ആശുപത്രിയില്‍ പോയി മടങ്ങവേ അമിത വേഗത്തിലെത്തിയ ടോറസ് ലോറി ബൈക്കിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം

ആശുപത്രിയില്‍ പോയി മടങ്ങവേ അമിത വേഗത്തിലെത്തിയ ടോറസ് ലോറി ബൈക്കിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം. ഇലഞ്ഞി ആലപുരം കോലടിയില്‍ രാജീവ് (50), മകന്‍ മിഥുന്‍ (മധു-20) എന്നിവരാണു മരിച്ചത്. എം.സി. റോഡില്‍ മോനിപ്പള്ളി ജങ്ഷനില്‍ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു അപകടം നടന്നത്.
രണ്ടു ദിവസം മുമ്പ് ജോലിക്കിടയില്‍ മരപ്പണിക്കാരനായ രാജീവിനു കൈയില്‍ പരുക്കേറ്റിരുന്നു. മുറിവ് ഡ്രസ് ചെയ്യാനായി മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പോയി മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്. മോനിപ്പള്ളി ജങ്ഷനില്‍നിന്ന് ഇലഞ്ഞി-എറണാകുളം റോഡിലേക്കു തിരിഞ്ഞ ബൈക്കിനെ പിന്നില്‍നിന്നു പാഞ്ഞെത്തിയ ലോറി ഇടിച്ചുതെറിപ്പിച്ചു. ഇരുവരുടെയും ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. ബൈക്കുമായി 30 മീറ്ററോളം നിരങ്ങിനീങ്ങിയാണ് ലോറി നിന്നത്. മിഥുന്‍ തല്‍ക്ഷണം മരിച്ചു. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ രാജീവും. പാലാ പോളിടെക്നിക് കോളജ് വിദ്യാര്‍ഥിയാണു മിഥുന്‍.
"
https://www.facebook.com/Malayalivartha