'അമേരിക്കൻ മോദി എന്ന് വിളിക്കപ്പെട്ടിരുന്ന ട്രംപ് തോറ്റു. നഹ്റുവിൻ്റെ മനസ്സുള്ള ജോ ബൈഡനാണ് വിജയിച്ചത്. കച്ചവടക്കണ്ണുള്ള ഭരണാധികാരികളിൽ ജനാധിപത്യത്തിൻ്റെ തിളക്കത്തിന് കാളിമ പടരുക സ്വാഭാവികം...' അമേരിക്കയുടെ നാൽപ്പത്തിയാറാമത്തെ പ്രസിഡണ്ട് ജോ ബൈഡന് അഭിനന്ദനങ്ങൾ നേർന്ന് കെ ടി ജലീൽ

അമേരിക്കയുടെ നാൽപ്പത്തിയാറാമത്തെ പ്രസിഡണ്ട് ജോ ബൈഡന് അഭിനന്ദനങ്ങൾ നേർന്ന് കെ ടി ജലീൽ. 'അമേരിക്കൻ മോദി എന്ന് വിളിക്കപ്പെട്ടിരുന്ന ട്രംപ് തോറ്റു. നഹ്റുവിൻ്റെ മനസ്സുള്ള ജോ ബൈഡനാണ് വിജയിച്ചത്. വംശവെറിയന്മാരും വർഗ്ഗീയവാദികളും പരാജയം കുറച്ച് വൈകിയേ അംഗീകരിക്കൂ. കച്ചവടക്കണ്ണുള്ള ഭരണാധികാരികളിൽ ജനാധിപത്യത്തിൻ്റെ തിളക്കത്തിന് കാളിമ പടരുക സ്വാഭാവികം'
എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
അമേരിക്കയുടെ
നാൽപ്പത്തിയാറാമത്തെ പ്രസിഡണ്ട് ജോ ബൈഡന് അഭിനന്ദനങ്ങൾ
-----------------------------------------
അമേരിക്കൻ മോദി എന്ന് വിളിക്കപ്പെട്ടിരുന്ന ട്രംപ് തോറ്റു. നഹ്റുവിൻ്റെ മനസ്സുള്ള ജോ ബൈഡനാണ് വിജയിച്ചത്. വംശവെറിയന്മാരും വർഗ്ഗീയവാദികളും പരാജയം കുറച്ച് വൈകിയേ അംഗീകരിക്കൂ. കച്ചവടക്കണ്ണുള്ള ഭരണാധികാരികളിൽ ജനാധിപത്യത്തിൻ്റെ തിളക്കത്തിന് കാളിമ പടരുക സ്വാഭാവികം.
ജോ ബൈഡനെ കുറിച്ച് ഏതാനും വരികൾ കുറിക്കാൻ തുനിഞ്ഞപ്പോഴാണ് മകൾ സുമയ്യ ഷെയർ ചെയ്ത ജേർണലിസ്റ്റ് ഫിലിപ്പ് ജേക്കബിൻ്റെ കുറിപ്പ് കണ്ടത്. അത് വായിച്ചപ്പോൾ എൻ്റെ എഴുത്തിന് പ്രസക്തിയില്ലെന്ന് തോന്നി. ഫിലിപ്പ് ജേക്കബിൻ്റെ വരികൾ ഞാനിവിടെ പങ്കുവെക്കുകയാണ്. അത്രകണ്ട് ഹൃദയത്തിൽ തട്ടുന്നതാണ് അതിലെ ഓരോ അക്ഷരവും.
-----------------------------------------
ബൈഡനോട് എനിക്കൊട്ടും ഇഷ്ടം തോന്നിയിരുന്നില്ല.എഴുപത്തിനാല് കാരൻ കിളവൻട്രമ്പിനെ തോൽപ്പിക്കാൻ എഴുപത്തെട്ട് കാരൻ കിളവൻ ബൈഡൻ.ഇത്രയും വല്യ ഇല്ലത്ത് ഒരു അയിലത്തല എടുക്കാനില്ലേ നമ്പൂര്യേ! എന്ന് പണിക്കാരൻ നമ്പൂരിയോട് ചോദിച്ച കഥയാണോർമ്മ വന്നത്.ഇത്രയും ബല്യ അമേരിക്കയിൽ ട്രമ്പണ്ണനെ തോൽപ്പിക്കാൻ ഒരു ചെറുപ്പക്കാരൻ നേതാവില്ലേടാ ഉവ്വേ, എന്ന് വെറുതെ ചോദിച്ചു..ക്ലിന്റനെയും ഒബാമയെയും ഹിലാരിയേയും ഒക്കെ കണ്ട കൊതി കൊണ്ടാവും അത്.പിന്നെ അവർക്കടെ രാജ്യം,
അവരായി അവരുടെ പാടായി. അതോർത്ത് നീ എന്തിനാ വേവുന്നെ എന്ന് ചോദിച്ചങ്ങ് വിട്ടു.
