ വീണ്ടെടുത്ത ശേഷമാണ് കസ്‌റ്റംസിന്റെ ചോദ്യം ചെയ്യൽ. നേരത്തേ എൻ.ഐ.എയും ഇ.ഡിയും മന്ത്രിയെ ചോദ്യം ചെയ്തിരുന്നു.
മതഗ്രന്ഥങ്ങൾ മലപ്പുറത്ത് എത്തിച്ചതായി ഇ.ഡിയോടും എൻ.ഐ.എയോടും ജലീൽ സമ്മതിച്ചിട്ടുണ്ട്. ഇ.ഡിക്ക് നൽകിയ മൊഴി തെളിവായതിനാൽ മാറ്റിപ്പറയാനാവില്ല. മതഗ്രന്ഥങ്ങളടങ്ങിയ കാർഗോ മന്ത്രിക്ക് കൈമാറിയെന്ന് സ്വപ്നയും മൊഴിനൽകിയിട്ടുണ്ട്.കോൺസുലേറ്റ് സാധനങ്ങൾ എന്ന വ്യാജേന നികുതി ഇളവുൾപ്പെടെ നേടിയാണ് മതഗ്രന്ഥങ്ങളും 17,000കിലോ ഈന്തപ്പഴവും ഉൾപ്പെടുന്ന കാർഗോകൾ കൊണ്ടുവന്നതെന്ന് കസ്റ്റംസ് പറയുന്നു.
കോൺസൽ ജനറലിനെ മറയാക്കി കോൺസുലേറ്റ് ഉദ്യോഗസ്ഥനായ ഈജിപ്ഷ്യൻ പൗരൻ ഖാലിദ്, കോൺസൽ ജനറലിന്റെ സെക്രട്ടറിയായിരുന്ന സ്വപ്ന, പി.ആർ.ഒയായിരുന്ന സരിത്ത് എന്നിവരാണ് ഇതിന് പിന്നിലെന്നാണ് കസ്റ്റംസ് വിലയിരുത്തൽ.സ്വപ്ന നിയമനം നേടിക്കൊടുത്ത കോൺസുലേറ്റിലെ ചില ജീവനക്കാർക്കും പങ്കുണ്ട്.
അതേസമയം ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ എംഎല്‍എ കമറുദ്ദീനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ പ്രതികരണവുമായി മന്ത്രി കെ.ടി ജലീല്‍ രംഗത്തെത്തിയിരുന്നു. 'പടച്ചവന്‍ വലിയവനാണ്, ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു' എന്ന് ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് കെടി ജലീലിനെതിരെ മുസ്ലീം ലീഗ് വലിയ ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. മന്ത്രിക്കെതിരെ ലീഗ് നിരന്തരം ആരോപണങ്ങള്‍ തുടരുന്നതിനിടെയാണ് ലീഗ് എംഎല്‍എ കമറുദ്ദീന്റെ അറസ്റ്റ്. ഇതിനെ സൂചിപ്പിച്ചുകൊണ്ടാണ് കെടി ജലീലിന്റെ പ്രതികരണം. ശനിയാഴ്ചയാണ് ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎല്‍എയും ലീഗ് നേതാവുമായ എംസി കമറുദ്ദീനെ അറസ്റ്റ് ചെയ്തത്. ചന്തേര പോലീസ് സ്റ്റേഷനിലെ മൂന്നുകേസുകളിലാണ് നിലവില്‍ അറസ്റ്റ്. ആകെയുള്ള 115 കേസില്‍ എസ്.ഐ.ടി. അന്വേഷിക്കുന്ന 77 കേസുകളിലായി കമറുദ്ദീന്‍ ചെയര്‍മാനായ ഫാഷന്‍ ഗോള്‍ഡ് ജൂവലറി 13 കോടിയുടെ തട്ടിപ്പുനടത്തിയത് തെളിഞ്ഞതായി കേസ് അന്വേഷണസംഘം വ്യക്തമാക്കി.
https://www.facebook.com/Malayalivartha