സര്‍ക്കാരിന് മുട്ടിടിക്കുന്നു.... ഏതുതരത്തിലുളള കൊളള നടന്നാലും ആരും അന്വേഷിക്കാന്‍ പാടില്ല... ഞങ്ങള്‍ക്കിഷ്ടമുളളതുപോലെ ഞങ്ങള്‍ ചെയ്യും ആരും ചോദിക്കാന്‍ പാടില്ലെന്ന നിലപാടാണ് സംസ്ഥാനത്തെ സി.പി.എം നേതൃത്വവും ഇടതുമുന്നണിയും; അന്വേഷണം മുഖ്യമന്ത്രിയിലേക്കെത്തുമെന്ന് സര്‍ക്കാരിന് ഭയമെന്ന് രമേശ് ചെന്നിത്തല...

സംസ്ഥാനത്ത് നടക്കുന്ന എല്ലാ അഴിമതികളും മൂടിവയ്ക്കാനാണ് സര്‍ക്കാരും സിപിഐഎമ്മും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തദ്ദേശ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനവും രാഷ്ട്രീയവും ചര്‍ച്ചയാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഞങ്ങള്‍ അഴിമതി നടത്തും ആരും അന്വേഷിക്കേണ്ട എന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിരിക്കുന്നതെന്നും സ്വര്‍ണക്കടത്തിനും അഴിമതിക്കും മയക്കുമരുന്നിനും സി.പി.എം. അംഗീകാരം നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് നടക്കുന്ന അഴിമതിയെ കുറിച്ച് ഒരു അന്വേഷണവും പാടില്ല. ഏതുതരത്തിലുളള കൊളള നടന്നാലും ആരും അന്വേഷിക്കാന്‍ പാടില്ല. ഞങ്ങള്‍ക്കിഷ്ടമുളളതുപോലെ ഞങ്ങള്‍ ചെയ്യും ആരും ചോദിക്കാന്‍ പാടില്ലെന്ന നിലപാടാണ് സംസ്ഥാനത്തെ സി.പി.എം നേതൃത്വവും ഇടതുമുന്നണിയും ഇന്ന് സ്വീകരിച്ചിരിക്കുന്ന നിലപാട്.
വളരെ പരിതാപകരമായ അവസ്ഥയിലാണ് സി.പി.എം. എത്തിച്ചേര്‍ന്നിട്ടുളളത്. അഴിമതിക്കും കൊളളക്കും കൂട്ടുനില്‍ക്കുന്ന പാര്‍ട്ടി കേന്ദ്ര ഏജന്‍സികള്‍ വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്നു എന്ന് ആരോപിക്കുന്നു. എല്ലാ ഘട്ടത്തിലും അന്വേഷണത്തെ പ്രകീര്‍ത്തിക്കുകയും തന്നിലേക്ക് അന്വേഷണം എത്തുന്നു എന്ന് കണ്ടപ്പോള്‍ അന്വേഷണ ഏജന്‍സികളെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തതോടെ മുഖ്യമന്ത്രിയുടെ നിലപാട് എല്ലാവര്‍ക്കും ബോധ്യപ്പെട്ടു കഴിഞ്ഞു. സ്വര്‍ണക്കളളക്കടത്തിനെയും മയക്കുമരുന്നു കടത്തിനെയും കുറിച്ച് അന്വേഷിക്കുന്നത് ഏത് വികസനത്തെയാണ് അട്ടിമറിക്കുകയെന്നും ചെന്നിത്തല ചോദിച്ചു. സംസ്ഥാനത്ത് ആരംഭിക്കാത്ത പദ്ധതികളും രൂപരേഖ തയാറാകാത്ത പദ്ധതികളും ഉദ്ഘാടനം ചെയ്യുന്നു. മുഖ്യമന്ത്രി കല്ലീടില്‍ നടത്തി കേരളത്തില്‍ കല്ലുകള്‍ കിട്ടാനില്ലാത്ത അവസ്ഥയാണുള്ളത്.
ഇപ്പോള്‍ നടക്കുന്നത് ഉദ്ഘാടന മഹാമഹങ്ങള്‍ മാത്രമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. അഴിമതിക്ക് എതിരെ ഒരു വോട്ട് എന്ന മുദ്രാവാക്യവുമായാണ് യുഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് മുന്നിലെത്തുകയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കള്ളക്കേസ് ചുമത്തുകയാണ്. എംസി കമറുദ്ദീന്‍ എംഎല്‍എ അഴിമതി നടത്തിയിട്ടില്ല. എംഎല്‍എ ഇടപെട്ട ബിസിനസ് പൊളിഞ്ഞതാണ്. നിക്ഷേപകര്‍ക്ക് പണം തിരിച്ച് നല്‍കണം. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ചെറുപ്പക്കാര്‍ക്കും പുതുമുഖങ്ങള്‍ക്കും ആയിരിക്കും അവസരം. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിഷയവുമായി ബന്ധപ്പെട്ട് ഘടകകക്ഷികളായി ചര്‍ച്ച നടന്നു വരികയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ കഴുത്ത് ഞെരിച്ച ഭരണമാണ് എല്‍ഡിഎഫിന്റേത്. 7500 കോടി ബജറ്റില്‍ വകയിരുത്തി നല്‍കിയത് 3613 കോടി മാത്രമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
ബിനീഷ് കോടിയേരി നടത്തിയ എല്ലാ ഇടപാടുകള്‍ക്കും ഭരണത്തിന്റെ തണല്‍ ഉണ്ടായിരുന്നു. പാര്‍ട്ടി സെക്രട്ടറിയുടെ തണലുണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് നടക്കുന്ന എല്ലാ അഴിമതികളും മൂടിവെക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha