'അമേരിക്ക അവരുടെ തെറ്റ് തിരുത്തി. ഇനി നമ്മൾ ഇന്ത്യക്കാർക്കും തെറ്റു തിരുത്തണ്ടേ? മിസ്റ്റര്‍ ബെെഡന്‍, ഞങ്ങൾ ഇന്ത്യക്കാരെ സുഹൃത്തുക്കളാക്കുക. ഞങ്ങൾക്കിടയിലെ മത,ജാതി,വർണ്ണ വിവേചനം പുലർത്തുന്ന ഫാസിസ്റ്റുകളോട് അകലം പാലിക്കുക....' ജോ ബെെഡന് ആശംസകളുമായി നടന്‍ ഹരീഷ് പേരടി
റെഡ് സ്റ്റേറ്റില്ല ബ്ലൂ സ്റ്റേറ്റില്ല ഇനി യുണൈറ്റഡ് സ്റ്റേറ്റ്സ് മാത്രമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ജോ ബൈഡൻ അമേരിക്കയുടെ 46മത്തെ പ്രസിഡൻ്റാകുമ്പോൾ ഇന്ത്യൻ വംശജയായ കമല ഹാരിസ് യുഎസിൻ്റെ രാഷ്‌ട്രീയ ചരിത്രത്തിൽ പുതുചരിത്രം കുറിക്കുകയാണ്. അമേരിക്കയുടെ ഭരണതലപ്പത്തേക്ക് എത്തുന്ന കമല ഈ തെരഞ്ഞെടുപ്പിൽ നിരവധി നേട്ടങ്ങളാണ് സ്വന്തമാക്കിയിട്ടുള്ളത്. സ്ഥാനാർഥിയായി മത്സരിച്ച വെളുത്ത വംശജയല്ലാത്താ ആദ്യ വനിത, ഇന്ത്യൻ വംശജ, അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിത വൈസ് പ്രസിൻ്റ് എന്നീ നേട്ടങ്ങളാണ് അവർക്ക് സ്വന്തമാകുന്നത്.
അങ്ങനെ ഡൊണാള്‍ഡ് ട്രംപിനെ മറികടന്ന് അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബെെഡന് ആശംസകളുമായി നടന്‍ ഹരീഷ് പേരടി രംഗത്ത് എത്തിയിരിക്കുകയാണ്. അമേരിക്ക അവരുടെ തെറ്റു തിരുത്തി. ഇനി നമ്മള്‍ ഇന്ത്യാക്കാര്‍ക്കും തെറ്റു തിരുത്തണ്ടേ എന്നാണ് ഹരീഷ് പേരടി ചോദിക്കുന്നത്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഹരീഷിന്റെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
അമേരിക്ക അവരുടെ തെറ്റ് തിരുത്തി. ഇനി നമ്മൾ ഇന്ത്യക്കാർക്കും തെറ്റു തിരുത്തണ്ടേ? മിസ്റ്റര്‍ ബെെഡന്‍, ഞങ്ങൾ ഇന്ത്യക്കാരെ സുഹൃത്തുക്കളാക്കുക. ഞങ്ങൾക്കിടയിലെ മത,ജാതി,വർണ്ണ വിവേചനം പുലർത്തുന്ന ഫാസിസ്റ്റുകളോട് അകലം പാലിക്കുക. ആശംസകൾ എന്നായിരുന്നു ഹരീഷ് പേരടിയുടെ പോസ്റ്റ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എന്‍ഡിഎ സര്‍ക്കാരിനുമെതിരെയുള്ള ഒളിയമ്പായിരുന്നു ഹരീഷിന്റെ പോസ്റ്റ്.
https://www.facebook.com/Malayalivartha