പ്രശസ്ത തീര്‍ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ഈ വര്‍ഷത്തെ തിരുനാള്‍ നടത്തിപ്പിന് കര്‍ശന കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നു ജില്ലാ കളക്ടര്‍

പ്രശസ്ത തീര്‍ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ഈ വര്‍ഷത്തെ തിരുനാള്‍ നടത്തിപ്പിന് കര്‍ശന കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. തിരുനാള്‍ ദിവസങ്ങളില്‍ പള്ളിയുടെ അകത്തും പരിസരങ്ങളിലും പ്രവേശിക്കുന്നതിനു കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ കളക്ടര്‍ അറിയിച്ചു. നവംബര്‍ 13 മുതല്‍ 22 വരെയാണ് തിരുനാള്‍. തിരുനാള്‍ ദിവസങ്ങളില്‍ ദേവാലയത്തിനകത്ത് പ്രാര്‍ഥനയിലും കുര്‍ബാനയിലും ഒരു സമയം 40 പേരെ മാത്രമേ പങ്കെടുപ്പിക്കൂ. സാമൂഹിക അകലം പാലിച്ചു വേണം ചടങ്ങുകളില്‍ പങ്കെടുക്കാന്‍. പള്ളിയിലേക്കും പുറത്തേക്കും വിശ്വാസികള്‍ക്കു പ്രവേശിക്കുന്നതിനു പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തണം.
തെര്‍മല്‍ സ്‌കാനിങ്, സാനിറ്റൈസര്‍ അടക്കമുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തണം. തിരുനാളിനെത്തുന്ന എല്ലാവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചു ദേവാലയത്തിന്റെ പരിസരങ്ങളിലും പ്രവേശന കവാടങ്ങളിലും ബോര്‍ഡുകള്‍ സ്ഥാപിക്കണം. അനൗണ്‍സ്മെന്റ് മുഖേനയും ഇക്കാര്യങ്ങള്‍ പ്രചരിപ്പിക്കണം.
"
https://www.facebook.com/Malayalivartha