അമേരിക്കയില്‍ പ്രതിരോധ സെക്രട്ടറിയെ പുറത്താക്കി ഡോണള്‍ഡ് ട്രംപ്....

അമേരിക്കയില്‍ പ്രതിരോധ സെക്രട്ടറിയെ പുറത്താക്കി ഡോണള്‍ഡ് ട്രംപ്. പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പറെയാണ് ട്രംപ് പുറത്താക്കിയത്. തെരഞ്ഞെടുപ്പില്‍ പരാജിതനായി പുറത്തേക്കുള്ള വഴികാത്തിരിക്കുന്ന ട്രംപ് 70 ദിവസം കൂടി വൈറ്റ്ഹൗസില്‍ തനിക്കുള്ള അധികാരം ഉപയോഗിച്ചാണ് എസ്പറെ പുറത്താക്കിയത്. ദേശീയ ഭീകര വിരുദ്ധസേനാ തലവന്‍ ക്രിസ്റ്റഫര്‍ സി. മില്ലര്‍ ആണ് ആണ് പുതിയ പ്രതിരോധ സെക്രട്ടറി.
ട്രംപിന്റെ തീരുമാനം വന്നതിനു പിന്നാലെ മില്ലര്‍ വൈറ്റ്ഹൗസിലെത്തി സ്ഥാനമേറ്റെടുത്തു. നയങ്ങളിലെ ചേര്‍ച്ചയില്ലായ്മയേത്തുടര്‍ന്ന് ആദ്യ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് രാജി വച്ചതിനു പിന്നാലെ ആയിരുന്നു എസ്പറെ പ്രതിരോധ സെക്രട്ടറി സ്ഥാനത്ത് അവരോധിച്ചത്.
"
https://www.facebook.com/Malayalivartha