എപ്പോഴോ വായിച്ച വാർത്തയിൽ ഒബാമയുടെ കീഴിൽ അമേരിക്കൻവൈസ് പ്രസിഡണ്ടായിരുന്നു എന്ന ഒറ്റ വാചകമേ ബൈഡനെ പ്പറ്റി ഞാൻ കുറിച്ചതൊള്ളു.സാൻഡേഴ്സ് പിന്മാറിയതോടെ ട്രമ്പണ്ണന്റെ ഈസി വാക്കോവർ ഞാൻ ഉറപ്പിച്ചു.വിട്ടു. അവരുടെ രാജ്യം, അവരുടെ പാടായി, യെവനേലും ആകട്ടെ.
അയിന് ഇമ്മക്കെന്താ?പിന്നല്ല!ഇന്നലെ ബൈഡന്റെ ലീഡറിഞ്ഞിപ്പോൾ ഞാൻ വെറുതെ ബൈഡനെ തിരക്കിയിറങ്ങി.'ഇറാക്ക് യുദ്ധത്തെ' എതിർത്ത അമേരിക്കൻ സെനറ്റർ എന്ന ഒറ്റ വാചകത്തിൽ എന്റെ കണ്ണുടക്കി.
ശെടാ, യുദ്ധത്തെ എതിർക്കുന്ന അമേരിക്കക്കാരനോ!
വീണ്ടും വായിച്ചു, ശരിയാണ്.
ലോയർ ആയിരുന്നു. രാഷ്ട്രീയത്തിൽ എത്തിയതാണ്.
അമേരിക്കൻ ചരിത്രത്തിലെ പ്രായം കുറഞ്ഞ സെനറ്റർമാരിൽ ഒരാൾ.
സ്ഥാനമേറ്റ് ഒരു മാസം കഴിയുo മുന്നെ
ഭാര്യയും മകളും അപകടത്തിൽ മരണപ്പെട്ടു. രണ്ടാൺമക്കൾക്ക് പരിക്കും പറ്റി.
മക്കളെ നോക്കാൻ
അന്നേ രാഷ്ട്രീയം ഉപേക്ഷിക്കാൻ രാജിയ്ക്ക് ഒരുങ്ങിയതാണ്.
'നോട്ട് ദി പോയന്റ്'.
സ്ഥാനമല്ല സ്നേഹമായിരുന്നു വലുത്.
പക്ഷെ ആളുകൾ സമ്മതിച്ചില്ല,
രാജിവെച്ചില്ല.
സിംഗിൾ പേരന്റായി മക്കൾക്കൊപ്പം വർഷങ്ങളോളം തുടർന്നു.
അമ്മ നഷ്ടപ്പെട്ട രണ്ട് മക്കൾക്ക് സപ്പറും ബ്രേക്ക് ഫാസ്റ്റും മുടക്കാതിരിക്കാൻ ട്രെയിനിൽ നാലു മണിക്കൂർ ദിവസേന സഞ്ചരിക്കുമായിരുന്നു അയാൾ.
പി.ആർ തള്ള് പണിയൊക്കെ മ്മളും ചെയ്യാറുണ്ടെങ്കിലും ഇതെന്തോ
എനിക്ക് വിശ്വസിക്കാനായിരുന്നു ഇഷ്ടം.
പിന്നെ വേറെ കല്യാണം കഴിച്ചു.
ഒരു മകളും ഉണ്ട്.
വൈസ് പ്രസിഡണ്ടായിരിക്കെ
മൂത്ത മകൻ കാൻസർ ബാധിച്ചു മരിച്ചു.
അത് പറഞ്ഞ് വിതുമ്പുന്ന ബൈഡനെ കണ്ട്, സങ്കടം വന്നു.
ഒന്നുറപ്പാണ്
അയാൾ ഹൃദയമുള്ളവനാണ്.
പദവി യിലും പ്രതാപത്തിലും വലിപ്പത്തിലും വളരെക്കുറഞ്ഞ ഇറാക്കിനോട് യുദ്ധത്തിന് പോകേണ്ട എന്ന് അയാൾ അന്നേ പറഞ്ഞിട്ടുണ്ടെങ്കിൽ,
എത്ര നന്മയുള്ളവനാണ് അയാൾ!
99 ശതമാനം അമേരിക്കക്കാരും അന്ന് ഇറാക്കിന് എതിരായിരുന്നു.
നോക്കൂ ആ ഒരു ശതമാനത്തിൽ നിന്നാണ് അയാൾ വരുന്നത്.
അല്ലെങ്കിലും നഷ്ടപ്പെടലിന്റെ വേദന അറിഞ്ഞവന് ഒരിക്കലും വേർപിരിക്കാനും തരം തിരിക്കാനുമാവില്ല.
മിസ്റ്റർ, ബൈഡൻ
നിങ്ങളെക്കുറിച്ച് അറിയാൻ ശ്രമിക്കാതെ
Under estimate ചെയ്തു പോയതിന് മാപ്പ്.
ചരിത്രം നിങ്ങളെപ്പോലെ ഒരു നല്ല ഭരണാധികാരിയെ അർഹിക്കുന്നു.
എബ്രഹാം ലിങ്കനു ശേഷം കാലം
നിങ്ങളെ അടയാളപ്പെടുത്തട്ടെ.
ആശംസകൾ
https://www.facebook.com/Malayalivartha